കോവിഡ് 19???? പകർച്ചവ്യാധികൾ പടർന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൻഭക്തജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും പരിപാടികളും ഒഴിവാക്കാൻ ഇന്ന് മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആയതിനാൽ കലാപരിപാടികൾ, ഘോഷയാത്ര തുടങ്ങിയ ചടങ്ങുകൾ ഉപേക്ഷിക്കും. പൂരം അനുയോജ്യമായ മറ്റൊരുദിവസം കണ്ടെത്തി നടത്തുമെന്ന് കരകമ്മിറ്റി അറിയിച്ചു. മാതൃകപരമായ ഈ തീരുമാനത്തോട് എല്ലാവിധത്തിലും ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…