മലയിൻകീഴ് ശ്രീ വല്ലഭൻ
തിരുവനന്തപുരം ജില്ലയിലെ മലയൻകീഴ് ശ്രി കൃഷണസാമി ക്ഷേത്രത്തിലെ ഗജവീരനാണ് ശ്രി വല്ലഭൻ.അനന്തപുരിയുടെ യുവരാജാവായ ഇവൻ വരും കാല നായകനു വേണ്ട എല്ലാ സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയവനാണ്. തീരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനയാണ് ഈ ഗജസ്രഷ്ട്ടൻ. രണ്ടു ദിവസം മുമ്പ് മലയൻകീഴ് വല്ലഭന് ആനപ്രേമികളുടെ ആദരം.ഒരു ഇടവേളക്ക് ശേഷം എഴുന്നെള്ളിക്കുന്ന വല്ലഭന് നാട്ടുകാർ തിരുവല്ലാഴപ്പ മുദ്ര സമ്മാനിച്ചു. ഇതിനു വേണ്ടി മുൻകൈ എടുത്തത് ശംഭു, സൂരജ്, വിഷ്ണു, അജിത്ത്, കൃഷണ പ്രാസാദ് എന്നിവരാണ്. നൂറു കണക്കിന് ആനപ്രേമികളും കുട്ടികളും സാക്ഷിയായി സ്റ്റീലിൽ തീർത്ത മുദ്രയാണ് ശ്രി വല്ലഭന് അണിയിച്ചത്,ഇതു കൂടാതെ ആനയൂട്ടും നടത്തി. ഒരു ഇടവേളക്കുശേഷം ഇത്തവണത്തെ ഉത്സവത്തിന് ശ്രി വല്ലഭനാണ് ഭഗവനെ ക്ഷേത്രത്തിൽ എഴുന്നെള്ളിക്കുന്നത്.
ആനകളുടെ കൂട്ടത്തിൽ ചിത്രം വരക്കുന്നവൻ,ഇവൻറ്റെ ഇപ്പോഴത്തെ പ്രായം ഇരുപത്തിനാല് അല്ലങ്കിൽ ഇരുപത്തി അഞ്ച് കാണും. ഇപ്പോൾ ചിത്രരചനാ ഒന്നും ഇല്ല. ഇവനെ പ്രായത്തിൻറ്റെ ചില പക്വതകൾ ഒഴിച്ചാൽ നാളെത്തെ ഒരു താരം ആകുമെന്നുളളതിൽ യാതെരു സംശയവും ഇല്ല .ഇപ്പോൾ തിരക്കുള്ള യുവതാരമായ ഇവനെ നല്ല ഒരു ഭാവിക്കു വേണ്ടി നമുക്ക്പ്രാർഥിക്കാം.
മുഖ്യമന്ത്രി ആയിരുന്ന ശ്രീ കെ.കരുണാകരൻ ആണ് ഈ കൊമ്പനെ ആ കാലത്ത് നടക്കിരുത്തിയത്,ഗജസർപ്പണ സമിതി എന്ന പേരിൽ നാട്ടുകാരുടെ സംഭാവന സ്വീകരിച്ചും ബാക്കി തുക കെ. കരുണാകരൻറ്റ( അന്നത്തെ മുഖ്യമന്ത്രി) ദേവസ്വംബോർഡ് നൽകി നടക്കിരുത്തിയത്. അന്ന് സംഭാവനകൾ യഥാവിധി കിട്ടിയില്ല,കരുണാകരൻ സാറിനെ കണ്ടുപറഞ്ഞപ്പോൾ അദ്ദേഹം ദേവസ്വംബോർഡ് പ്രസിഡന്റ്നെ വിളിച്ചു എത്ര തുകയാലും കൊടുക്കാൻ പറഞ്ഞു. അങ്ങനെയാണ് വല്ലഭനെ വാങ്ങിയത്.അന്ന് ശ്രീ കരുണാകരൻ ഇടപെട്ടതുകെണ്ട് മാത്രമാണ് മലയിൻകീഴ് ക്ഷേത്രത്തിൽ വല്ലഭനെ വാങ്ങാൻ സാധിച്ചത്.ഇവിടെ കരുണാകരൻ സാറിനെ ആനകാഴ്ചകളുടെ പ്രണാമം അർപ്പിക്കുന്ന, കൂടാതെ ആങ്ങയുടെ നല്ല മനസ്സിന് ആയിരം ആയിരം നന്ദി പറയുന്നു. അതുകൊണ്ടാണ് നാട്ടുകാരുടെ സഹകരണത്തോടെ കെ.കരുണാകരൻ സാറിനെ കൊണ്ട് നടക്കിരുത്തിയത്. ഗജവീരൻ വേണം എന്നുള്ളത് മലയിൻകീഴുകാരുടെ ഒരു ആവേശം ആയിരുന്നു..
പാലക്കാട്ടുനിന്ന് വാങ്ങിയതാണ് വല്ലഭനെ. ദീര്‍ഘനാള്‍ മലയിന്‍കീഴുകാരുടെ പ്രിയങ്കരനായിരുന്ന ശേഖരന് എന്ന ആന ചരിഞ്ഞതിനുശേഷമാണ് മറ്റൊരാനയെ ക്ഷേത്രത്തിലേക്കു വാങ്ങുന്ന കാര്യം നാട്ടുകാരുടെ മുന്നിലെത്തിയത്. അന്ന് ഏഴുവയസ്സുണ്ടായിരുന്ന വല്ലഭനെ ഒറ്റപ്പാലം സ്വദേശിയായ ഖുറേഷി എന്ന ചിത്രകാരന് കുട്ടിക്കാലത്ത് ബ്രഷ് പിടിക്കാനും ചായംതേയ്ക്കാനും പരിശീലിപ്പിച്ചിരുന്നു. ഇതിലൂടെ പ്രസിദ്ധനായ ആനക്കുട്ടിയെയാണ് മലയിന്‍കീഴ് ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡും നാട്ടുകാരും ചേര്‍ന്ന് 2002 ല്‍ നടയ്ക്കിരുത്തിയത്.
ആദ്യം പാപ്പാനായിരുന്ന ഗോപാലകൃഷ്ണന് നായരുടെ ശിക്ഷണത്തിലായിരുന്നു ആന. ഈ പാപ്പാന് ആനയെ കൊണ്ടുവരുമ്പോള്‍ ആറ്റിങ്ങലിനു സമീപത്തുണ്ടായ ഒരു റോഡപകടത്തില്‍ മരിച്ചു. ഇതിനുശേഷം വന്ന മൂന്നാമത്തെ പാപ്പാനാണ് വിജയന് . ആറുവര്‍ഷമായി ഇദ്ദേഹം ആനയുടെ ഒന്നാംപാപ്പാനാണ്. ആനയെ പരിചരിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന പാപ്പാനാണിദ്ദേഹമെന്ന് മലയിന്‍കീഴിലെ ആനപ്രേമികള്‍ പറയും. ഇടയ്ക്കിടെ പിണങ്ങുന്ന ആന വിജയന്റെ ശബ്ദത്തില്‍ അനുസരണയോടെ നില്ക്കുമായിരുന്നു.
ഒരു ചെറിയ ആല്ല..കുറച്ചൂ വലിയ കാര്യം ആണ്, ഇവൻ കാരണം രണ്ടു പേർ നമ്മോളോട് വിടപറഞ്ഞു. അതിൽ ഒരണ്ണം ചെറുപ്പകാലം രക്തതിളപ്പിന്റ്റ ചില ചാപല്യങ്ങൾ. അന്നൊരു വ്യാഴാഴ്ച യാതൊരു പ്രകോപനവുമില്ലാതെയാണ് വല്ലഭവന് ഇടഞ്ഞതെന്ന് ദൃക്സാക്ഷിയായ ചന്ദ്രന്‍നായര്‍ പറഞ്ഞു. വെള്ളംകൊടുത്തിട്ട് തളയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പെട്ടെന്ന് ആന വിജയനെ ക്രൂരമായി കുത്തിവീഴ്ത്തിയത്. അതായത് ഈ സംഭവം നടക്കുന്നത് 2012 ഡിസംബർ അവസാനം സമയങ്ങളിൽ ആണ്. ഈ സംഭവം നടക്കുന്നതിന് ആറുമാസം മുമ്പായിരുന്നു വിജയന്റെ ഏക മകള്‍ വിജിയുടെ വിവാഹം. വല്ലഭന്റെ വിശേഷങ്ങള്‍ വിജയന് വീട്ടുകാരോടും പറയുമായിരുന്നു. വ്യാഴാഴ്ച രാവിലെ എത്തി ആനയെ കുളിപ്പിച്ച് മണക്കാട്ട് എഴുന്നള്ളത്തിന് കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു ദാരുണമായ അന്ത്യം വിജയനെ തേടിയെത്തിയത്.
ഇവൻ സാധരണ വല്ലഭൻ അല്ല, ഇവൻ വെടിക്കട്ട് വല്ലഭൻ ആണ്. ഒന്നാതരം സൂപ്പർ കലിപ്പ് മുതൽ, മദപ്പാടു കാലം ഇവൻ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരിൽ നമ്പർ വൺ ആണ്.രാജേഷ് എന്ന പാപ്പാനെ ത്രിക്കണ്ണാപുരത്തൂ വെച്ച് തട്ടിയിട്ടപ്പോൾ വിജയനാണ് രക്ഷപ്പെടുത്തിയത്. നമ്മൾ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ചിലത് കുടി ഇവിടെ പറയണം.ഈ ആന കാരണം ഒരുകാലത്ത് നമുക്ക് നഷ്ടപ്പെട്ടത് രണ്ടു ജീവിതങ്ങളാണ്.വിജയനും,മറ്റെരാളും.അന്ന് ഇവ നെ വളരെയേറെ കഷ്ടപ്പെട്ടാണ് തളച്ചത്.തളച്ച കഥ ഒരു വലിയ സംഭവം തന്നെ ആയിരുന്നു…
ആ കഥ കൂടി ഇവിടെ ചേർക്കുന്നു..
വല്ലഭന് പാപ്പാനെ ചെയ്ത വാര്‍ത്തയറിഞ്ഞ് വ്യാഴാഴ്ച ഉച്ചയ്ക്ക് മലയിന്‍കീഴ് ക്ഷേത്രപരിസരത്തേക്ക് വന്‍ ജനാവലി ഓടിയെത്തുകയായിരുന്നു. പോലീസ്, അഗ്നിശമനസേന, വനംവകുപ്പുദ്യോഗസ്ഥര്‍, എലിഫന്റ് സ്ക്വാഡ് എന്നീ വിഭാഗങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥലത്തെത്തി ക്രമീകരണങ്ങള്‍ ആരംഭിച്ചുവെങ്കിലും വിരണ്ടുനിന്ന ആന ഇടയ്ക്കിടെ ജനക്കൂട്ടത്തെ ഓടിച്ച് ഭീതി പരത്തിനിന്നു. ആനയെ തളയ്ക്കാനുള്ള ആദ്യശ്രമം എന്ന നിലയില്‍ എലിഫന്റ് സ്ക്വാഡിലെ ഡോ. രാജീവ് മൂന്നരയോടെ ആദ്യമയക്കുവെടിവച്ചു. എന്നാല്‍ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും ആനയ്ക്ക് യാതൊരു വ്യത്യാസവുമില്ല. ഈ സമയം സംഭവമറിഞ്ഞെത്തിയ പാപ്പാന്മാരുടെ സംഘം ആനയെ തളയ്ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തുടര്‍ന്ന് ഒന്നരമണിക്കൂറിനുശേഷം ഡോക്ടര്‍ വീണ്ടും മയക്കുവെടിവച്ചു. പത്തുമിനിട്ട് കാത്തുനിന്നശേഷം പാപ്പാന്മാരുട സംഘം ശ്രമം ഊര്‍ജിതമാക്കി. ആനയുടെ കാലില്‍ വടം കെട്ടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഒരിക്കല്‍ കെട്ട്മുറുകി ആനയെ തെങ്ങില്‍ ബന്ധിച്ചെങ്കിലും കനംകുറഞ്ഞ കയര്‍ അത് പൊട്ടിച്ചു. ഇതോടെ ആനയെ കുടുക്കാല് പാപ്പാന്മാര് വീണ്ടും കുരുക്കുകളിട്ടെങ്കിലും ഫലം കണ്ടില്ല. ഇതിനിടയില്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന പാപ്പാന് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി പ്രദീപ് (35) നടത്തിയ നീക്കത്തില്‍ ആനയുടെ കാലില്‍ വടംകൊണ്ടുള്ള കെട്ടുമുറുക്കി. കണ്ടുനിന്ന ജനം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നെ പ്രദീപിന്റെ ധൈര്യം ആനയെ ചങ്ങലയില്‍ തളയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇടവും വലവും വടങ്ങള്‍കൊണ്ട് ചുറ്റിക്കെട്ടി കാലുകള്‍ മുന്നിലും പിന്നിലുമായി ബന്ധിപ്പിച്ച് പാപ്പാന്മാരുടെ സംഘം ആനയെ വരുതിയിലാക്കി. നാട്ടുകാര്‍ അപ്പോള്‍ നല്കിയ പഴക്കുലകള്‍ പാപ്പാന്മാര് ആനയ്ക്കു കൊടുത്തു. 5.35 ഓടെ ആനയെ സമീപത്തെ തെങ്ങില്‍ ചങ്ങലയില്‍ തളച്ചു. പിന്നീടവന്റെ പരാക്രമം കുറഞ്ഞു. അല്പം കഴിഞ്ഞതോടെ ആന കിടന്നു. മയക്കത്തിലായ ആനയ്ക്ക് മൃഗഡോക്ടര്‍മാരുടെ സംഘം പിന്നീട് മറുമരുന്ന് നല്കി.
വിജയന്റെ വിയോഗ ശേഷം കെട്ടുത്തറയിലായ ആനയെ അന്നത്തെ രണ്ടാം ചട്ടക്കാരൻ ബിജു ആണ് അഴിച്ചു വീഴ്ത്തിനടത്തിയത്. ആ സാഹചര്യത്തിൽ ബിജുവിൻറ്റെ ധൈര്യത്തിനെ സമ്മതിച്ചു കൊടുക്കണം.ആല്ലാത്തപക്ഷം ആന കെട്ടുതറയിൽ നിന്നു പോയേനെ.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോൾ കെട്ടുകഥകൾ മാത്രമായി നമുക്ക് മറക്കാൻ ശ്രമിക്കാം.ആ പഴയ വല്ലഭനെ ഇനി നമുക്ക് കാണാൻ കഴിയില്ല, ഇനി അവനെ ഒരിക്കലും അങ്ങനെ കാണുകയും വേണ്ടാ. ഇവനെ ക്കുറിച്ച് പറയുമ്പോൾ എടുത്ത വലിയ കൊമ്പുകൾ, വലിയ ചെവികൾ, നല്ല ഉടൽ നീളം, വലിയ വായു കുഭം, അത്യാവശ്യം മറ്റുള്ള ആനകളുമായി കടപിടിക്കാനുളള ഉയരം ഇതൊക്കെയാണ് ഇവൻറ്റെ പ്രതേകതകൾ.ഇന്ന് അവൻ വളരെ ശാന്തസ്വഭാവക്കാരനായിട്ടാണ് കാണാൻ കഴിയുന്നത്. ഇപ്പോൾ ഇവൻ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകുന്നു.എന്നതുതന്നെ ആയാലും വളർന്ന വരുന്ന ഈ ഭാവി വാഗ്ദാനത്തിന് എല്ലാ വിധ ഉയർച്ചകളും കൂടെ ആശംസകളും നേരുന്നു.
ആനകാഴ്ചകൾക്കു വേണ്ടി…നൂഹൂ…