ചെറിയ പെരുനാൾ സന്ദേശം

അറബി കലണ്ടർ പ്രകാരം
ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ എന്ന് അറിയപ്പെടുന്നത്.
കഴിഞ്ഞ മുപ്പത് ദിവസം വസന്തങ്ങൾ വിരഞ്ഞ നോമ്പുകാലം, പ്രാർത്ഥനകളുടെയും നന്മകളുടെയും പൂക്കൾ വിരിയിച്ച റമളാൻ രാവുകൾ.
റംസാൻ യാത്ര പറയുമ്പോൾ പടിഞ്ഞാറേ മാനത്ത് ശവ്വാലമ്പിളി തെളിയും, പിന്നെ ഒരോ വിശ്വാസിക്കും പെരുന്നാളിന്റെ സന്തോഷമാണ്, ആവേശമാണ്.
വ്രതശുദ്ധിയുടെ നിറവിൽ ലോകത്തുള്ള ഇസ്ലാംമത വിശ്വാസികൾ ഇന്നലെയും ഇന്നും ആയി ചെറിയ പെരുന്നാൾ സന്തോഷപൂർവ്വം ആഘോഷിച്ചു.
ഇന്നലെയും ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെളുപ്പിന് ഈദ് ഗാഹുകളിലും പള്ളികളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിന് ലോകത്തുള്ള ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്തു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എങ്ങും പ്രാര്‍ഥനനിര്‍ഭരമായ നിമിഷങ്ങള്‍. തുടര്‍ന്ന് പര്‌സപ്പരം ആലിംഗനം ചെയ്തും സ്‌നേഹം പങ്കുവച്ചും ആഘോഷത്തെ വരവേറ്റു പെരുനാൾ സന്ദേശം പകര്‍ന്നു നല്‍കി.

ചെറിയ പെരുന്നാൾ ഖുതുബയിൽ പള്ളികളിലെ ഇമാമുമാർ ഖുതുബ പ്രസംഗത്തിൽ സഹജീവികളുമായി പരസ്പ്പരം സ്നേഹിച്ചും
മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നങ്ങളിലും ഇടപെട്ടതിരക്കാൻ ശ്രദ്ധിക്കണമെന്നും ഉണർത്തിച്ചു.
റമസാൻ വ്രതത്തിന്റെ വിശുദ്ധി വരും മാസങ്ങളിലും കാത്തുസൂക്ഷിക്കണമെന്ന് പെരുന്നാൾ ഖുതുബയിൽ ഇമാമുമാർ പ്രതേകം എടുത്തു പറയുക ഉണ്ടായി.ഗൾഫിലായാലും നാട്ടിലായാലും കടുത്ത ചൂടിനെ മറന്നാണ് ഒരോ വിശ്വാസിയും നോമ്പിനെ വരവേറ്റത്. ഇസ്ലാമിൽ നിർബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിൽ ഒന്നാണ് നോമ്പ്. ആയതിനാൽ ഒരോ വിശ്വസിക്കും നോമ്പ് എന്നത് അത്രമേൽ പ്രാധാന്യമുള്ളതായിരുന്നു.റംസാൻ മാസം എന്നത് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഒരുപാട് ലഭിക്കുന്ന മാസക്കാലമാണ്.
റംസാൻ എന്നത് വിശുദ്ധിയുടെ ഒരു
ഒരു മാസക്കാലം ആണ് തമ്പുരാൻ തരുന്നതിനെ സ്വീകരിക്കാൻ മനസ്സും ശരീരവും ഒരു പോലെ പാകപ്പെടുത്തണം എന്നുള്ളതാണ്.

പെരുനാൾ നിസ്ക്കാരത്തിന്നു ശേഷം ഖബറിടങ്ങളിലെത്തി സ്വന്തത്തിലും ബന്ധത്തിലും നഷ്ടപ്പെട്ടവരുടെ ഓര്‍മകള്‍ പുതുക്കി അവർക്ക് വേണ്ടി പ്രതേക പ്രാർത്ഥനയും നടത്തി.കൂടാതെ ബന്ധുവീടുകളില്‍ സന്ദര്‍ശനം, കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് എന്നൊതൊക്കെയാണ് ചെറിയ പെരുനാളിന്റെ പ്രതേകത. വീടുകളിൽ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ,മധുര പലഹാരങ്ങൾ തുടങ്ങിയ ഉണ്ടാക്കി എല്ലാവരും ഒത്തൊരുമിച്ച് കഴിക്കുക എന്നൊരു പതിവ് കൂടി ഉണ്ട്.
കേരളത്തിലെ ഒരു പ്രമുഖ വ്യക്തി പറഞ്ഞതു പോലെ മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാൾ നമുക്ക് ഒരോരുത്തർക്കും നൽകുന്നത്. ഒരിക്കൽ കൂടി എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ എന്റെ ചെറിയ പെരുനാൾ ആശംസകൾ എല്ലാവർക്കും നേരുന്നു.
… ഹാരിസ് നുഹൂ…