ഉറങ്ങാനും സമ്മതിക്കില്ല അല്ലെ ????
ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു, മൊബൈൽ ഫ്ലാഷും ഒച്ചയും ബഹളവും എല്ലാം. നിങ്ങൾക്ക് എന്താ വേണ്ടിയത് ഞങ്ങളുടെ കുറെ വെറൈറ്റി പടം അത് വാട്ട്സ് അപ്പ്,എഫ് ബി യിൽ ഇട്ടു ലൈക്ക്, കമന്റെ വാങ്ങുക, പാവം ഞങ്ങളോ, എത്രോസമയം നിൽക്കണം, ലോറിയിൽ യാത്ര അങ്ങനെ എന്തെല്ലാം. എന്നിരുന്നാൽ തന്നെയും ഇവിടെ ഏതോ ഒരു വിരുതൻ ഞങ്ങൾ ഉറങ്ങുന്ന ഒരു പടം എടുത്ത് വൈറൽ ആക്കിയിരിക്കുന്നു. സമ്മതിച്ചിരിക്കുന്ന നിങ്ങളുടെ ബുദ്ധിവൈഭവത്തെ.
കരയിലെ ഏറ്റവും വലിയ മൃഗം, അതും ഒരു കുട്ടിക്കൊമ്പൻ,ചട്ടക്കാരൻ പാട്ടുപാടി ഉറക്കാമെങ്കിൽ ഒരു ഫോട്ടോ അത് ഇത്ര പെട്ടെന്ന് ആനപ്രേമികളക്ക് ഒരു വികാരനിർഭരമായ ഒരു പടം ആയി മാറിയിരിക്കുന്നു.
താരാട്ട് പാടികൊടുത്ത് ആനയെ ഉറക്കുന്ന വീഡിയോ നമ്മൾ എല്ലാവരും കണ്ടതാണ് പാപ്പാന്റെ ‘അല്ലിയിളം പൂവോ’ കേട്ട് അനുസരണയോടെ ഉറങ്ങുന്ന ആനയുടെ വീഡിയോ, അതുപോലെ ഇതാ ആനകൾ ഉറങ്ങുന്ന ഒരു വൈറൽ ഫോട്ടോ.അല്ലിയിളം പൂവോ എന്ന പാട്ടു പാട് ആനയെ ഉറക്കിയ മലയാളിക്ക് ഈ ഫോട്ടോ ഒരു സമ്മാനം ആണ്.
ഉറക്കം അത് മനുഷ്യനായാലും മ്യഗങ്ങൾ, വൃക്ഷങ്ങൾ, ജലജീവികൾ തുടങ്ങി ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും അത്യന്താപേക്ഷിതമായതും ഒഴിച്ചു കൂടാൻ പറ്റാത്തതുമായ ഒന്നാണ്. ഉറക്കം ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിച്ചു നോക്കു, ശെരിക്കും ഭ്രാന്തു പിടിക്കും.
ജീവന്റെ നിലനില്‍പ്പിന് ഭക്ഷണം പോലെത്തന്നെ അനിവാര്യമാണ് ഉറക്കവും.
നമുക്ക് ഇവിടെ രസകരമായ ഒരു ഫോട്ടോ കാണാൻ സാധിക്കും കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനകൾ കിടക്കുന്ന വളരെ മനോഹരമായ ഒരു ദൃശ്യം. ആരായാലും ഈ ഫോട്ടോ എടുത്തത് വളരെ മനോഹരമായിരിക്കുന്നു.
സാധാരണ മനുഷ്യർ രാത്രിയില്‍ ശരാശരി ആറ് മണിക്കൂർ മുതല്‍ എട്ട മണിക്കൂര്‍ ഉറങ്ങേണ്ടത് ആവശ്യമാണ്.ശരീരസവിഷേതകളും പ്രായവും അനുസരിച്ച് ഇതില്‍ മാറ്റങ്ങൾ ഉണ്ടാകാം. ഉറക്കം എന്നു പറയുമ്പോൾ നമ്മുടെ മനസ്സും ശരീരവും യാതൊരു തരത്തിലുള്ള ശല്യം ഇല്ലാതെ പരീപൂർണ്ണമായ ഒരു വിശ്രമവേള എന്നു വേണം പറയാൻ. ഒരു കാര്യം ഉറക്കത്തിൽ നമ്മുടെ തലച്ചോറൊഴിച്ച് ബാക്കി എല്ലാ അവയങ്ങളുടെയും പ്രവർത്തന രഹിതം വളരെ കുറവായിരിക്കും. മനുഷ്യന്റെ പോലെ തന്നെ ആയിരിക്കണം മൃഗങ്ങളുടെയും ഉറക്കത്തിന്റെ പ്രക്രിയകൾ. ഇവിടെ നമ്മൾ ആനകളുടെ കാര്യം പറയുമ്പോൾ പൊതുവെ ആനകള്‍ക്ക് ഉറക്കം കുറവാണ്. നല്ല ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്.
ആനകൾക്ക് വളരെനേരം നിൽക്കാൻകഴിയുന്ന ഒരു ജീവി ആണ് . രാത്രികാലങ്ങളിൽമാത്രമാണ് ആനകൾ കിടക്കുന്നുത്.മൂന്നു മുതൽ നാല് മണിക്കൂർ ആല്ലങ്കിൽ അതിൽ താഴെ മാത്രമാണ് ഉറക്ക സമയം. നമുക്ക് കാണാൻ കഴിയും പലപ്പോഴും നിന്നാണ് ആനയുടെ ഉറക്കം. എന്നാൽ ആഫ്രിക്കന്‍ ആനകള്‍ വിശ്രമത്തിനായി കിടക്കുന്ന ശീലമില്ല. എന്നാൽ നമ്മുടെ ഇന്ത്യൻ വംശജർ ആനകള്‍ ഇടയ്ക്കിടെ കിടന്നു വിശ്രമിക്കും. നമ്മുടെയും സ്വഭാവം അത് അല്ലേ, അതിൽ തെറ്റ് പറയാൻ സാധിക്കില്ലലോ.
ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. അതായത് ആനകൾക്ക് ഉറക്കം ആവശ്യമാണ് കാട്ടിൽ ആണെങ്കിൽ ഇവരെ സംബന്ധിച്ചിടത്തോളം ഉറക്കം ഒരുപ്രശ്നമേ അല്ല. നാട്ടിലാകുമ്പോൾ ഉത്സവസമയങ്ങളിൽ പലപ്പോഴും നമ്മുടെ ആനക്കൾക്ക് ഉറക്കം ഒരു പ്രശ്നം ആകുന്നു. കാരണങ്ങൾ പലതാണ്, അതിൽ ഒന്നാമത്തെ കാരണം ആരാധകർ തന്നെ. നമുക്കറിയാം ഇവർ പകലു മുഴുവൻ ആനകളുടെ പുറകയും അതിനു ശേഷം രാത്രിയിൽ ആനയെ കെട്ടിയിരിക്കുന്ന സ്ഥലത്ത് ചട്ടക്കാരുമായുള്ള ചങ്ങാത്തം പിന്നെ സൽക്കാരം, ബഹളങ്ങൾ, അതുകൂടാതെ മൊബൈൽ ഫോൺ ക്യാമറ ഫ്ലാഷ്, ഫോട്ടേ എടുക്കൽ, തീർച്ചയായും ആനെയന്ന വലിയ ജീവിക്ക് ഉറക്കം തൊട്ട് പലതും നഷ്ടപ്പെടുന്ന സമയങ്ങൾ. പരമാവധി ആര് ഉറങ്ങാൻ കിടന്നാലും പരമാവധി ഉറക്കം തടസപ്പെടുത്താതിരിക്കുക. ഉറക്കറത്തിനിടയിലുള്ള ബഹളം തുടങ്ങിയ തടസ്സങ്ങൾ ശെരിക്കും മറ്റുള്ളവരുടെ ഉറക്കം തടസ്സപ്പെടുത്തും.