തെച്ചികോട്ടുകാവ് രാമചന്ദ്രനും ഗോപാൽജിയുമായുളള ബന്ധം

ഒരു പക്ഷെ ഏറ്റവും കൂടുതൽ ജനങ്ങൾ ആനയെ സ്നേഹിക്കുന്ന നാട് എന്ന് പറയുന്നത് നമ്മുടെ നാട് അതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെയാണ് എന്ന് നിസംശയം പറയാം,അതു മാത്രമല്ല ആനകൾക്ക് എറ്റവും കൂടുതൽ ആരാധകൾ ഉള്ളത് തൃശ്ശൂർ എന്ന സാംസ്കാരിക നഗരത്തിലും.
ചെങ്ങല്ലൂർ രംഗനാഥൻ വർഷങ്ങൾക്കു മുമ്പ് ചെരിഞ്ഞ ഏറ്റവും തലയെടുപ്പുള്ള ആന
തൃശ്ശൂർ കാഴ്ച്ച ബംഗളാവിൽ നമുക്ക് ആനയുടെ സെകെല്റ്റൻ കാണാൻ സാധിക്കുമെന്നുള്ളതാന്ന്.

ആനക്കേരളത്തിന്റെ ഇന്നത്തെ സൂപ്പർ സ്റ്റാർ നീരുകാലത്തിന്റെ ദിനങ്ങളിലാണ്.കലിയുഗത്തിൽ മലയാള മണ്ണും ഒരു ജനതയും നെഞ്ചോട് ചേർത്തു നിർത്തിയ മനുഷ്യനായി പിറക്കാതെ ഗജരാജ ഇതിഹാസം രചിച്ച തെച്ചിക്കോട്ട് കാവിലമ്മയുടെ മാനസപുത്രൻ പൂര വിളംബര നായകൻ തെച്ചിക്കോട്ട് രാമചന്ദ്രൻ.മാരിവില്ലും തോല്ക്കുന്ന ചന്തം മാതംഗത്തിന് തന്നെയെന്ന് മടിയാതെ ചൊല്ലിയ അഴകിന്റെ പ്രതി രൂപചക്രവർത്തി.

മദപ്പാട് അഥവാ നീരുകാലം ആനകളെ സംബന്ധിച്ച് മോശമായ ദിനങ്ങൾ സ്വന്തം നിഴലിനോടുപോലും ദേക്ഷ്യം തീർക്കുന്ന അവസ്ഥ എന്തു കണ്ടാലും പ്രതേകിച്ച് ചട്ടക്കാർ ശ്രുതുക്കൾ ആകുന്ന സമയം എന്തിനെയും തല്ലി നശിപ്പിക്കാൻ ഉള്ള മനോഭാവം ചിലസമയം എങ്കിലും കാടിന്റെ വന്യസ്വഭാവം പ്രകടിപ്പിക്കും. നീരിന്റെ തുടക്ക ദിവസങ്ങളിൽ വലിയ പ്രശ്നം ഇല്ലാതെ നിൽക്കുന്നവൻ ഒലിവ് ആരംഭിച്ചാൽ തീർത്തും മറ്റൊരു സ്വഭവമുള്ളവനായി മാറും എന്നാൽ ഒലിവ് മാറിതുടങ്ങിയാൽ ഇവൻ പഴയതു പോലെ ആവുകയും ചെയ്യും, അതുപോലെ ചട്ടകാരനെ അനുസരിക്കാനും തുടങ്ങും. ചുരുക്കം ചില ആനകൾ നീരിലും ശാന്ത സാഭവമുള്ളവരാണ്.

രാമന്റെ നീരു കാലം തുടങ്ങുന്നത്
ഉത്സവങ്ങള്‍ കഴിയുന്ന സമയത്താണ്‌. എകദേശം അഞ്ചുമാസത്തോളം നീണ്ടു നില്‍ക്കും. ഇവന്റെ നീരിന്റെ സമയം വര്‍ഷങ്ങളായി അറിയാവുന്നതുകൊണ്ട്‌ നേരത്തെ തന്നെ കെട്ടും. സാധാരണ ആനകൾക്ക് നീരിന്റെ തുടക്കത്തില്‍ കാണിക്കുന്ന ചില ബഹളം ഒക്കെ ഇവനും ഉണ്ടാകും. പാപ്പാന്മാരോട് അകല്‍ച്ച കാണിക്കും എന്നാല്‍ അയല്പക്കത്തുള്ള ചിലരോട് അടുപ്പം വിടാറുമില്ല. പിന്നെ കന്നം വീര്‍ക്കലും നീരൊഴുകളുമൊക്കെയായി അതങ്ങിനെ തുടരും. ജനുവരിയില്‍ അവനെ അഴിക്കാറാകും. നീരു കാലത്ത് നമുക്ക് അറിയാം, ഒട്ടുമിക്ക ആനകളും മറ്റുള്ളവരെയും ചട്ടക്കാരെയും അടുത്തു കാണാൻ അഗ്രഹിക്കാറില്ല, എന്നാൽ എത്ര നീരസമയത്താണെങ്കിലും ചിലർക്കൊക്കെ രാമന്റെ അടുത്തു പോകാൻ സാധിക്കും ഭക്ഷണം കൊടുക്കാൻ സാധിക്കും അതിന് രാമൻ അനുവദിക്കുകയും ചെയ്യും. നമ്മൾ ഇന്ന് പറയുന്നതും അങ്ങനെ ഒരു വ്യക്തിയെ ആണ് ,അദ്ദേഹത്തെ അറിയപ്പെടുന്നത് ഗോപാൽ ജീ എന്നാണ്.

രാമന്റെ നീരുകാലം എന്നു പറയുമ്പോൾ പെട്ടന്ന് ഓർമ്മ വരുന്ന കാര്യം പേരാമംഗലം വല്ല്യാനയും ഗോപാൽജിയും തമ്മിലുള്ള അതിർവരമ്പുകളില്ലാത്ത സൗഹാർദ്ദത്തിന്റെ  കഥ പിന്നെ എടുത്തു പറയേണ്ട രണ്ടു മൂന്നു പേർ വേറെയും ഉണ്ട്.രാമനെ നേരിട്ട് അറിയുന്നവർക്ക് സുപരിചിതമാണ് ഗോപാൽജിയും ആനയുമായുള്ള അടുപ്പത്തിന്റെ കാഴ്ച്ചയും. ഇവർ തമ്മിൽ സംസാരിക്കുന്ന ഭാഷ ഇവരുടെ രണ്ടു പേരുടെയും സ്വകാര്യ അഹങ്കാരം കൂടിയാണെന്ന് പറയാം. അതെ ഒരോ വ്യക്തികൾക്കും ഒരോ തരത്തിലുള്ള ബന്ധം ആണ്, ഇവിടെ ഗോപാജിയും ആനയും തമ്മിലുള്ള സുഹൃത്ത് ബന്ധം മനസ്സു തുറന്നു സംസാരിക്കാൻ ഒരു ചങ്ങാതി ഉണ്ടെങ്കിൽ അതിലും വലിയ ഭാഗ്യം വേറെ എന്തുണ്ട്, അതെ ആ ഒരു ബന്ധമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

എത്ര താട മുട്ടി ഒലിവിലും ഗോപാൽജിക്ക് രാമന്റെ അടുത്ത് പൂർണ്ണസ്വാതന്ത്ര്യം എടുക്കാം. പണ്ട് മുതലേ രാമൻ കൽപ്പിച്ചു നിൽകിയ അനുമതി ആണത്. ഗോപാൽജി പറയുന്നതു പോലെ രാമൻ നമ്മുടെ ജീവനല്ലേ.. അവനെ വിട്ട് ഒരു കളി ഇല്ലെന്നുള്ള കാര്യം.

ഗോപാൽജി യെക്കുറിച്ച് ടി.പി.ശണൻ നാരയണൻ കുട്ടി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ…
ഞാൻ ഡോക്ടർ എന്നൂ അഭിസംബോധന ചെയ്യൂന്ന ഗോപാൽജി …വനിതയിലെ ലേഖനത്തിൽ പറഞ്ഞ ഗോപാലകൃഷ്ണൻ .എന്ന ഗോപാൽജി..യാണ്…
ചിലപ്പോൾ ഒക്കെ രാമനെ കാണാൻവരും .രാമനുമായി വലിയ ബന്ധമാണ്. ഗോപാൽ ജി എകാന്തപതികൻ ആണ് ,വീട്ടിൽ ആരുമില്ലാ വിവാഹംകഴിച്ചിട്ടില്ല.

രാമന് ഒലിച്ചു ഇനി പാപ്പാൻമാരെ അടുപ്പിക്കില്ല അതാണ് രാമന്റെ സ്വഭാവം. ഒരു പഴയ കഥ, ശരൺ അദ്ദേഹം പറഞ്ഞത്,പണ്ട് രാമന്റെ തുമ്പികൈയിലെ മുറിപാട് മരൂന്നൂ വെച്ച് (അതും മദപാട് കാലത്ത് ) ഉണക്കിയത് ഇദ്ദേഹമാണ് 1987 മുതലുളള ബന്ധമാണ്.
ഡോക്ടർമാർക്ക് മദപാട് സമയത്ത് മരുന്ന് നിർദ്ദേശിക്കാനേ പറ്റു.പ്രതേകിച്ച് മുറിവ് അതു പോലെ എന്തെങ്കിലും വന്നാൽ ഡോക്ടർ നിർദ്ദേശിക്കും, ഗോപാൽജി മരുന്നു വെക്കും, അതാണ് ഇവർ തമ്മിലുള്ള സ്നേഹബന്ധം.

ആനകളെ വളരെ മോശമാണെന്നും മറ്റും ചിത്രീകരിക്കുന്നവരോടും ,ഇ വരെ കാട് കയറ്റി വിടണം എന്നൊക്കെ മുറവിളി കൂട്ടുന്നവരുമൊക്കെ ഒന്നു മനസ്സിലാക്കണം, ആനകളെ അറിയണമെങ്കിൽ അവയുടെ അടുത്ത് ചെല്ലണം, എന്നാൽ മാത്രമെ ആനയെന്തെന്ന് മനസ്സിലാക്കാൻ സധിക്കു.നീരു കാലം കഴിഞ്ഞ് പൂരപ്പറമ്പുകളിൽ ആവേശം വിതറാൻ ഇനി വളരെ കുറച്ചു നാളുകൾ മാത്രം, പരദേവതയുടെ അനുഗ്രഹം വാങ്ങി തന്നെ സ്നേഹിക്കുന്നവരുടെ ലോകത്തിലേക്ക് രാമൻ രാജാവല്ല ഒരു ജനതയുടെ നെഞ്ചിൽ കുടികൊള്ളുന്ന മാതംഗ വിസ്മയം ഉടൻ വരുമെന്ന് നമുക്കെല്ലാം കാത്തിരിക്കാം. രാമൻകഥകൾ അവസാനിക്കുന്നില്ല, തുടരും….
…ഹാരിസ് നൂഹൂ…

Author: Haris Noohu