Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ

പാമ്പാടി രാജൻ

Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ “സത്യസന്ധമായ നേർകാഴ്ചയുടെ അടിസ്ഥാനത്തിൽ”

ആന പിണങ്ങുന്നത് സ്വാഭാവികം,പിണക്കം മാറ്റാൻ ചട്ടക്കാരും ,എലിഫന്റ് സ്‌ക്വാഡും ഉണ്ട്….
⚠പക്ഷെ മതം പൊട്ടിയ ജനങ്ങളെ തളക്കാൻ ആരും ഇല്ല….❗

ആന അനുസരണക്കേടു കാട്ടിയാലോ ,പിണങ്ങിയാലോ ആദ്യം വേണ്ടത് അതിനു സമാധാനം ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കുക എന്നതാണ് .പക്ഷെ ഇവിടെ നടക്കുന്നതോ ആനയെ കൂടുതൽ അസ്വസ്ഥനാക്കി പ്രശ്നങ്ങൾ സൃഷ്ടിച്ചു ആഹ്ലാദിക്കുന്നു അതിൽ സന്തോഷം കണ്ടെത്തുന്നു……
പൈസ ഇല്ലാത്തതിനാൽ എഴുന്നള്ളിപ്പ് കാണാൻ വരുന്നില്ലെന്ന് പറഞ്ഞവർ ആന ഇടഞ്ഞെന്ന വർത്തകേട്ട് ഓട്ടോ പിടിച്ചു വരുന്നു. #എന്തിനു കൂടുതൽ പറയണം, പാർക്കിൽ പോകുന്ന ലാഘവത്തിൽ പ്രിയതമയെ കൂട്ടി പിണങ്ങി നിക്കുന്ന ആനയുടെ പുറകെ പോകുന്നു…????

പത്തു മീറ്ററിൽ താഴെ ചുറ്റളവിൽ വൻ ജനക്കൂട്ടം,ആന ചലിക്കുന്നത് അനുസരിച്ചു ചിതറി ഓടുന്നു ,വലിയ ശബ്ദങ്ങൾ സൃഷ്ടിക്കുന്നു,അതിനിടയിൽ ആനക്ക് പകരം വേറെ ആരു നിന്നാലും സ്വാഭാവികമായും പ്രാന്തമായ അവസ്ഥയിൽ വരും എന്നത് 100%ഉറപ്പ്.
തിക്കിനും തിരക്കിലും പെട്ട് ആർകെങ്കിലും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ????
ആര് ഉത്തരവാദി ??
ഈ പുറകെ ഓടിയവരും,കഥ അറിയാത്തവരും , കണ്ടു നിന്നവർ വരെ പഴിചാരുന്നത് ആ #മിണ്ടാപ്രാണിയെ_മാത്രം……????

എല്ലാവരും ചേർന്ന് ആഘോഷിക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നന്ന്….
എല്ലാം സംഭവിച്ചു കഴിഞ്ഞു ആനക്ക് വിലക്കും വന്നു കഴിഞ്ഞ് ⛔ #save_ക്യാമ്പയിൻ നടത്തുന്നതിലും നല്ലതലേ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതെ നോക്കുന്നത്…..

⚠ആനഎഴുന്നള്ളത് സ്ഥലങ്ങളിൽ പോലീസുകൾക്കു എല്ലാവരെയും നിയന്ത്രിക്കാൻ സാധിച്ചു എന്ന് വരില്ല….അതിനാൽ ആനയെ കൊണ്ടുവരുന്ന ഭാരവാഹികൾ തന്നെ വോളണ്ടിയർമാരെ സജ്ജമാകേണ്ടതാണ്…..

⛔ആരവം വിളിച്ചും,ഗംഭീര സ്വീകരണം കൊടുത്തും ,പട്ടം കൊടുത്തും അല്ല ആനയോടു ഉള്ള സ്നേഹം കാണിക്കേണ്ടത്….
⚠ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദിച്ചു,ചെയ്യാൻ കഴിയുമെങ്കിൽ അതാണ് യഥാർത്ഥ ആന സ്നേഹികൾ ചെയ്യണ്ടത്……

????:Abhijith Kalavarakuzhiyil
#തിടമ്പ്

ഞാൻ പാമ്പാടി രാജൻ

*********

ഇനി ഞാൻ എന്നെക്കുറിച്ച് പറയാം, ഞാൻ രാജൻ, എനിക്ക് നീരിന്റെ ആരംഭമാണന്ന് ഞാൻ എന്റെ ചട്ടക്കാരനെ തൊട്ടു കാണിക്കുന്ന ഒരു വീഡിയോ നിങ്ങൾ എല്ലാ വരും കണ്ടു കാണുമല്ലോ, അതിൽ വലിയ സത്യം ഒന്നും ഇല്ല, എന്നിട്ടും നിങ്ങൾ മനസ്സിലാക്കിയില്ല, നിങ്ങൾക്കെല്ലാം അറിയാം എനിക്ക് എപ്രിൽ 15 തിയതിക്ക് മുമ്പ് നീര് കാലം തുടങ്ങുമെന്ന്, എന്നിട്ടും നിങ്ങൾ എന്നെ കാളായെ കെട്ടിവലിക്കുന്നതു പോലെ കൊണ്ടുപോയി, ഞാനും ഒരു ജീവിയല്ലേ എല്ലാത്തിനും ഒരു നീതിയും ഞായവും വേണം. എനിക്കറിയാം നിങ്ങൾ എന്നെ പറ്റിച്ച് പലതും തന്ന് എന്നെ മയക്കി ഉത്സവ പറമ്പുകൾ കൊണ്ടു പോകുന്നത്. ഇവിടുത്തെ മൃഗ സ്നേഹികളിൽ ചില പ്രമുഖരായ വ്യക്തികൾ ഫോറസ്റ്റ് അധികൃതർക്ക് പരാതികൾ ഈ മെയിൽ തുടങ്ങി പല രൂപത്തിൽ കൂടെയും അയച്ചു പക്ഷെ അതൊന്നും ആരും നോക്കി പോലും ഇല്ല. ഇലക്ഷൻ എന്ന കാരണം പറഞ്ഞ് തടി തപ്പി. നിങ്ങൾക്ക് ആനയെന്ന ഈ പാവം ജീവിയെ അല്ലല്ലോ ആവിശ്യം മുതലാളിക്ക് പണം എത്രത്തോളം ഉണ്ടാക്കാമോ അത്രത്തോളം, പിന്നെ ന്യൂജൻ ആനപ്രേമികൾക്ക് ഒരു ഹരം തലപ്പൊക്കം പിന്നെ ബാക്കി കാര്യങ്ങൾ, എന്നെക്കുറിച്ച് നല്ലതും ചീത്തയും എഴുതാൻ ഇഷ്ടം പോലെ എഫ് ബി, വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ, ഞാൻ ഒരു കാര്യം പറയാം ഇതുപോലെയുള്ള ഗ്രൂപ്പുകൾ ചില സമയങ്ങളിൽ ഉപകാരങ്ങളെക്കാൾ കൂടുതൽ ഉപദ്രവം ആണ് ഉണ്ടാക്കിയിട്ടുള്ളത്,പറഞ്ഞിട്ട് കാര്യമില്ല എല്ലാം അനുഭവിച്ചല്ലേ പറ്റൂ.ഞാൻ എന്നെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട്.ഞാൻ എന്തായാലും മറ്റുള്ളവർ കാണിച്ച പോലെ ആൾക്കാരെ കൊല്ലുകയോ കൂടാതെ ഒരു പാട് കാറും ബൈക്കും മതിലും ഒന്നും പൊളിച്ചില്ലല്ലോ.എനിക്കറിയാമേലാഞ്ഞിട്ടല്ല, കാരണം ഞാനും നിങ്ങളെ പോലെ ദൈവത്തിന്റെ നാട്ടിൽ നിന്നും വന്നവനല്ലേ മലയാള മണ്ണിന്റെ മണം പറ്റി നിങ്ങളുടെ സ്വന്തം ആയി പോയാല്ലെ.അത് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലാേ.ഞാൻ ഒരു അഞ്ച് മിനിറ്റ് മുമ്പാണ് പ്രതികരിച്ചതെങ്കിൽ പിന്നെ ഒന്നും പറയേണ്ടി വരില്ലായിരുന്നു, ചലപ്പോൾ ഒരു പക്ഷെ ഇത് എഴുതാൻ ഞാൻ തന്നെ കാണില്ലായിരുന്നു. ഏതെങ്കിലും ഒരു മയക്കുവെടി വിദ്ധക്തൻ എന്നെ ചിലപ്പോൾ കാലപുരിക്ക് അയച്ചേനേ. ഇത്രയും പ്രശ്നം ഉണ്ടാക്കായിട്ടും ഞാൻ എന്റെ തറവാട്ടിൽ പോയപ്പോൾ എത്ര നല്ല കുട്ടിയായിരുന്നു എന്ന്, അവിടെ നിന്നും അമ്മ തന്ന പഴങ്ങൾ എല്ലാം ഞാൻ ഒരു പ്രശ്നവും ഇല്ലാതെ കഴിച്ചില്ലേ. എന്നാലും എന്നെ കൊണ്ട് കെട്ടുമ്പോൾ കിട്ടാനുള്ളതൊക്കെ ചട്ടക്കാരന്റെ കൈയിൽ നിന്നും കിട്ടും എന്നുള്ളത് ഉറപ്പാണ്. ഞാൻ ഒരു സത്യം പറയാം, എന്റെ മുതലാളി ഈ മാസം അവസാനം വരെ എനിക്ക് വേണ്ടി ബുക്കിങ്ങ് എടുത്തിരുന്നു, ഇപ്പോൾ അതെല്ലാം പൊളിഞ്ഞു, ശരിയാണ് അവർക്ക് നഷ്ടം വരും, ഇനിയുള്ള കാലം എന്നെ തീറ്റി പോറ്റേണ്ടതല്ലേ. ഞാൻ എന്തായാലും നീര് കഴിഞ്ഞ് ഇറങ്ങുമ്പോൾ കാണാം.പിന്നെ ഒരു കാര്യം ഞാൻ എന്റെ കന്നം ചൊറിഞ്ഞത് എതോ വിരുതൻ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതാണ്, ഞാൻ ചട്ടക്കാരനെ മുന്നറിയിപ്പ് കൊടുത്തതാണെന്നൊക്കെ. ഒരിക്കലുമില്ല.ഞങ്ങൾ ആനകൾക്ക് ശാസ്ത്രിയമായി അങ്ങനെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇതിനൊക്കെ കാരണം ഇപ്പോഴത്തെ പുതിയ തലമുറയും മൊബെൽ ഫോണുകളുമാണ് .സാരമില്ല എല്ലാം ശെരിയാകും, എന്ന് നിങ്ങളുടെ രാജൻ പാമ്പാടി –

പാപ്പാനെ എനിക്ക് മദപ്പാടായി വീട്ടിൽ പോവണം …
പാമ്പാടി രാജൻ പാപ്പാനെ മദപ്പാട് കാട്ടികൊടുക്കുന്നു …

പാമ്പാടി രാജൻ…

നമ്മുടെ എല്ലാം കണ്ണിലുണ്ണി. ഇപ്പോൾ രാജൻറ്റെ നീര്കാലം ആണ്… ആന കേരളത്തിൻറെ രാജാധിരാജൻ കോട്ടയം പാമ്പാടി സ്വദേശി പരേതനായ മൂടൻകല്ലുങ്കൽ ബേബിച്ചായൻ പത്നിയും കോടനാട് ആന ലേലത്തിൽ പങ്കെടുക്കാൻ ചെന്നു കോടനാട് നിന്നും അവസാനമായി ലേലം ചെയ്യപ്പെട്ട ആനകളിൽ ഒന്നാണ് രാജൻ ആനലേലത്തിൽ പങ്കെടുക്കാൻ എത്തിയ ലീലാമ്മ ചേടത്തിയുടെ കണ്ണുകൾ ഒരു മൂന്ന് വയസ്സുകാരൻ കരുമാടി കുട്ടനിൽ തറചു പിന്നീടങ്ങോട്ട് ചരിത്രം ലേലത്തിന് എത്തിയ മറ്റാർക്കും കൊടുക്കാൻ കഴിയാത്ത മോഹവില കൊടുത്ത് ബേബിച്ചായൻറെ ജീപ്പ് പാമ്പാടി ലക്ഷ്യമാക്കി പാഞ്ഞു കൊച്ചു രാജൻ ബേബിച്ചായൻറെ മക്കൾക്ക് ഒരു കളിപ്പാട്ടവും കളിക്കൂട്ടുകാരനു മായി വളർന്നു.ബേബിച്ചായൻ ഇല്ലാത്ത സമയങ്ങളിൽ ഓടി പാഞ്ഞു നടക്കും വീടിന്റെ അകം കളിസ്ഥലം ആക്കി മാറ്റും.ലീലാമ്മ ചേടത്തിയോടോം മക്കളോടും തന്നെയാണ് ഇവൻറെ വിക്രസുകൾ മുഴുവൻ അരങ്ങേറിയത്.പൊതുവേ ഗൗരവക്കാരനായ ബേബിച്ചായൻറെ അടുത്ത് ഇവൻ മര്യാദ രാമനായി നിൽക്കും. ഈ ബാല്യകാല സ്മരണ തന്നെയാവണം തൻെറ നിഴലിനോട് പോലും യുദ്ധം ചെയ്യുന്ന മദകാലത്ത് മക്കളായ റോബിറ്റിനും ഷോബിറ്റിനും ലീല്ലാമ്മ ചേടത്തിക്കും മുന്നിൽ അവൻ ഒതുങ്ങി നിൽക്കുന്നത് ബാല്യകാലം മധുരമേറിയതായിരുന്നാലും യൗവനത്തിന്റെ ആരംഭം അവനെ സബന്തിച്ചിടത്തോളം ഇത്തിരി കടുപ്പമേറിയതായിരുന്നു. യൗവനത്തിന്റെ ആരംഭത്തിൽ കർണ്ണാടകയിലെ തടി കൂപ്പുളിൽ ചോര നീരാക്കി പണിയെടുക്കാനായിരുന്നു അവൻറെ വിധി. അപ്പോഴേക്കും അവൻ ഒരൊന്നൊന്നര മോതലായി കഴിഞ്ഞിരുന്നു കർണ്ണാടകയിൽ പണിയെടുക്കുന്ന ലക്ഷണ കുമാരനെ കുറിച്ച് കേട്ടറിഞ്ഞ ചേറായി സ്വദേശി ബാലൻ മാഷ് അവനെ അവിടെ നിന്നും കേരളത്തിലേക്ക്വീണ്ടും എത്തിച്ചു. കോടനാടിൻറെ മഹിമയും തടിപണി ചെയ്തുണ്ടായ മെയ്കരുത്തും കൂടിയായപ്പോൾ അവൻ ഭീമാകാരനായി. പാമ്പാടി മഞ്ഞാളി ക്ഷേത്രത്തിൽ ആണ് രാജനെ ആദ്യമായി എഴുന്നള്ളിപ്പിച്ചത്. ഇന്ന് രാജനിലാതെ പൂരം പൂരമാറില്ല. ഒരു പൂര സീസണിൽ കേരളമങ്ങോളമിങ്ങോളമുള്ള നൂറ്റിയമ്പതിൽ പൂരങ്ങളിൽ ആണ് രാജൻ പങ്കെടുത്തുവരുന്നത്. രാജനെ കുറിച്ച് പറഞ്ഞാൽ നമ്മുടെ സാജൻ ചേട്ടനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ലല്ലോ………

പാമ്പാടി രാജൻ
പാമ്പാടി രാജൻ

സാജൻ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ അന്ന് അത്രയേ സാധിച്ചുള്ളൂ…. എവിടെയെങ്കിലും വച്ച് ആനകളെ കണ്ടാൽ പിന്നെ വെള്ളവും ഭക്ഷണവും ഒന്നും വേണ്ടാ പിന്നെ അവൻറെ പിറകെ ആകും നടത്തം. സാജൻ ശരിക്കും ഒരാനക്കാരൻ ആവേണ്ടവൻ തന്നെയായിരുന്നു. രാജൻ ആനകേരളത്തിൻറെ നിത്യാധികാരിയായി കയറാൻ തുടങ്ങിയ സമയത്താണ് രാജനെ കയ്യേൽക്കാൻ രാമപുരം സാജനെത്തിയത് അങ്ങനെ സാജൻ ആനക്കാരിലെ ഒന്നാമനായി. കേരളം മുഴുവൻ പ്രസിദ്ധമായിരുന്നു ഈ കൂട്ടുകെട്ട്.ഫെയ്സ്ബുക്കും വാട്സ്ആപും ഇല്ലാതിരുന്ന കാലത്താണ് എന്നോർക്കണം…. ഈ കൂട്ടുകെട്ടിൻറെ ഏറ്റവും വലിയ വിജയമായിരുന്നു ത്രിശ്ശൂർ പൂരത്തിന് തിടമ്പേറ്റിയത്.പൂരസമയത്ത് കോളിൻറെ മുഴുവൻ ലക്ഷണങ്ങളും തെളിഞ്ഞു കാണിച്ചിരുന്ന രാജനെ രണ്ടും കൽപ്പിച്ചാണ് ലക്ഷങ്ങൾക്ക് മുമ്പിൽ കയറ്റി എഴുന്നളിച്ചത്.ഒരുപക്ഷേ ത്രിശ്ശൂർ പൂരത്തിന് തിടമ്പേറ്റിയ ഏറ്റവും പ്രായം കുറഞ്ഞ ആനയായിരിക്കണം പാമ്പാടി രാജൻ. നീണ്ട നാല് വർഷം കളം നിറഞ്ഞാടിയ ഈ കൂട്ട് കെട്ട് ഉപേക്ഷിച്ചു സാജൻ നാണു എഴുത്തഛൻ ശ്രീനിവാസനിലേക്ക് പോയി. തികഞ്ഞ ഭക്ഷണപ്രിയനായ രാജൻ ആരുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കും പക്ഷേ അത് പറഞ്ഞു അടുത്തിടപഴകാൻ വന്നാൽ എപ്പോഴാണ് തരം മാറുക എന്ന് പറയാൻ കഴിയില്ല. പൊതുവെ ഗൗരവകാരനായ രാജൻറെ മദകാല വിക്രിയകൾ കാണേണ്ടതുതന്നെയാണ്.ഇവൻറെ മദകാല ചേഷ്ടകൾ കാണാൻ വന്ന ജനങ്ങൾ റോഡ് ബ്ലോക്കുണ്ടാക്കി എന്നും കേട്ടിട്ടുണ്ട്…. *മരണം* *മുന്നിൽ* ഇടകാലത്ത് രാജന് എരണ്ടകെട്ടുണ്ടായി അവൻറെ ജീവനു പോലും ഭീഷണിയായി പക്ഷേ അവൻ അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു വന്നു….. പ്രാർത്ഥിക്കാം അസൂയപെടാം രാജൻറെ ആരാധകർ എന്ന പേരിൽ

ആനപ്രേമികളക്ക് വേണ്ടി…നൂഹൂ…

Author: Haris Noohu