Thechikottukavu Ramachandran തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കം ചെയ്തു

thechikottukavu ramachandran

Thechikottukavu Ramachandran തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കം ചെയ്തു ഏകഛത്രാധിപതി കലിയുഗരാമൻ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ…

അവൻ വരികയാണ്……..
തിരിച്ചുവരികയാണ്…..
രാമനു കൽപിച്ച വനവാസം കഴിഞ്ഞു ????????????????
ഇനി അവന്റെ പട്ടാഭിഷേകം…

ചെമ്പട്ടു അണിഞ്ഞതമ്പുരാട്ടിയുടെ ചങ്കുറ്റം ഉള്ള മകൻ……

ഏകഛത്രാധിപതി….
കലിയുഗരാമൻ……..
തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ…

10. 04, 2019 തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നെള്ളിപ്പിനുള്ള നിരോധനം നീക്കുന്നതും ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പും സംബന്ധിച്ച് വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു, കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനിൽ കുമാർ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെയും കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. ബി. ഗണേഷ് കുമാർ. എം. എൽ. എ. യുടെ നേത്യത്വത്തിൽ ചർച്ച നടത്തി. വനം വകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ആനയും ഉത്സവപ്പറമ്പുകളിലെ നിറ സാന്നിദ്ധ്യവുമായ തെച്ചിക്കോട്ടു രാമചന്ദ്രന് എഴുന്നള്ളത്തിന് നിരോധനം ഏർപ്പെടുത്തപ്പെട്ടത്. ഇന്നത്തെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആനയെ എഴുന്നെള്ളിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യും. നിയന്ത്രണങ്ങൾക്ക് വിധേയമായി തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള അനുമതി നൽകുന്നതിനും ചർച്ചയിൽ തീരുമാനമായി. 2018 വരെ നടന്നിരുന്ന ഉത്സവങ്ങൾ , പൂരം, പെരുനാൾ നേർച്ച ആഘോഷങ്ങൾ എന്നിവ ഈ വർഷവും യാതൊരു തടസ്സവും കൂടാതെ നടത്തുവാൻ അനുമതി നൽകുമെന്ന് ചർച്ചയിൽ ധാരണയായി. 2018 വരെ നടന്ന ഉത്സവ ആഘോഷങ്ങൾ ജില്ലാ തലത്തിൽ യഥാസമയം രജിസ്റ്റർ ചെയ്യുന്നതിന് വിട്ടുപോയിട്ടുള്ളവർക്ക് അതിനായി ഒരു അവസരം കുടി നൽകുന്നതിനും യോഗം തീരുമാനിച്ചു. ഫെഡറേഷൻ ഭാരവാഹികളായ പി. ശശികുമാർ, പി. എസ്. രവീന്ദ്രൻ നായർ, പി. എസ്. ജയഗോപാൽ, പി. മധു, ഹരിപ്രസാദ്. വി. നായർ, ഫെസ്റ്റിവൽ കോ ഓർഡിനേഷൻ ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, തെച്ചിക്കോട്ട് കാവ് ദേവസ്വം പ്രസിഡന്റ് ആർ. ചന്ദ്രൻ തുടങ്ങിയവർ സംഘടനകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.
– പി. ശശി കുമാർ
ജനറൽ സെക്രട്ടറി

KERALA ELEPHANT OWNERS FEDERATION
| Reg. No. ER258/08 STATE COMMITTEE OFFICE: “Gajalakshmi” Karikkath Lane, Near K.Karunakaran Sapthathi Mandhiram (DCC Office), M.G Road, Thrissur-1
– Phone: 0487 6444231, 2330101 (On Mob: 09544160006
Email: elephantownersfederation@gmail.com K.B. Ganesh Kumar, MLA
P.Sasi Kumar President
General Secretary (M) +91 9847060003
(M) +91 9847724207

Author: gajaveeran