പുതുപ്പള്ളി കേശവന്‍

കേരളത്തിലെ ആനകളിലെ ഭീമന്‍..അതെ ഗജഭീമന്‍..
തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഈ അടുത്ത കാലത്തായി ഇടിച്ചു കയറിയ ഒരു കോട്ടയംകാരൻ ആണ് പുതുപ്പള്ളി കേശവൻ .. രൂപത്തിലും ഭാവത്തിലും പുതുപ്പള്ളി ആന ശരിക്കും ഒരു സംഭവം തന്നെയാണ്… .അഴകും, അളവും, നിലവും എല്ലാം ഒത്തിണങ്ങിയ ആനക്കേമൻ ..
പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍വര്‍ഘീസിന്റെ ഉടമസ്ഥതയിലുള്ള മാതംഗമാണിക്യം.
പത്തടിക്ക് മേലെ (313cm) ഉയരം.ഉയരം മാത്രമല്ല അഴകും ഗാംഭീര്യവും ശാന്തസ്വഭവം കൂടിയാണ് ഇവനെ പ്രശസ്തനക്കുന്നത്.
സീസണില്‍ കേശവന്റെ എഴുനെള്ളിപ്പുകളുടെ എണ്ണം നൂറ് കവിയും.മത്സരപൂരങ്ങളുടെ തിലകക്കുറി..
ഈ കഴിഞ്ഞ (2015)ലെ ചെറായി തലപൊക്ക മത്സരത്തില്‍ ചിറക്കല്‍ കാളിദാസനെ തോല്‍പ്പിച്ചു.
ഇത് മാത്രമല്ല പേരുകേട്ട തലപൊക്ക മത്സരങ്ങളിലും വിജയി ആണ് കേശു.
പൂര കമ്മിറ്റിക്കാര്‍ ഇവന് വേണ്ടി മത്സരിക്കുകയാണ്.
അനൌദ്യോഗികമായെങ്കിലും ആനസ്നേഹികൾ ചാർത്തി കൊടുത്ത ‘ഗജഭീമൻ’ എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ശരീര ഭംഗി ഉള്ളവൻ .. അവനെ നന്നായി അറിഞ്ഞു പെരുമാറുന്ന മനോജ്‌ ചേട്ടനെ പോലൊരു ചട്ടക്കാരനും,കൂട്ടിനു അനീഷും കൂടി ചേരുമ്പോൾ പുതുപ്പള്ളി ആന വിജയഗാഥകൾ രചിച്ചു കൊണ്ടേയിരിക്കും എന്നതിൽ തർക്കം ലവലേശം ഇല്ല.. അതിനും അപ്പുറം സ്ഥിരമായി നില്ക്കുന്ന ചട്ടക്കാരുടെ കൂട്ടുകെട്ട് ആനയുടെ ഉയർച്ചയ്ക്കും, വളർച്ചയ്ക്കും വളരെ അധികം സഹായിക്കുകയും ചെയ്യും ….. ഉത്സവ നഗരികളിൽ തരംഗമാവുന്ന അക്ഷരനഗരിയുടെ മറ്റൊരു തുറുപ്പുചീട്ട് ..
ഗജഭീമൻ എന്ന് അറിയപ്പെടുന്ന ഇവൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ തറവാടിന്റെ ഐശ്വര്യം തന്നെ …അവരുടെ ഗജവീര൯മാരിൽ സൗന്ദര്യം കൊണ്ട് വേറിട്ടുനിൽക്കുന്നു ഇവൻ ..ഇക്കഴിഞ്ഞ ഇത്തിത്താനം ഗജമേളയ്ക്ക് മു൯പായി ഇവന് പുതിയ പട്ടം കൂടി ആരാധകർ നൽകി.. “വരാംഗവിശ്വപ്രജാപതി “..എന്തുകൊണ്ടും ഇവന് യോജിക്കുന്ന പട്ടം തന്നെയാണ് അവർ നൽകിയത്.ബ്രഹ്മാവിനാൽ വരമായി കിട്ടിയ തന്റെ അംഗോപാംഗം കൊണ്ട് ഗജരാജവിശ്വത്തിന്റെ ആകമാനം പ്രജാപതിയായി വിളങ്ങാ൯ ഇവനേ യോഗ്യത ഉള്ളൂ എന്ന തിരിച്ചറിവാണ് ആരാധകർ ഇവന് ചാർത്തിക്കൊടുത്ത ആ മുദ്ര കൊണ്ട് വെളിവാക്കുന്നത് … തന്റെ ഭക്തരെ ആനന്ദസാഗരത്തിൽ ആറാടിച്ച് അവരെയെല്ലാം തന്റെ മായ കൊണ്ട് തന്നിലേക്ക് കൂടുതൽ കൂടുതൽ ആകർഷിച്ച്, ആഗ്രഹസാഫല്യം പൂർത്തീകരിച്ച് നൽകുന്ന സാക്ഷാൽ ഉണ്ണിക്കണ്ണന്റെ നാമധേയം ഉള്ള ഈ ഗജവീര൯ കേശവൻ, തന്റെ മായികസൗന്ദര്യം കൊണ്ട് ആനപ്രേമികളെ കൈയ്യിലെടുക്കാ൯ ഒട്ടും മോശക്കാരനല്ല എന്ന തെളിവാണ് ഈ അടുത്ത കാലങ്ങളിൽ അവന് കിട്ടിയ ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ എല്ലാം!!! തന്റെ അംഗങ്ങളാകുന്ന കൊമ്പുകളും, തുമ്പിയും, സൗന്ദര്യത്തിന് മാറ്റുകൂടുന്ന മസ്തകവും കൊണ്ട് ഗജസാമ്രാജ്യമാകുന്ന വിശ്വത്തിന്റെ അധിപനായി വിലസുന്ന സ്ഥിതികാരകനായ മഹാവിഷ്ണുവിന്റെ നാമധേയമുള്ള കേശവഭീമന് ഇനിയുള്ള കാലം നന്മയും, ഐശ്വര്യവും നിറഞ്ഞതാകട്ടെ..
“മാതംഗ കേസരി പുതുപ്പള്ളി കേശവൻ” .
ഇവന്റെ രാജയോഗം തുടങ്ങി കഴിഞ്ഞു….
ഇനിയും ഉയരങ്ങളിലേക്ക് ഇവന്‍ ഉയരട്ടെ…
ആശംസകള്‍.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക നന്ദി ????????
കടപ്പാട്: ഗജരാജാകൻമാർ????
ഫോട്ടോ കടപ്പാട്: വിഷ്ണു s നായർ

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *