മൂന്നാറിന്റെ സ്റ്റൈൽ മന്നൻ “പടയപ്പ”
1999 കാലഘട്ടം, സ്ഥലം മൂന്നാറിലെ മാട്ടുപ്പെട്ടി, മൂന്നാറിന്റെ തണുപ്പിൽ സ്റ്റൈൽമന്നന്റെ ഏറ്റവും പുതിയ ചിത്രമായ പടയപ്പയിലെ എൻ പേര് പടയപ്പാ..എന്നുള്ള ഹിറ്റ് പാട്ട് മാട്ടുപ്പെട്ടി ജലസംഭരണിക്കടുത്തുള്ള കടകളിൽ മുഴങ്ങിക്കേൾക്കുന്നു. എന്നാൽ അന്നവിടെ ഉണ്ടായിരുന്ന സഞ്ചാരികളും നാട്ടുകാരും അതിലല്ല ജലസംഭരണിക്കടുത്ത് കൂടി നിന്ന് ആവേശത്താൽ ആർത്തുവിളിക്കുന്ന ചില ഓട്ടോ ഡ്രൈവർമാരിൽ ആണ് ശ്രദ്ധ പതിപ്പിച്ചത്. അവിടെ കണ്ട കാഴ്ച ആരിലും കൗതുകമുണർത്തുന്ന ഒന്നായിരുന്നു. 30-32 വയസ്സ് വരുന്ന ലക്ഷണമൊത്ത ഒരു കൊമ്പൻ, പടയപ്പയിലെ ആ ഗാനത്തിനൊത്ത് തലയാട്ടി താളം …