Vattamonkavu Manikandan ഗജരാജൻ വട്ടമൺകാവ് മണികണ്ഠൻ

Vattamonkavu Manikandan ഗജരാജൻ വട്ടമൺകാവ് മണികണ്ഠൻ

തൃശ്ശൂർ ജില്ല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റുവും കൂടുതൽ ആനകൾ ഉള്ള ജില്ലയാണ് കൊല്ലം. അതു മാത്രമല്ല ഈ ജില്ലയിൽ ഒരു ആന ഗ്രാമം തന്നെയുണ്ട്, അതാണ് പുത്തൻകുളം.കേരളത്തിന് നിരവധി ഗജവീരകേസരികളെ സമ്മാനിച്ച ജില്ല. ഇവിടെ നമ്മൾ പാറയാൻ പോകുന്ന കീരവീര ചന്തവും ഈ ജില്ലക്കാരൻ തന്നെ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര അടുത്തുള്ള ഇരുമ്പനങ്ങാട് വട്ടമൺകാവ് ക്ഷേത്രത്തിലെ ആനയാണ് നമ്മുടെ ഇന്നത്തെ കഥാനായകൻ വട്ടമൺകാവ് മണികണ്ഠൻ.അതെ ഇവൻ ഇരുമ്പനങ്ങാട്ടു ക്കാരുടെ അഹങ്കാരം സ്വന്തം മനസപുത്രൻ.യുവഗജരാജ പ്രജാപതി വട്ടമൺകാവ് മണികണ്ഠൻ. കൊല്ലം ജില്ലയുടെ വളർന്നു വരുന്ന അഭിമാന താരം.

പ്രായത്തെ വെല്ലുന്നു വളർച്ച, ഒരു നാടിന്റെ സ്വന്തം വളർത്തു പുത്രൻ ഗജരാജ പ്രജാപതി, വടക്കൻ വീരഗാഥയിലെ നായകൻമാരെ പോലെ കച്ച മുറുക്കി അങ്കത്തട്ടിലേക്കു കുതിച്ചു വരുന്ന തെക്കിന്റെ വരും കാല പടനായകൻ അതെ ഗജരാജകുമാരൻ വട്ടമൺകാവ് മണികണ്ഠൻ . അവന്റെ ഹൃദയ സൂക്ഷിപ്പുകാരായ രണ്ടു പേർ ഒന്നാം ചട്ടം കണ്ണനും കൂടെ രണ്ടാം ചട്ടം പരവൂർ വിഷ്ണുവും. ഇവർ മൂന്ന് പേരും കുടി ഒന്നുമിക്കുമ്പോൾ നമുക്ക് ലൂസിഫർ കണ്ട ഒരു പ്രതീതി ഉണ്ടാകും. നാടിന്റെയും നാട്ടുകൂട്ടത്തിന്റെയും ഒരോ മണൽ തരികൾക്കും ഇവനെ അറിയാം, ജനങ്ങളുടെ സ്വന്തം കണ്ണിലുണ്ണിയാണ് ഇവൻ.

Vattamonkavu Manikandan ഗജരാജൻ വട്ടമൺകാവ് മണികണ്ഠൻ
Vattamonkavu Manikandan ഗജരാജൻ വട്ടമൺകാവ് മണികണ്ഠൻ

കൊല്ലം ജില്ലയിലെ വട്ടമൺകാവ് ശ്രീ മാഹാദേവ ക്ഷേത്രത്തിന് സ്വന്തം ആണ് ഈ കരിവീര കേസരി. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ വട്ടമൺകാവ് എന്ന ചെറു ഗ്രാമം പ്രശ്തിയുടെ കൊടുമുടിയിലേക്ക് എത്തിക്കാൻ വേണ്ടി വന്ന അവതാര ആൺ പിറവി എന്നു തന്നെ പറയാം.നാട്ടുകാരനായ നടരാജൻ മുതലാളി എന്ന വ്യക്തിയാണ് നമ്മുടെ മണികണ്ട്ഠനെ ശ്രീ മഹാദേവ ക്ഷേത്രത്തിന് നടക്ക് ഇരുത്തിയത്. നന്നെ ചെറുപ്രായത്തിൽ തന്നെ ഈ ഗ്രമത്തിൽ വന്ന ഇവൻ, നാട്ടുകാർക്ക് ഒരു ആനക്കുട്ടി ആണോ എന്നു വരെ സംശയം ഉണർത്തി.അതുമാത്രമല്ല ഇവന് അവർ ആവിശ്യത്തിനു് സ്നേഹവും വാത്സല്യയും നൽകി വീട്ടിലെ സ്വന്തം അംഗത്തിനെ പോലെ നോക്കിയെന്നുള്ളതാണ് സത്യം.

മണികണ്ഠനെ ക്കുറിച്ച് പറയുമ്പോൾ ഏകദേശം ഒൻപത് അടിയിൽ കൂടുതൽ ഉയരവും ഇരുപ്പത്തി ആറ് വയസ്സു പ്രായമുള്ള ഇവൻ ബീഹാറന്റെ വനാന്തരങ്ങളിൽ നിന്നും കേരളത്തിന്റെ പച്ച വരവതാനിയായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പറിച്ചു നടപ്പെട്ടവനാണ്. ആന ശാസ്ത്ര പ്രകാരം ഒട്ടുമിക്ക ലക്ഷണ തികവുകളുമുള്ള ഇവനെ ക്കുറിച്ച് പറയുമ്പോൾ, പ്രായത്തിന്റെതിൽ കൂടുതൽ വളർച്ച, അതിന് കാരണം പൊതുവെ നമ്മുടെ കേരള കാടുകളിൽ നിന്നും വരുന്ന നാട്ടാനകളെക്കാൾ പൊതുവെ ബീഹാറി ആനകൾ പൊക്കം വെക്കുമെന്നാണ് ആനയുമായി ബന്ധമുള്ളവർ പറയുന്നത്, ഇവന്റെ കാര്യത്തിൽ അതു സത്യമാണെന്ന് തന്നെ പറയാം, കാണാൻ ഭംഗിയുള്ള നല്ല വലിയ വീണെടുത്ത കൊമ്പുകൾ. ആരെയും ആകർഷിക്കുന്ന നല്ല ഭംഗിയാർന്ന മദഗിരിയും നീളമുള്ള തൂമ്പിയും, അതുപോലെ എതൊരാളെയും ആകർഷിക്കുന്ന ചാരത്തിൽ കലർന്ന കറുപ്പ് നിറം, ഉയർന്നു പൊങ്ങിയ തലക്കുന്നി, അത്യാവിശ്യം നല്ല ഉടൽ നീളം, വീശിയടിക്കുന്നതും അഗ്രം ചുവന്നതും കീറൽ ഇല്ലാത്തതുമായ മുറം പോലെയുള്ള വലിയ ചെവികൾ, പതിനെട്ടു് നഖങ്ങൾ, ആരും കുറ്റം പറയാത്ത പെക്കം, പിന്നെ ഒരു കാര്യം മാത്രമാണ് ചെറിയ ഒരു ഭംഗിങ്ങിക്കുറവ്, അത് ഇവന്റെ മുടക്കുള്ള വാലാണ്. ബാക്കി ഒക്കെയുളള കാര്യങ്ങൾ ഇവന്റെ ഭംഗിയെ മാറ്റുകൂട്ടുന്നു. ദൈവം എല്ലാവർക്കും എല്ലാം കൊടുക്കില്ലല്ലോ, എവിടെയെങ്കിലും എന്തെങ്കിലും ബാക്കി വെക്കും. അത് ലോക സിദ്ധാന്തമായി നമുക്ക് കരുതാം.

ഇവനെക്കുറിച്ച് പറയുബോൾ ആരെയും പെട്ടന്ന് ആകർഷിക്കുന്ന ഒരു പ്രതേകതയുണ്ട് അതായത് തിടമ്പ് തലയിൽ എറ്റിക്കഴിഞ്ഞാൽ തലയും ചെവിയും കൂട്ടി നിലവ് പിടിച്ചുള്ള നിൽപ്പ്, അതു മതി ജനസാഗരങ്ങള തന്റെ ആരാധകരാക്കാൻ. നാടിനും നാട്ടുകാർക്കും കണ്ണിലുണ്ണിയായ ഇവന് നിരവധി പുരസ്ക്കാരങ്ങളും പട്ടങ്ങളും കിട്ടിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇവനെ അവിടുത്തെ ആനപ്രേമി സംഘം വക ഒരു പട്ടം കൊടുത്തിരുന്നു, വളരെ പ്രതേകതയുള്ള ഒരു പേരാണ് അതായത് ‘യുവഗജരാജ പ്രജാപതി’ എന്ന നാമകരണത്തിലായിരുന്നു. ഇത്തരത്തിലുള്ള ഒരു പട്ടം നൽകിയത് ഇരുമ്പനങ്ങാട്ട് ആനപ്രേമി സംഘം ആണ്. നമ്മുടെ ഇടയിൽ നിരവധി പ്രായം കുറഞ്ഞ ആനകൾ ഉണ്ടങ്കിലും മണികൺഠനെ കാണുമ്പോൾ ആരും ഒന്നു നോക്കി നിന്നു പോകും, ചില ആനപ്രേമികൾ വളരെ രഹസ്യമായി പറയുന്നതു കേൾക്കാം .അതായത് ചരിഞ്ഞു പോയേ നമ്മുടെ പഴയകാല ഗജരാജൻ ഉയര പെരുമ കൊണ്ട് നമ്മളെ ഞട്ടിച്ച കണ്ടബുള്ളി ബാല നാരായണന്റെ രണ്ടാം ജന്മം ആണോ എന്നു പോലും, ഇത്തരത്തിലുള്ള വിശേഷണങ്ങൾ കിട്ടുക എന്നത് ഒരു ആനയെ സംബന്ധിച്ചിടത്തോളം ഭാഗ്യം ആണ്.

ഇവനെ പറ്റി പറയുമ്പോൾ ഇവന്റെ നീര് കാലം ഒന്നു മുതൽ രണ്ടു മാസക്കാലമാണ്.സാധരണ നവമ്പറിൽ കെട്ടിയാൽ ഡിസംബർ അവസാനം അല്ലങ്കിൽ ജാനുവരി ആദ്യം ആയിരിക്കും അഴിക്കുക. ആനകാഴ്ചകൾ വളർന്നു വരുന്ന സമയമല്ലേ.എതെരാനക്കും ശരിയായ നീര്കാലം എകദേശം മുപ്പത്തിനുശേഷം ആയിരിക്കണം. നീരു കാലത്തുപോലും അത്ര വലയി പ്രശ്നക്കാരൻ ഒന്നുമല്ല ആർക്കും അടുത്തു പോകാനും, ആഹാരം കൊടുക്കാനും സാധിക്കും ഒരു പരിധി വരെ, എന്നാലും സൂക്ഷിക്കുക എന്നത് നമ്മടെ കടമയാണ് കാരണം ആനയാണ്. ഇവന്റെ ചട്ടക്കാർ തുടക്കത്തിൽ എഴുകോൺ വിക്രമൻ പിള്ളയും അതിനു ശേഷം മീനാട് വിനായകനിലുണ്ടായിരുന്ന സാമ്പു എന്ന ചട്ടക്കാരനും വഴി നടത്തിയിരുന്നു. ഇവനെക്കുറിച്ച് പറയുമ്പോൾ സാമ്പുവിനു ശേഷം വന്ന കണ്ണനെ ക്കുറിച്ച് നമുക്ക് ഇവിടെ പറയേണ്ടി വരും മറ്റാരുമല്ല ഇവന്റെ ചട്ടക്കാരൻ.രണ്ടാം ചട്ടം പരവൂർ വിഷ്ണു ആനയിൽ കയറിട്ടു് മുന്നു നാലു മാസം കഴിയുന്നതേയൊള്ളൂ. നമുക്കെല്ലാം അറിയാം കണ്ണൻ എന്ന ചട്ടക്കാരനെക്കുറിച്ച്.വെളരെ ചെറുപ്പം മുതൽ ആന പണി പഠിച്ച് ഇന്ന് കേളത്തിൽ അറിയപ്പെടുന്ന ആനക്കാരിൽ ഒരാളായവൻ. അതായത് പതിനഞ്ച് വയസ്സിൽ തുടങ്ങിയ ആന പണി, ഇപ്പോൾ മുപ്പത്തി ഒന്ന് അല്ലങ്കിൽ മുപ്പത്തിരണ്ട് വയസ്സ് ,ജീവിത അനുഭവങ്ങൾ ഒരു പാട്. നീണ്ട പതിനാറു വർഷത്തെ ആന പരിപാലന രംഗത്തുളള പരിചയം. ആദ്യകാലം പണി പഠിച്ചു തുടങ്ങിയത് നമ്മുടെല്ലൊം പ്രിയങ്കരിയും തിരുവനന്തപുരം പൂജപ്പുരയുടെ അഭിമാനവും അഹങ്കരവുമായിരുന്ന നമ്മെ എല്ലാം വിട്ടു പിരിഞ്ഞു പോയ ചെങ്കല്ല്ർ ദക്ഷായാണി എന്ന ആനയിൽ നിന്നുമാണ്. കൊല്ലം ഭാഗത്തങ്ങളിൽ എവിടെ ആന തെറ്റിയാലും ആദ്യം ഓടിയെത്തുന്നത് അല്ലങ്കിൽ വിളിക്കുന്നത് കണ്ണനെയാണ്.ഇതു കാരണത്താൽ ചെറുപ്പകാലത്ത് തന്നെ ഒരു പാട് അപകടങ്ങളും പറ്റിയിട്ടുണ്ട്.കണ്ണൻ നിരവധി ആനകളെ വഴി നടത്തിയിട്ടുണ്ട് ,അതിൽ പുത്തൻകുളം ഷാജിയുടെ ആനകൾ, ഓമല്ലൂർ ഗോവിന്ദൻ കുട്ടി, ശിവൻ ലക്ഷമി അയ്യപ്പൻ, തുടങ്ങി ഒട്ടേറെ ആനകളിൽ നിന്നിട്ടുണ്ട്. നമുക്കറിയാം പാരിപ്പള്ളി ശിവൻ ലക്ഷമി അയ്യപ്പൻ നിരവധി ചട്ടക്കാർ അടിയറവു വെച്ച ഒരു അടാർ ആന, അതെ ആനയുടെ സ്വഭാവം കാരണം പലയിടത്തും പരിപാടി എടുക്കാൻ പോലും പറ്റാത്ത അവസ്ഥ, പക്ഷെ കണ്ണൻ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ആ ആനയും കൊണ്ടു നടന്നു എന്നുള്ളതാണ് വിജയം.ഇപ്പോൾ മണികണ്ഠനിൽ കണ്ണൻ കയറിട്ട് രണ്ടു വർഷം കഴിയുന്നു. കണ്ണനും ഇവരും ഒരു അമ്മപ്പെറ്റ മക്കളെ പോലെയാണ്. നമുക്ക് ഇവർ പോകുന്നതു കണ്ടാൽ കൊതി വരും, ഇരുവരും വഴിയടിച്ച് പോകുന്നതു കണ്ടാൽ അങ്ങനെ തോന്നുകയാള്ളു.ഇവൻ ശരിക്കും ഒറ്റ ചട്ടം ആനയാണ്. രണ്ടാമൻ ആവശ്യം ഇല്ല എന്നുള്ളതാണ്, ഒന്നിൽ കണ്ണൻ ആനപ്പുറത്ത്, അല്ലങ്കിൽ താഴെ, ഇതാണ് ഇവർ തമ്മിലുള്ള ബന്ധം. ശരിക്കും ഒരു ചേട്ടൻ അനിയൻ ബന്ധം എന്നു തന്നെ പറയാം.

അഴകു കൊണ്ടും ആകാരഭംഗികൊണ്ടു ആനപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഇവൻ വരും കാല ഉത്സവ പൂര നായകൻമാരിൽ ഒരാളായി തീരുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. നമുക്ക് ആശംസിക്കാം, നല്ലൊരു ഭാവിക്കു വേണ്ടി, ദൈവം ആയസ്സും, ആരോഗ്യവും നൽകട്ടെ എന്ന് കൂടെ പ്രാർത്ഥിക്കാം.

ആനകാഴ്ചകൾക്കു വേണ്ടി…നൂഹൂ…

Author: Haris Noohu