ചെർപ്പുളശ്ശേരി രാജശേഖരൻ

മലയാളക്കരയില്‍ എണ്ണം പറഞ്ഞ ഉയരക്കേമൻമാരില്‍ ആദ്യ പത്തിൽ ഈ പാലക്കാടന്‍ആനച്ചന്തവുംഉണ്ടാവും.നല്ലൊരു ആന എന്നർത്ഥമാക്കുമ്പോൾ പ്രധാനം ഉയരം മാത്രമല്ല . മറ്റു പല ഘടകങ്ങളും ഉണ്ട്. ലക്ഷണങ്ങളുടേയും സൗന്ദര്യത്തിൻ്റേയും സ്വഭാവ സവിശേഷതകൾ എല്ലാംകൂടി സംയോജിച്ച മലയാളക്കരയുടെ കളഭതിലകം ആണിവൻ കളഭതിലകം

ചെർപ്പുളശ്ശേരി രാജശേഖരൻ.

ജന്മം കൊണ്ട് ബീഹാറിയാണ് ഇവന്‍.

വര്‍ഷങ്ങള്‍ക്കുമുന്‍പ്പ് കൊല്ലം ആതിര രാജശേഖരനായി മലയാളക്കരയില്‍ എത്തി ചേര്‍ന്നവന്‍. അവിടെ നിന്നും പുത്തന്‍കുളത്തും, ഉട്ടോളി തറവാട്ടിലും കൈമറിഞ്ഞ് ആണ് ഇവന്‍ പാലക്കാട് ചെർപ്പുളശ്ശേരിക്ക് സ്വന്തം ആകുന്നത്. 45 നു മുകളില്‍ പ്രായം, പതിനെട്ട് നഖങ്ങൾ, വിരിവുള്ള പെരുമുഖം, നല്ല മദഗരി, നീളമുള്ള തുമ്പിക്കൈ, ഭംഗിയുള്ള ജോടി കൊമ്പുകൾ അഴകാര്‍ന്ന ചെവികൾ ,10 അടിക്കു മുകളില്‍ ഉയരം, അങ്ങനെ നീളുന്നു രാജശേഖരൻ്റെ ലക്ഷണങ്ങൾ.

എഴുന്നള്ളിപ്പ് ധാരാളമുണ്ട് രാജശേഖരനു. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം രാജശേഖരൻ തൻ്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മഴക്കാലത്ത് നീരുകാലം ആയതിനാൽ എഴുന്നള്ളിപ്പുകളുടെ എണ്ണം വളരെ അധികമാണ് ഇവനു .ഈ സീസണിൽ അവൻ്റെ മികച്ച പാപ്പാൻ ആയ അശോകൻ ചേട്ടനും കൂടിയുണ്ട് കൂടെ.അശോകേട്ടൻ്റെ കൂടെ ഉത്സവം മേളങ്ങൾക്ക് കാതോർത്ത് , സാംസ്കാരിക കേരളത്തിൻ്റെ അഭിമാനമായി , കൂട്ടത്തിൽ ഒറ്റനിലവ് നിക്കൽ .പൂരപറമ്പുകളിൽ നിന്നും പൂരപറമ്പിലേക്കുള്ള യാത്രകൾക്ക് സന്നദ്ധനായി അവനുമുണ്ട് .
കടപ്പാട്:ആറ്റിങ്ങലിലെ ആനപ്രേമികൾ.

Author: gajaveeran