നല്ല തലയെടുപ്പും, കാട്ടുഞാവൽപഴം പോലും തോറ്റുപോകുന്ന കരിമ്പാറകറുപ്പുമായി ഒരു കരുമാടികുട്ടൻ അതാണ് പാർഥൻ.
മുപ്പതുവയസ്സിനു മാത്രം അടുത്ത് പ്രായമുള്ള ഇവൻ ഇപ്പോൾ തന്നെ പത്തടിക്ക് മേലെയാണ് ഉയരം.
ഇരിക്കസ്ഥാനം എന്ന മുതുകള്ളവിനേക്കാൾ രണ്ടടിയെങ്കിലും മേലെ നില്ക്കുന്ന നിലവാണ് ഇവന്ടെ പ്രത്യേകത..
ആസ്സാം- അരുണാചൽ പ്രദേശ് വനങ്ങളിൽ എവിടെയോ ആണ് ഇവാൻ പിറന്നു വീണത് .
കേരളത്തിലേക്ക് ഇവൻ എത്തുമ്പോൾ കൗമാരം കടന്നു യൌവനത്തിലേക്ക് കഷ്ടിച്ച് എത്തിയിട്ടേ ഉണ്ടായിരുനുള്ളു.
കേരളത്തിനകത്തും പുറത്തും ശ്രദ്ധേയരായ എസ്.കെ.ഗ്രൂപിന്ടെ അഥവാ ശബരി ഗ്രൂപിന്ടെ മാനസപുത്രനും അഭിമാന പ്രതീകവുമാണ് പാർഥൻ.
ചെർപ്പുള്ളശ്ശേരി എസ്.കെ ഗ്രൂപ്പിൽ എത്തിച്ചേരും മുൻപ് ഇവൻ പൂമുള്ളി പാർഥൻ ആയിരുന്നു.
ആസ്സാം- അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് ഇവനെ കേരളത്തിൽ എത്തിക്കുനത് പാപ്പാലപ്പരമ്പൻമാരാണ്.
നീണ്ട യാത്രക്ക് ശേഷം കോട്ടയത്ത് എത്തിയ ഇവൻ വീണ്ടും ഒന്ന് ശ്വാസംഎടുക്കും മുൻപ്
പൂമുള്ളി മനയിൽ ലക്ഷ്യമാക്കി പാലക്കാട് എത്തി.
ആദ്യമായി ഇവനെ എഴുനെള്ളിച്ചത് കടമ്പഴിപ്പുറം ക്ഷേത്രത്തിലായിരുന്നു.
‘ആനയെ കാണും മുൻപ് കച്ചവടം’ എന്ന ബഹുമതി പാർഥനു മാത്രം സ്വന്തം.
ഏറ്റവും മുന്തിയ ആനകള്‍ക്ക് കൂടി പത്തു മുതൽ പന്ത്രണ്ടു ലക്ഷം വരെ വിലയുണ്ടായിരുന്ന ഘട്ടത്തിൽ ഇരുപതുലക്ഷത്തിനു അടുത്ത് വരുന്ന മോഹവില കൊടുത്താണ് പാർഥനെ 2002 മാർച്ചിൽ ശബരി ഗ്രൂപ്പ് പൂമുള്ളി പാർഥനെ ചെർപ്പുള്ളശ്ശേരി പാർഥനാക്കിയെടുക്കുനത്.
പാർഥൻ തിരി കൊളുത്തി വിട്ട ആ വിലക്കയറ്റം വന്നുവന്നിപ്പോൾ അന്‍പത് ലക്ഷമോ ഒരു കോടിയോ കൊടുത്താലും നല്ലൊരു ആനയെ കിട്ടാത്ത അവസ്ഥയിലെത്തി നില്കുന്നു.
മദപ്പാടിന്റെ പ്രധാന അവസ്ഥയിലും ഇവൻ ശാന്തനാണ്, ഇന്നേ വരെ ഇവൻ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല.
കിടക്കത്തഴന്പ് കുറെ കാലമായി അലട്ടുനുന്ടെങ്കിലും അത് ഭേദമായ നിലയിലാണ്.
തന്ടെ തുമ്പി കൈയില്‍ ആരും പിടിക്കുനത് ഇവന് തീരെ രസിക്കാത്ത കാര്യമാണ്. അത് അവന്ടെ ദൗർഭല്യമാണ്, അതുപോലെ ഉറക്കത്തിലെ ചാടി എണീക്കലും.
കാര്യമായ കെട്ടിയഴിക്കലൊന്നുംവേണ്ടാതെ തന്നെ ഏത് പാപ്പാനും കൊണ്ട് നടക്കാവുന്ന ആനയാണ് ചെർപ്പുള്ളശ്ശേരി പാർഥൻ.
ആനകേരളത്തിന്റെ ഇളമുറതമ്പുരാനാണ് പാർഥൻ,
നിങ്ങളുടെ അഭപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക നന്ദി ????????
കടപ്പാട്: ഗജരാജാക്കന്മർ ????
Photo കടപ്പാട് ????