ഉത്സവപ്രേമികളുടെ ഏവരുടേയും വലിയ ഹരമായ ചെർപ്പുളശ്ശേരി പാത്ഥൻ വിടവാങ്ങി ….
പാത്ഥൻ എന്ന പേരുകേട്ടാൽ അങ്ങാടിപ്പുറം ശ്രീ.തിരുമാന്ധാംകുന്നിലമ്മയുടെ തിടമ്പേറ്റി ആറാട്ടിനിറങ്ങുന്ന രൂപമാണ് മനസ്സിൽ തെളിയുക .
2011 തിരുമാന്ധാംകുന്ന് പൂരം നടക്കുന്ന സമയം .ആ സമയം ഞങ്ങൾക്കും ഒരു ആഗ്രഹം .
ഭഗവതിയുടെ പ്രധാന പൂരമായ പത്താംപൂരത്തിന് പതിവിന് വിപരീതമായി ഗുരുവായൂരാനയല്ലാതെ മറ്റൊരു ഗജവീരനെ കൊണ്ട് ദേവിയെ ആറാട്ടിനും , പള്ളിവേട്ടക്കുമായി എഴുന്നള്ളിക്കണം …
ഏതാനയെ കൊണ്ടുവന്ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പിക്കണം എന്നൊന്നും ഞങ്ങൾക്ക് വിശധമായി ആലോചിക്കേണ്ടിവന്നില്ല ….
ഈ തട്ടകത്തിൽതന്നെ കെങ്കേമനായ ഒരു ആനയുണ്ട് .അവനെ മതി എന്ന തീരുമാനത്തിൽ നേരെ ചെർപ്പുളശ്ശേരി ആനതറവാട്ടിലെത്തി ഉടമ രാജുവേട്ടനോട് ഞങ്ങളുടെ ആവശ്യം പറഞ്ഞു .
അദ്ദേഹം വളരെ സന്തോഷത്തോടെയാണ് ഞങ്ങളുടെ ആവശ്യം സ്വീകരിച്ചത് .
മാത്രമല്ല സ്വന്തം തട്ടകത്തമ്മയായ ഭഗവതിക്ക് എഴുന്നള്ളാൻ ആനയെ വിട്ടുനൽകാൻ അതിയായ സന്തോഷമേ ഉള്ളൂ എന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു .
അങ്ങിനെ 2011 ലെ തിരുമാന്ധാംകുന്ന് പത്താംപൂരം പാത്ഥനാൽ മനോഹരമായി എന്നുകൂടി പറയാം .തൊട്ടടുത്ത 2012 , 2013 വർഷങ്ങളിലും ഭഗവതിയുടെ പത്താംപൂരത്തിന് മറ്റൊരു ആനയെ ഞങ്ങൾക്ക് തിരയേണ്ടി വന്നില്ല .
തുടർച്ചയായി 3 വർഷം ഭഗവതിയുടെ ആറാട്ടിനും പള്ളിവേട്ടക്കും തിടമ്പേറ്റിയ ആനയുംകൂടിയാണ് പാത്ഥൻ .
ദേവീദാസൻ എന്ന നഷ്ടം അങ്ങാടിപ്പുറത്തിന് ഏറെകുറെ നികത്തിയത് പാത്ഥൻ എന്ന ഗജവീരന്റെ വരവോടെയായിരുന്നു .
അത്രത്തോളം മനസ്സിൽ ചേർത്തതാണ് പാത്ഥൻ എന്ന ആനയോട് ഈ വള്ളുവനാടൻ മണ്ണ് പുലർത്തിയ സ്നേഹ ബന്ധം .
പാത്ഥൻ ആദ്യമായി തിരുമാന്ധാംകുന്നിലമ്മയുടെ മണ്ണിൽ ചുവട്ടിയപ്പോൾ നൽകിയ സ്വീകരണത്തിന്റെയും , അമ്മയുടെ തിടമ്പേന്തി ആറാട്ടിനിറങ്ങുന്ന ദൃശ്യവും കൂടി ഇതോടൊപ്പം ചേർക്കുന്നു .
ദിവംഗതനായ ഗജരാജന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് ……..
പരലോക പ്രവേശനത്തിനായി പ്രാത്ഥനയോടെ …………………..
അനൂപ് ചേറൂരാൻ