Kerala beautiful cows കേരളത്തിലെ ഗജറാണിമാർ

ഗജസുന്ദരി ഉള്ളൂർ ശിവപാർവതി

കേരളത്തിലെ ഗജറാണിമാർ (Kerala beautiful Cows) തലസ്ഥാന നഗരിയിൽ ,തിരുവനന്തപുരം കുറുങ്കുളം ക്ഷേത്ര ട്രസ്റ്റ് ഇന്നലെ കേരളത്തിലെ പ്രതേകിച്ച് തിരുവനന്തപുരം കാരുടെ ഇഷ്ട തോഴി ആയ ഗജറാണി ഉള്ളൂർ ശിവപാർതിക്ക് ത്രിലോക ഗജസുന്ദരി പട്ടം നൽകി ആദരിച്ചിരുന്നു.

ഗജസുന്ദരി ഉള്ളൂർ ശിവപാർവതി
ഗജസുന്ദരി ഉള്ളൂർ ശിവപാർവതി

നമുക്കറിയാം ഇതിനു മുമ്പും കേരളത്തിൽ ഒരുപാട് പിടിയാനകൾക്ക് ഗജറാണി പട്ടം കൊടുത്തതായിട്ട്. ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ ഗജമുത്തശ്ശിക്ക് ഗജറാണി പട്ടം, ഗജ മുത്തശ്ശി പട്ടം എന്നിവ നൽകി ആണ് ദാക്ഷായണി അമ്മയെ ആദരിച്ചിരുന്നത്.

അതുപോലെ മലബാറിലെ പൂരപറമ്പുകളിൽ ശ്രദ്ധേയയായിരുന്ന ഗജറാണി ശ്രീദേവി ശ്രീലകത്തിന് ഗജപത്മ പുരസ്കാരം നൽകി ആദരിച്ചിരുന്നു രണ്ട് വർഷം മുമ്പ്.1983 ഗജ റാണി പട്ടം കിട്ടിയ ലക്ഷ്മി,നമുക്കെല്ലാം അറിയാം ഗുരുവായൂരിന്റെ പെന്നോമന പുത്രി ആയിരുന്നു ഗജറാണി ലക്ഷ്മി, ഒരു കൊമ്പന്റെ വീറും വാശിയും ഉണ്ടായിരുന്നു ഇവൾക്ക്. കോട്ടയിലെ താരമായിരുന്ന ഇവൾ ഗുരുവായൂർ കേശവൻ ഒഴിച്ച് ആരെയും മൈൻഡ് പോലും ചെയതിരുന്നില്ല. കഥകൾ എഴുതാൻ ഒരുപാട് ബാക്കി ലക്ഷമിയെക്കുറിച്ച്.എകദേശം അറുപത്തി ഒന്നു വയസ്സു പ്രായമുള്ള ഗജറാണി ഗുരുവായൂർ നന്ദിനി
കൊടുങ്ങൂരമ്മയുടെ തിടമ്പേറ്റാന്‍ എത്തുന്നതായിട്ട് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. പിടിയാനകളെ മാത്രം എഴുന്നള്ളിക്കുന്ന കൊടുങ്ങുർ ദേവി ക്ഷേത്രത്തിൽ പൂരം നാൾ വരെ നന്ദിനിയാണ് തിടമ്പ് എറ്റാറുണ്ടായിരുന്നത്.

നമുക്കറിയാം നമ്മുടെ നാട്ടിലെ സൂപ്പർസ്റ്റാറുകളും പേരെടുത്തത്തുമായ കൊമ്പൻ ഗജകേസരികളെയും.പേരുകൾ എടുത്ത് പറഞ്ഞില്ലങ്കിലും ഇവരെയെക്കെ അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ പാലാ ചെമ്പകം,, ഗജ റാണി ദർശ്ശിനി, തോട്ടേക്കാട്ട് പാഞ്ചാലി, കുമാരനല്ലൂര്‍ പുഷ്പ,തലച്ചിറ റേസിലി, ചാന്നാനിക്കാട് ഷീല,ലക്കടി ഇന്ദിര, ചോറ്റാനിക്കര സീത ഈ പേരുകള്‍ കേട്ട് പരിചയമുണ്ടോകുമല്ലോ. പ്രധാനമായിട്ടുള്ള പേരുകൾ പറഞ്ഞു എന്നു മാത്രം, ഇനിയുമുണ്ട് ഒരു പാട് ഗജ സുന്ദരിമാർ, അവരെക്കുറിച്ച് പിന്നീട് പറയാം. അതുപോലെ ഇവരെ വേണ്ടത്ര പരിചയമുണ്ടാവാന്‍ വഴിയില്ല എങ്കിൽ ഇവര്‍ നമ്മുടെ കേരളത്തിലെ അറിയപ്പെടുന്ന പിടിയാനകളാണ്. കൊമ്പൻമാരെ പോലെ ഇവർക്ക് ആരാധകരോ ഫാൻസ് അസോസിയേഷനോ ഇല്ലല്ലോ കാരണം പിടി ആയി പോയില്ലേ, ഇവർ നയൻതാരയോ, കാവ്യാ മാധവനോ ഒന്നും അല്ലല്ലോ. എങ്കിലും ആനപ്രേമികളില്‍ ചുരുക്കം ചിലർക്ക് എങ്കിലും അറിയാം കഴിയും ഈ താരറാണികളെ.ഈ ഗജകുമാരികളെ അങ്ങനെ അങ്ങ് മാറ്റി നിർത്തണ്ട. ഇവര്‍ താരമാവുന്ന ഉത്സവങ്ങളുമുണ്ട്. കൊമ്പൻ ഗജകേസരികള്‍ക്ക് എത്തിനോക്കാന്‍ പോലുമാവാത്ത ചില ക്ഷേത്രങ്ങളില്‍ തിടമ്പേറ്റുക ഈ ഗജ സുന്ദരികളാണ്.

ഉത്സവങ്ങള്‍ക്ക് പകിട്ടേകുവാനും ആസ്വാദക സാന്നിദ്ധ്യം ഉയരാനും കരിവീരന്മാര്‍ വന്ന് വണ്ടിയിറങ്ങണം എന്ന് നമുക്കറിയാം. അതും പേരെടുത്ത കൊമ്പന്മാരുടെ ഫ്ലക്സ് തുടങ്ങി വലിയ ചിത്രവുമായാണ് ഉത്സവ നഗരി ഉണരുന്നത്. പ്രശസ്ത കലാകാരന്മാരുടേയും മറ്റും ചിത്രങ്ങള്‍ കാണാനും കഴിയും.ഇതില്‍നിന്നും വിഭിന്നമായി ഗജസുന്ദരിമാര്‍ അണിനിരക്കുന്ന ഉത്സവങ്ങളും നമ്മുടെ ഇടയിൽ ചെറുതായിട്ട്‌ അതായത് വളരെ അപൂര്‍വമായിട്ടുണ്ട്. അത് വിരലിലെണ്ണവുന്നവമാത്രം. കൊമ്പന്മാര്‍ക്കാണ് തിക്കും തിരക്കും എന്നിരുന്നാൽ തന്നെയും പേരെടുത്ത ആ മഹാന്മാരെ ഏതു കുട്ടിക്കും നന്നായിട്ടറിയാം, പേരെടുത്ത് പറയുന്നില്ല എന്ന് മാത്രം. എറണാകുളം ജില്ലയില്‍ പിടിയാനകളെ എഴുന്നള്ളിക്കുന്ന ഉത്സവപ്പറമ്പുകള്‍ വിരളമാണ്. അക്കൂട്ടത്തില്‍ പ്രശസ്തമാണ് ചേരാനല്ലൂര്‍ കാത്യായനി ക്ഷേത്രം. കാലങ്ങളായി കൊമ്പന്മാര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴി വരികപോലും പതിവില്ല. കന്യകാഭാവത്തിലുള്ള ഈ ദേവിയുടെ തിടമ്പേറ്റാന്‍ പിടിയാനകള്‍ നിര്‍ബന്ധമാണ്. അതില്‍ പ്രധാനിയായ തോട്ടേക്കാട്ട് പാഞ്ചാലിയെ ഗജറാണി പട്ടം നല്‍കി ദേവസ്വവും ഉപദേശകസമിതിയും ആദരിക്കുകയുണ്ടായി. പെരുമ്പാവൂരിന് അടുത്തുള്ള ഇരിങ്ങോള്‍ ക്ഷേത്രത്തിലും പിടിയാനകളെയാണ് എഴുന്നള്ളിക്കുന്നത്. ഇവരെ ആദരിക്കുന്ന, എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങല്‍ ധാരാളമുണ്ടെന്ന് ഗജപാലകര്‍ പറയുന്നു.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഭഗവതി ക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. അഞ്ച് ഭാവങ്ങളിലാരാധിക്കുന്ന രാജേരാജേശ്വരിയാണ് വിശ്വാസികൾക്ക് ചോറ്റാനിക്കരയമ്മ. കേരളത്തിൽ ഏറ്റവുമധികം വിശ്വാസികളെത്തുന്ന ക്ഷേത്രം കൂടിയാണിത്.ഇവിടെ
നമുക്കറിയാം ഗജ സുന്ദരി ചോറ്റാനിക്കര സീതയെ, ചോറ്റാനിക്കര അമ്മയുടെ എറ്റവും ഇഷ്ടപ്പെട്ട പ്രിയതോഴിയാണ് നമ്മുടെ സീത. കാണാൻ കൊമ്പില്ലങ്കിലും അഴകിന്റെ കാര്യത്തിൽ ഒട്ടും പുറകോട്ടല്ല സീത എന്നു മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മാറ്റി നിർത്താൻ പറ്റില്ല. ചോറ്റാനിക്കര അമ്പലത്തിലെ ശീവേലിക്ക് എന്നും തിടമ്പയേറ്റുന്നത് സീതയാണെന്നുള്ള ഒരു പ്രതേകത കൂടി ഉണ്ട്. കൊമ്പനാനകളെ മാത്രം സ്നേഹിക്കുയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേരളത്തിൽ മുകളിൽ പറഞ്ഞ ഗജകുമാരികൾ ഒരു വേറിട്ട കാഴ്ച തന്നെയാണ് എന്നു തന്നെ പറയേണ്ടിവരും.

ആനകാഴ്ചകൾക്കു വേണ്ടി…നൂഹൂ…
ഫോട്ടോ..കടപ്പാട്…..

Author: Haris Noohu