എരണ്ടക്കെട്ട് എന്ന അസുഖം

എരണ്ടക്കെട്ട് എന്ന അസുഖം മൂലം കേരളത്തിലെ പ്രധാനപ്പെട്ട ആന ചരിഞ്ഞതു കൊണ്ടാകാം എല്ലാവരും ഈ അസുഖത്തെ കുറിച്ച് സംസാരിക്കുവാൻ തുടങ്ങിയിരിക്കുന്നത്. തുടര്ന്ന് അതിന്റെലക്ഷണങ്ങളേയും ചികിത്സകളേയും ആചാര്യൻ പറയുന്നു.
യാതൊരു സമയത്ത് പരിചാരകരാൽ നൽകപ്പെട്ട വിഷമമായ ആഹാരം കവിക്കുകയും രൂക്ഷവും അതിയായിട്ടും അന്നം പുല്ല് ഇവ കഴിക്കുക കൊണ്ടും ഇതിന്റെയൊക്കെ അയോഗം കൊണ്ടും വിഷമമായിട്ടുള്ള വെള്ളം കുടിക്കുക കൊണ്ടും അഗ്നിവിഷമമായിത്തീരുന്നു. അതിനാൽ ആമാശയഗതമായിരിക്കുന്ന വായു പെട്ടെന്ന് കോപിക്കുകയും വയറു വീര്ത്ത് കുത്തിനോവ് വേദന എന്നിവ ഉണ്ടാവുകയും മുന്പോട്ടു വളയുകയും പിന്നാക്കം വളയുകയും പുറം വളയുകയും നമസ്കരിക്കുകയും ശരീരം ഉയര്ത്തിപിടിക്കുകയും ആനയ്കൊട്ടിലില് കിടന്ന് ഉരുളുകയും വയറു വീര്ക്കയും ഊതുകയും ശരീരം ശരീരത്തിൽ വച്ച് ഉരക്കുകയും എന്നീ ലക്ഷണങ്ങള് കണ്ടാൽ ശുദ്ധവാതോന്മഥിതം എന്നാണെന്നറിയണം.
ഭക്ഷിച്ച ആഹാരം ജീര്ണമാകാതെ ഇരിക്കുന്ന സമയം വിഷമമായ ഭക്ഷണത്തെ കഴിക്കകൊണ്ട് പെട്ടെന്ന് തന്നെ സംസക്ത ഭക്താനാഹം ഉണ്ടാകുന്നു. അപാനവായു പ്രാണനോടു കൂടിചേര്ന്ന് മാര്ഗ്ഗത്തെ തടസ്സപ്പെടുത്തി വെട്ടിയിട്ട പോലെ ആനയെ വീഴ്ത്തുകയും വീണ്ടും എണീക്കുകയും ഇരിക്കുകയും ഇങ്ങിനെ ഓരോരോ പ്രവൃത്തികൾ ചെയ്യുകയും ഒന്നിലും സുഖമില്ലാതെ ഇരിക്കകയും വാതമൂത്ര നിരോധനം കാരണം അതിസാരം ഉണ്ടാകാതെ ഇരിക്കുകയും (മലമൂത്രവിസര്ജനം ഇല്ലാതെ ഇരിക്കുക) ഉദാന വായു കോപം നിമിത്തം വലുതായി ശ്വസിക്കുകയും ഈ വക സംസക്തഭക്താനാഹ ലക്ഷണങ്ങൾ കണ്ടാൽ ആന മൃത്യുവശഗതനായി എന്നറിയുക.
എരിവ് കയ്പ് കഷായരസങ്ങളും വിഷമവും രൂക്ഷവുമായ ഭക്ഷണവും പുല്ലും വെള്ളവും ഇതിന്റെയൊക്കെ അതിയോഗം കൊണ്ട് (അതിയായ ഉപയോഗം കൊണ്ട്) ക്രമേണ ആമാശയത്തിൽ കോഷ്ഠത്തിൽ വായു രൂപത്തിനെ പ്രാപിക്കുകയും (കോപിക്കുകയും) അതുമൂലം വലുതായി ശ്വസിക്കുകയും വയറും മാറും കൂടുന്ന സന്ധി തടിച്ചിരിക്കുകയും മൂത്രവും പിണ്ഡിയും അല്പമായും അതിയായ വേദനയോടു കൂടിയും അമരങ്ങളിൽ ഇരിക്കുകയും ഇടയ്കിടയ്ക് വേദനയുണ്ടാകുകയും പിണ്ടിയുറച്ച് കഠിനമായി സ്വല്പമായി വാതത്തോടു കൂടി പ്രവര്ത്തിക്കുകുയും ഇതാണ് അസംസക്താനാഹലക്ഷണം
യാതൊരു സമയത്ത് ആന പക്വമായ ധാന്യം ഭക്ഷിച്ച് ഉടനെ വെള്ളത്തിൽ ഇറക്കി കുളിപ്പിച്ചാൽ അത് അപക്വമായി അതിയായി ഭക്ഷിക്കാതെ തന്നെ അസുഖത്തെ ഉണ്ടാക്കും.
ധാന്യാദികൾ പച്ചയായിട്ടോ അതിയായി ഭക്ഷിക്കുകയും അതിന്നുമുകളിൽ വെള്ളം കുടിക്കുകയും ഇതിന്റെ അതിയായ ഉപയോഗം കൊണ്ട് അഗ്നി മന്ദീഭവിക്കുകയും ആനാഹമോ അഥവാ എരണ്ടകെട്ടോ വയറിളക്കമോ പിടിപെടുന്നു.
പക്വമായതോ ശുഷ്കമായതോ മാറ്റം വന്ന ധാന്യമോ ഭക്ഷിക്കമൂലം അകുശലനായവനാൽ പക്വമായഭക്ഷണത്തെ വിവിധരസങ്ങൾ ചേര്ത്തു കൊടുക്കുക കൊണ്ടും അതിയായി വെള്ളം കുടിക്ക കൊണ്ടും ക്രമത്താൽ അസുഖം ഉണ്ടാകുന്നു. വയറിളക്കം (പ്രവാഹികാ) വയറു വേദന വയറു വീര്പ്പ് മൂത്രകൃച്ഛ്രം പിണ്ടികൂട്ടിപിടിച്ചും അഥവാ ഗ്രഥിതം – കോര്ത്ത) വായു മന്ദഗതിയിലായിത്തീരുകയും അതിസാരത്താൽ പീഡിതമായി വാതഗുല്മൻ ബാധിക്കുകയും കൃശനും ദുര്ബലനും നിറം പച്ചനിറത്തിലാവുകയും അതിസാരത്താൽ ദുഃഖിതനായി ധ്യാനിച്ചു നിൽക്കുകയും കാൽ വളരെ ബുദ്ധിമുട്ടി പൊക്കുകയും ദേഹത്തിന് കനം വയ്കുകയും തുമ്പി ചലിപ്പിക്കാതെ വയ്കുകയും വിമനസ്സായും വേദനയോടു കൂടിയവനായും കണ്ണടച്ചു നിൽക്കുന്നവനുമായ ഈ ആനയെ കണ്ടാൽ ദുഷ്ചികിത്സിതമായിരിക്കുന്ന മഹാരോഗം മൃദുഗ്രഹമെന്നറിയുക.

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *