കലികാലവൈഭവം, അതാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഇന്ന് രാവിലെ ഗ്രൂപ്പുകളിൽ കിടന്നു കറങ്ങുന്ന ഒരു വീഡിയോ,ഇങ്ങനെ ഒരു വീഡിയോ പൊതുജനങ്ങളുടെ ഇടയിൽ ഇട്ടത് കൊണ്ട് എന്ത് നേട്ടം ഉണ്ടായി. ഉറങ്ങി കിടക്കുന്നവനെ ഉണർത്തി ടിക്ക് ടോക്ക് എന്ന മാന്ത്രിക ലോകത്തിലേക്ക് ഉള്ള പോക്ക്, ആരുടെയോ നല്ല ഗുണം കൊണ്ട് അല്ലങ്കിൽ ഭാഗ്യം കൊണ്ട് ആറടി മണ്ണിൽ പോകാതെ രക്ഷപ്പെട്ടു. കണ്ടില്ലേ നാലു ചട്ടക്കാരും അപ്പുറവും ഇപ്പുറവും ആനകളും സുഖനിദ്രയിൽ. ഉറക്കം എന്നു പറഞ്ഞാൽ പരിസരങ്ങളെ മറക്കുകയും ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്ന അവസ്ഥയാണ്.ഈ സംഭവം നടന്നിരിക്കുന്നത് കൂടൽമാണിക്യം ക്ഷേത്രത്തിൽ ആണെന്ന് തോന്നുന്നു. ജന്തുക്കളിൽ പ്രതേകിച്ച് ആനകളുടെ ഉറക്കം നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്, കാരണം വളരെ കുറച്ചു സമയം മാത്രമാണ് ഇവർക്ക് കിട്ടുന്നത് ഉറങ്ങാൻ.
സാധാരണ മനുഷ്യനായാലും മൃഗങ്ങൾ ആയാലും പെട്ടന്ന് എതെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാൽ തന്നെ ഞെട്ടി എണ്ണിക്കും, അങ്ങനെയുള്ള സാഹചര്യത്തിൽ ശരീരത്തിൽ തോണ്ടി വിളിച്ചാലോ. നമുക്ക് വീഡിയോയിൽ കാണാൻ കഴിയും,ചട്ടക്കാർ സുഖനിദ്രയിലും ആന ചാടി എണ്ണിക്കുന്നതുമായ രംഗം. ഇവനൊക്കെ ടിക്ക്ടോക്ക് ഉണ്ടാക്കാൻ ആ സമയത്ത് ഉറങ്ങിക്കിടക്കുന്ന ആനയെ മാത്രമേ കണ്ടൊള്ളൂ. അപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരാണ് ഉത്തരവാദി. സത്യത്തിൽ ഇതുപോലെയുള്ള പാഴ്ജന്മങ്ങൾ നാടിന് തന്നെ ശാപമാണ്. ഉറങ്ങിക്കിടക്കുന്നവരോട് അല്ല നിന്റെയൊക്കെ പരാക്രമം. ജീവതങ്ങൾ കരക്ക് അടുപ്പിക്കാൻ കഷടപ്പെടുന്ന കുറച്ച് മനുഷ്യർ, അവർ ആനയെന്ന ആ വലിയ ജീവിയെ സുരക്ഷിതമായ ഒരു സ്ഥലത്ത് നിർത്തിയ ശേഷമാണ് കിടന്ന് ഉറങ്ങുന്നത്.ഈ ചെയ്യുന്നുവർക്ക് ആ സാധു മനുഷ്യരുടെ കാര്യം എങ്കിലും ഒന്ന് ഓർക്കാമായിരുന്നു. നമുക്ക് വീഡിയോയിൽ കാണൻ സാധിക്കും, ആ സമയത്ത് അതും പാതിരാത്രിയുടെ എതോ സമയത്താണ് ഈ കഥാപാത്രം ടിക്ക് ടോക്ക് ഉണ്ടാക്കാൻ വരുന്നത്. എന്താണ് ടിക്ക്ടോക്ക്,ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ഉപയോക്താക്കൾക്ക് മൂന്നു മുതൽ പതിനഞ്ച് സെക്കൻഡുകൾ, മൂന്നു മുതൽ അറുപതു സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കും.
ഇനിയെങ്കിലും ഇതുപോലെയുള്ള കാര്യങ്ങൾക്ക് ഉറങ്ങി കിടക്കുന്നവരെ ഉണർത്താതിരിക്കുക, അത് മനുഷ്യനായാലും, അല്ല മൃഗമായാലും. എല്ലാ ജീവികൾക്കും വിശ്രമവും, ഉറക്കവും അത്യാന്താപേക്ഷിതവുമാണ്. ഇതൊക്കെ രാത്രിയിൽ ഒളിച്ചും പതുങ്ങിയും ചെയ്യേണ്ട കാര്യങ്ങൾ അല്ല. നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ പകൽ സമയത്ത് ചട്ടക്കാരുടെ അനുവാദത്തോടെ ചെയ്തുകൂടെ, അതല്ലേ മര്യാദ, അല്ലാതെ ആരും കാണാതെ രാത്രികാലങ്ങളിലെ ഇതുപോലെയുള്ള പരിപാടികൾക്ക് വിളിക്കുന്ന പേരുണ്ട്. എന്തായാലും ആരും ഇതുപോലെയുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക, കൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പാക്കാതിരിക്കുകയും ചെയ്യാൻ ശ്രമിക്കുക . ഇനിയെങ്കിലും ഉറങ്ങുന്നവർ ഉറങ്ങട്ടെ. അവരെ ശല്യം ച്ചെയ്യാതിരിക്കുക.അല്ലാതെ ആനയുടെ പുറത്തു അല്ല പണിയാൻ ചെല്ലേണ്ടത്, കാലത്തിന്റെ ഒരു പോക്കെ.പിന്നെ ഒരു കാര്യം കൂടി, സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് കൂടി ഓർക്കുക.
ഒരു കാര്യം എടുത്ത പറയേണ്ടതായിട്ടുണ്ട്, ഇതു പോലെയുള്ള സാഹചര്യങ്ങളിൽ പൊതുജനങ്ങളെ പരമാവധി ആനകളുടെയും ചട്ടക്കാരുടെയും അടുപോകാതിരിക്കാനുള്ള സുരക്ഷാ സംവിധാനം എർപ്പെടുത്തേണ്ടതാണ്, എന്നിരിന്നാൽ ഒരു പരിധി വരെ ഇതുപോലെയുള്ളസംഭവങ്ങൾ തടയാൻ സാധിക്കും. കൂടാതെ ഇതു പോലെയുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ വേണ്ടപ്പെട്ടവർ ഇവർക്കെതിരെ നിയമനടപടികൾ എടുത്താൽ നന്നായിരുന്നു.എന്നാൽ മാത്രമെ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടാതിരിക്കുകയൊള്ളൂ.
നിയമപാലകർ ഇതുപോലെ ഉഉള്ള കോപ്രായങ്ങൾ കണ്ടില്ലന്നു നടിക്കരുതെന്ന് ഒന്നു കൂടി ആവർത്തിക്കുന്നു. ഇവർക്കെതിരെ തീർച്ചയായും കർശന നടപടികൾ സ്വീകരിക്കണം എന്ന് തന്നെയാണ് ,ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ അവർത്തിച്ചൂകൂടാ,എല്ലാവരുടെയും ജീവിതങ്ങൾക്ക് വിലയുള്ളതാണ് എന്ന് മനസ്സിലാക്കുക.
…ഹാരിസ് നൂഹൂ.