Idukki Neriamangalam wild elephant ഒരു കാട്ടാന അപാരത 2

Idukki Neriamangalam wild elephant ഒരു കാട്ടാന അപാരത

Idukki Neriamangalam wild elephant

ഇന്നു രാവിലെ 9.30 ന് ഇടുക്കി പോയിട്ട് തിരിച്ചു വരുന്ന വഴി നേര്യമംഗലം റൂട്ട് ലോവർപെരിയാർ ഡാം കഴിഞ്ഞ് ഏകദേശം അഞ്ച് കിലോമീറ്റർ കഴിഞ്ഞു കാട്ടിലൂടെ സഞ്ചരിച്ചു വരുമ്പോൾ രണ്ടു ബൈക്കുകൾ നടുറോട്ടിൽ നിർത്തിയിരിക്കുന്നു ബൈക്കുകളിൽ വന്ന് അവരോട് കാര്യം തിരക്കി. ആന റോഡിൽ നിൽക്കുന്നു . റോഡിനോട് ചേർന്ന് അല്പം മാറി.. പിടിയാന ആണ് . അനങ്ങാതെ നിൽക്കുന്നുണ്ട്….. ഞാൻ വണ്ടി നിർത്തി .

Idukki Neriamangalam wild elephant ഒരു കാട്ടാന അപാരത 3

അതിലൊരു ബൈക്കുകാരൻ ചേട്ടനും ചേച്ചിയും ഉണ്ട് അവർ എന്നോട് പറഞ്ഞു കുഴപ്പമൊന്നുമില്ല സൈഡ് പിടിച്ചു പൊക്കോ പുറകെ ഞങ്ങളും വരാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ വണ്ടി എടുത്ത് മുന്നോട്ട് നീങ്ങി പുറക്കെ ബൈക്ക് കാരും.. അനങ്ങാതെ നിൽക്കുന്ന ആനയുടെ അടുത്തെത്തിയപ്പോൾ ആന പെട്ടെന്ന് തന്നെ എൻറെ കാറിന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുകയും ഭയപ്പെടാതെ കാറിൻറെ വേഗത കൂടി ഞാൻകഷ്ടി രക്ഷപ്പെട്ടു .. കൂടെ വന്ന ചേട്ടനും ചേച്ചിയും ഇത് കണ്ട് പേടിച്ച് വണ്ടി മറിഞ്ഞ് വീഴുകയും കഷ്ടി ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.. ആന നേരെ കാട്ടിലേക്ക് പോവുകയും ചെയ്തു…

ആ വീഴ്ചയിൽ ആ ചേച്ചിക്ക് കാലിന് ചെറിയ പരിക്കുണ്ട്.. എന്നാലും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ആണ് അവർ… ജീവിതത്തിൽ രണ്ടാമത്തെ അനുഭവം എനിക്കും.. ( നേര്യമംഗലം വഴി ഇടുക്കി പോകുന്നവർ ശ്രദ്ധിച്ച് പോകണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ)