തൃശൂർ പൂരം 2018 April 26 1

തൃശൂർ പൂരം 2018 April 26

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ വിളമ്പരം പൂരത്തലേന്ന് അതായത് ഈ മാസം 24ന്. തുടർച്ചയായ 5 ആം വർഷം വിളമ്പരം ആവേശഭരിതം ആകാൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുറ്റൂരിന്റെ മണ്ണിലേക്ക് വരുന്നു. രാവിലെ 8:30ക്ക് നൈതലക്കാവിലമ്മയുടെ തിടമ്പ് ശിരസ്സിൽ ഏന്തി ഒരു കൂട്ടം ജനതയുടെ ഒപ്പം വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് യാത്ര എത്തുമ്പോൾ സർവ്വശ്രീ പെരുവനം കുട്ടൻ മാരാരും കൂട്ടരും അവതരിപ്പിക്കുന്ന മേളത്തോട് കൂടി തൃശൂർ പൂര ലഹരിയിലേക്ക്. തുടർന്ന് വടക്കുംനാഥന്റെ ക്ഷേത്രാങ്കണത്തിലെ തെക്കേ ഗോപുര നട തുറന്ന് ഭഗവതി പൂരം വിളംബരം ചെയ്യുന്നതാണ്.