Edamanapattu Mohanan ഇടമനപാട്ട് മോഹനൻ ആനയെന്ന സങ്കല്പത്തിന് പുതിയ ഒരു താരപദവി സമ്മാനിച്ച നമ്മുടെ കഥാനായകൻ കോട്ടയം എന്ന അക്ഷര നഗരിയിലെ ഏറ്റുമാനൂർ ഇടമനപാട്ട് തറവാട്ടിലെയും കേരളത്തിന്റെ അഭിമാനമായി മാറുകയും പിന്നീട് മലയാള സിനിമാലോകത്ത് 1995ൽ ടി എസ് സുരേഷ്ബാബുവിന്റെ സംവിധാനത്തിൽ പ്രായിക്കര പാപ്പാൻ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി ജീവിച്ച് അഭിനയിച്ച രണ്ടു പേർ, രണ്ടു പേരും ഇന്ന് നമ്മടെ കൂടെ ഇല്ല, മുരളി എന്ന നടനവിസ്മയവും, ഗജരാജൻ ഇടമനപാട്ട്
മോഹനനും, രണ്ടു പേർക്കും ഉത്സവ പെരുമയുടെ പേരിൽ ആദരാഞലികൾ അർപ്പിക്കുന്നു. ഒരു കാര്യം സത്യം ആന കേരളത്തിലെ ആനപ്രേമികളും അല്ലാത്തവരും പല തവണ കണ്ട ഒരു ചിത്രം, ഇന്നും ടി.വി.ചാനലുകളിൽ വന്നാൽ ശ്വസം അടക്കി പിടിച്ചിരുന്ന കാണുന്നു വീണ്ടും.പ്രായിക്കര പാപ്പാൻ കണ്ടിട്ടുള്ളവരാവും നമ്മളിൽ ഭൂരി ഭാഗവും,ആദ്യാവസാനം വരെ തകർത്ത് അഭിനയിച്ച ഇവനെ ഒരിക്കലും മറക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല .കോട്ടയം ജില്ലയിൽ സ്വഭാവശുദ്ധിക്ക് പേരുകേട്ട ആനകളിൽ ഒന്നാണ് ഇവൻ നമ്മുടെ മോഹനൻ. ശാന്ത സ്വഭാവവും ആനചന്തവും ഒന്നിനൊന്ന് ചേർന്നവനാണ് മോഹനൻ.

ഘനഗംഭീരമായ ശബ്ദത്തിലൂടെയും സ്വാഭാവികമായ ശാരീരിക ചലനങ്ങളിലൂടെയും അഭിനയത്തിനു ദൃശ്യശ്രാവ്യമാനങ്ങള്‍ നല്‍കിയ മുരളി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെയാണ് മലയാളക്കരയ്ക്കു സമ്മാനിച്ചത്. അന്തരിച്ച നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി എന്ന പ്രിയനടന്‍
പ്രായിക്കര പാപ്പാന്‍’ എന്ന സിനിമയില്‍ ആനപ്പാപ്പാനായി അഭിനയിക്കുന്നതിനു മുമ്പ് കീഴൂട്ട് ആനയുടെ ഉടമയായ നടന്‍ ഗണേഷിനോട് ആനയോടു കൂട്ടു കൂടുന്നതിനുള്ള വഴികള്‍ ചോദിച്ച് മനസിലാക്കുകയാണ് ആദ്യം ചെയ്തതെന്നു നടന്‍ ജഗദീഷ് കൂടെ നല്ല രീതിയിൽ അഭിനയിച്ചു മുരളിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നു. പാപ്പാന്റെയും ആനയുടേയും ചലനങ്ങള്‍പോലും സൂക്ഷ്മമായി മനസിലാക്കിയശേഷമാണ് അദ്ദേഹം കാമറയ്ക്കു മുന്നിലെത്തിയതെന്ന്. പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ കഥാപാത്രങ്ങളും ചലച്ചിത്രത്തിലെ അവിസ്മരണീയ രംഗങ്ങളും സൃഷ്ടിക്കുന്നതിനു ശബ്ദഗാംഭീര്യവും അഭിനയതികവുമാണ മുരളിയെ ഏറെ സഹായിച്ചത്.

അവസാന വട്ടം തിടമ്പേറ്റാൻ വന്ന മോഹനനെ ശരിക്കും യാത്ര അയപ്പു നൽകി എന്നതുപോലെയാണ് ദേവസ്വം പറഞ്ഞയച്ചത് ,മുത്തുക്കുടയും ,ആലവട്ടവുംവെൺചാമരവും ഇല്ലാതെ അധിക ആയാസം തോന്നാത്ത വിധം തിടമ്പു മാത്രം നൽകി അവസാന അവസരം നൽകി യാത്രയാക്കി.തൊട്ടടുത്ത ദിവസം തന്നെ ആ ഗജോത്തമൻ കാലയവനികകുള്ളിൽ പൂരങ്ങളും ഉത്സവങ്ങളും ഇല്ലാത്ത ഒരു ലോകത്ത് മറയുകയുണ്ടായി. ആനതാരയിലെ എകാന്തപഥികൻ എന്ന ലേഖനത്തിൻ സിദ്ദു എഴുതിയ രണ്ട് വരികൾ കൂടി ചേർക്കുന്നു.
“മൂന്നു പതിറ്റാണ്ടോളം സ്ഥിരക്കാരനായിരുന്ന ഏറ്റുമാനൂർ ഉത്സവത്തിന്റെ ഉത്സവത്തിനക്കുറി കൊടിയേറ്റു നാളിൽ മോഹനൻ എത്ത് പതിവു തെറ്റിച്ച് കാഴ്ചക്കാരനായി തൊഴാനെത്തിയ ഭക്തനായി. തൊഴുത് ഈറൻ മിഴകളോടെ പടിയിറങ്ങിയ മോഹനനെയും സാരഥിയെയും കണ്ട് അറിയാതെ പല കൈകളും ഉതിർന്നു വീണ മിഴിനീർ തുടച്ചു.”

ഏറ്റുമാനൂർ ആറാട്ടുപുറപ്പാട്ടിന്റെ ചെമ്പട മുഴങ്ങുമ്പോൾ ദൂരെ കെട്ടും തറയിൽ നിന്നവൻ വിതുംബിയിരിക്കാം.പെട്ടെന്ന് ഇവനെക്കുറിച്ച് ഓർമ്മ വരുന്നത് തിടമ്പേറ്റി വലിയ ചെവിയും ആട്ടി നിൽക്കുന്ന ആ രൂപം ഒരു പക്ഷെ നിരവധി ആനപ്രേമികളുടെ മനസ്സിൽ വളരെ നല്ല ഓർമ്മകളും അതുപോലെ നഷ്ടപ്പെടലിന്റെ വേദനയും തീർച്ചയായും ഉണ്ടാകും എന്നു നമുക്ക് വിശ്വസിക്കാം. ആന പ്രേമികളുടെ മനസ്സിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പിടി ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് അവൻ താള മേള വിസ്മയങ്ങൾ ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക് യാത്രയായി. ഇവന്റെ ഒരു പടി ഓർമ്മകൾക്കു മുമ്പിൽ ആയിരം ആയിരം പ്രണാമം അർപ്പിക്കുന്നു.
…ഹാരിസ് നൂഹൂ…
….ഉത്സവ പെരുമയിലൂടെ….