ആനകൾ ഭൂമിയിൽ എങ്ങനെ ഉണ്ടായി?
ആനയുടെ പൂർവികർ ആര്?
ജലത്തിൽ നിന്നുമാണ് ജീവൻ ആദ്യമായി
ഉണ്ടായതെന്നു നമ്മൾക്ക് അറിയാം.
കടലിലെ ഏറ്റവും വലിയ ജീവിയായ നിലത്തിമിംഗലവും ആനയുമായി ഒരു ചെറിയ ബന്ധമുണ്ട്. ഇവരുടെ 2 പേരുടെയും ആദ്യ പൂർവ്വികർ ഒന്നായിരുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്. കുറച്ചു വലിയ മൽസ്യം പോലുള്ള ജീവികൾ കടലിൽ എല്ലാ സമയവും ചിലവിട്ടപ്പോൾ കുറച്ചു ജീവികൾ കരിയിലും കടലുമായി ജീവിതം ചിലവിട്ടു. അതിൽ ചിലതു ക്രമേണ കരയിൽ മാത്രവും ചിലതു കടലിൽ മാത്രവും സ്ഥിരമാക്കി.
കരയിൽ എത്തിപ്പെട്ട ജീവികൾ കടലുമായി ബന്ധമില്ലാതെ പിന്നീട് ജീവിക്കാൻ തുടങ്ങി. അവ കരയിലെ പച്ചിലകൾ മാത്രം ആഹാരം ആക്കുവാൻ തുടങ്ങി. വലിയ മരങ്ങളും, ഇലകളും ആഹാരമാക്കാൻ അവയ്ക്ക് മേൽ ചുണ്ടാണ് ഉപയോഗിച്ചിരുന്നത്. ഭീമാകാരമായ മേൽചുണ്ടുകൾ നൂറ്റാണ്ടുകൾ കൊണ്ട് താഴേക്ക്, മുന്നിലെ രണ്ട് കോമ്പല്ലുകൾ കൂടുതൽ ഇരതേടാനായി ഉപയോഗിച്ച് പുറത്തേക്കും പരിണമിച്ചു വന്നു. 75 ദശലക്ഷ കണക്കിന് വർഷങ്ങൾക്കുമുൻപ് ആദ്യ ആനയുടെ രുപം പൂർണ്ണമായുള്ള ജീവി ഉണ്ടായി. ഇതിനെ മാംമത് എന്ന് അറിയപ്പെടുന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന.
ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്).
മറ്റു ആനവംശങ്ങൾ കഴിഞ്ഞ ഹിമയുഗത്തിനു ശേഷം, എകദേശം പതിനായിരം വർഷം മുൻപ് നാമാവശേഷമായിപ്പോയി. ഒരുപാട് കാലം ഭൂമിയിൽ പ്രതികൂല സാഹചര്യങ്ങങ്ങളെ നേരിട്ട് പൊരുതി ജീവിത വിജയം നേടിയാണ് ഇന്ന് നമ്മൾ കാണുന്ന ഗജവീരൻമാർ ഭൂമിയിൽ നിലനിൽക്കുന്നത്. അവക്ക് നമ്മൾ മനുഷ്യർ സംരക്ഷണം നൽകണം…
Source:-AnU SreedHar https://www.facebook.com/groups/evolutionbynaturalselection/permalink/2962194517371570/