Elephant and controller’s Relationship ചട്ടക്കാരൻ ഇല്ലങ്കിൽ ആനയില്ല

Elephant & controller’s Relationship കരയിലെ ഏറ്റവും വലിയ മൃഗമായ ആനയെ പലർക്കും പേടിയാണ്‌. എന്നാൽ ഇണങ്ങിക്കഴിഞ്ഞാൽ ഇത്രയും സ്നേഹമുളള ഒരു ജീവി അതായത് ഏത്‌ ആനയും സ്‌നേഹമുള്ള ആനക്കാരന്റെ മുമ്പിൽ മുട്ടുമടക്കും. നമുക്ക് അറിയാം നമ്മൾ കാണുന്നതാണ്. ആനയെ അനുനയിപ്പിച്ചു കൊണ്ടുനടക്കുന്ന പക്ഷം അതിനെ തളച്ചിടാതെതന്നെ ആനക്കാരന്‌ അൽപ്പനേരത്തേക്ക്‌ എവിടേക്കെങ്കിലുമൊക്കെ മാറാൻ കഴിയും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പാപ്പാൻ ചെയ്യുന്നത്‌ ഇത്രമാത്രം: കൈയിലുള്ള കോൽ ആനയുടെ പാദത്തിൽ ചാരിവെക്കുക;അ അല്ലങ്കിൽ വലിയ കോൽ ചെവിയുടെ പുറകിൽ വെക്കുക എന്നിട്ട് അവിടെത്തന്നെ നിൽക്കണമെന്ന്‌ ആജ്ഞയും കൊടുക്കുക. ആന അനങ്ങാതെ അവിടെത്തന്നെ നിന്നുകൊള്ളും. തുടക്കത്തിൽ പറഞ്ഞതുപോലെ, ആനയും ആനക്കാരനും തമ്മിലുള്ള ബന്ധം അതിശയിപ്പിക്കത്തക്കതാണ്‌. ഒരു നല്ല ആനക്കാരന്‌ തന്റെ ആനയെ എല്ലായിപ്പോഴും വിശ്വസിക്കാം.

നമുക്കറിയാം ആനകളുടെ ശാരീരിക പ്രതിഭാസത്തെക്കുറിച്ച് അതിൽ ഒന്നാണ്

ജനിച്ചതിനു ശേഷവും തലച്ചോറുവളരുന്ന മൃഗം കൂടി ആണ് ആന.

ഇക്കാരണത്താല്‍ ആണ് ആനകള്‍ക്ക് കൂര്‍മമായതും ഒരിക്കലും മറക്കാത്തതുമായ ഓര്‍മശക്തി യുമാണുള്ളത്. എടുത്ത് പറയേണ്ട കാര്യം മദപ്പാടുകാലത്താണ് ആനകൾ കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍ക്കുന്നത്. ആ ഓര്‍മയിലെ പ്രധാന വില്ലന്‍ ആരെന്ന് ചോദിച്ചാൽ എത്ര സ്നേഹമുണ്ടെങ്കിലും ശരി, തന്നെ ചൊല്‍പ്പിടിക്കു നിര്‍ത്തിയിരുന്ന ഒന്നാം ചട്ടക്കാരൻ തന്നെ ആയിരിക്കും. ആ സമയത്തയെങ്ങാനം ആനയുടെ അടുത്ത് കിട്ടിയാൽ ജീവതം തന്നെ ഒരു പക്ഷെ നഷ്ടപ്പെട്ടേക്കാം, അതുകൊണ്ടാണ് മദപ്പാടുകാലത്ത് ഒന്നാം പാപ്പാമാര്‍ പലരും ആനയുടെ അടുത്ത് പോകാൻ ശ്രമിക്കാത്തത് ,പോയാൽ ആക്രമണത്തിനിരയാവുന്നതു തന്നെ കാര്യം. ഇവിടെ ഞാൻ പറയാൻ കാരണം നമുക്ക് ഈ അടുത്ത കാലങ്ങളിൽ പല പ്രശ്നങ്ങളും കാണാൻ സാധിച്ചിട്ടുണ്ട് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

കടുക്കൻ രാജേഷ്‌. നല്ല ഒന്നാംതരം ചട്ടക്കാരൻ
കടുക്കൻ രാജേഷ്‌. നല്ല ഒന്നാംതരം ചട്ടക്കാരൻ ( Elephant & controller’s Relationship )

ആനയും ചട്ടക്കാരനും ഒരു കാര്യം നാം മനസ്സിലാക്കണം – ചിലപ്പോഴെല്ലാം അതിന്റെ വന്യസ്വഭാവം പുറത്തുവരുമെന്നതിനാൽ പാപ്പാന്മാർ എപ്പോഴും വളരെ കരുതലുള്ളവരായിരിക്കും.
ആനകൾക്ക്
ചെറിയൊരു പ്രലോഭാനമോ അല്ലങ്കിൽ പ്രകോപനമോ പോലും അവയിലെ വന്യ മൃഗത്തെ അറിയാതെ തന്നെ ഉണര്‍ത്തും എന്നുള്ളതാണ്. നമുക്ക് അറിയാം ഒരുപാടു കഥകൾ, ചെറിയ ഒരു ഉദാഹരണം കുറച്ചു കാലം മുമ്പ് ഒരു പാപ്പന്‍ മറ്റൊരു വീട്ടിലേക്കു കയറിയപ്പോള്‍ പെട്ടന്ന് വലിച്ചിട്ട് ചെയ്ത സംഭവങ്ങള്‍ ഉണ്ടാകുന്നത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

മിക്കപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്‌ മദകാലത്താണ്‌. ഓരോ വർഷവും ഇണചേരുന്ന സമയത്തുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ്‌ മദപ്പാട്‌. ആ കാലത്ത്‌, പ്രായപൂർത്തിയായ കൊമ്പനാനകളിലും മോഴകളിലും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവു വർധിക്കുന്നു. ഇതുമൂലം മറ്റു കൊമ്പനാനകളെയും മനുഷ്യരെയും കാണുമ്പോൾ അവ രൗദ്രഭാവവും വെപ്രാളവും പ്രകടിപ്പിക്കുന്നു
കാരണങ്ങൾ പലതാണ് ആനയുടെ മദകാലം ശരീരലക്ഷണമനുസരിച്ച് പാപ്പാന്മാര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുമെങ്കിലും ഇപ്പോഴുള്ള ചട്ടക്കാരിൽ കുറച്ച് പേരെങ്കിലും ആനയെ പരിചരിക്കുന്നതിൽ പരിചയക്കുറവുകൊണ്ടും കൂടാതെ ആനയുടെ ശരീര ശാസ്ത്രമറിയാത്തതുകൊണ്ടും ചിലര്‍ക്ക് ഇതിനാകാറില്ല എന്നുള്ളതാണ് സത്യം. അതു മാത്രമല്ല ഉത്സവകാലം എന്ന് വെച്ചാൽ തിരക്കിന്റെ കാലം കൂടിയാണ് പോക്കറ്റുവീര്‍പ്പിക്കുമെന്നതിനാല്‍ മദകാലം പോലും മറച്ചു വെച്ച് ചില ആനയുടമകള്‍ അല്ലങ്കിൽ പാട്ടക്കാർ തുടങ്ങിയവർ എങ്കിലും പാപ്പാൻമാരെ നിർമ്പന്ധിച്ച് ആനയെ ജനസഞ്ചയത്തിനിടയിലേക്ക് ഇറക്കിവിടുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അതും വലിയ ഒരു ഘടകം തന്നെയാണ്.

ഈ വന്ന കാലത്ത് ആനയെ വളര്‍ത്തുന്നതിലും കൊണ്ടുനടക്കുന്നതിലും നില വിലുള്ള ചില രീതികളില്‍ ഒരു മാറ്റം വരുത്തേണ്ടതു തന്നെയാണ് കാരണങ്ങൾ പലതാണ്. ഒരുപാടു് നിയമങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതിന് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാർ അതുപോലെ മുതലാളിമാർ തന്നെയാണ്. പ്രാവര്‍ത്തികമാക്കാനാകാത്ത നിയമങ്ങള്‍ക്കൊണ്ട് ഇതിന് പരിഹാരമാകില്ല എന്നുള്ളതാണ് സത്യം. എല്ലാ ജീവജാലങ്ങൾക്കും അവയുടെ ജീവന് വിലമതിക്കാത്ത വില തന്നെയാണ് ഉള്ളത്. കാരണം ഇവിടെ മിണ്ടാപ്രാണിയായ ആനയുടേയും ആനക്കാരനായി എന്നതു കൊണ്ടുമാത്രം ജീവിതവും അവഗണനയും സഹിക്കേണ്ടിവരുന്നു എന്നുള്ളതാണ്. പാപ്പാന്‍റെയും ജീവന് നമ്മുടെ ജീവനോളം അല്ലങ്കിൽ അതിലും വലിയ വില തന്നെയുണ്ട് എന്ന് മനസ്സിലാക്കണം. അവരും നമ്മളെ പോലെ പച്ചയായ മനുഷർ തന്നെ അവർക്കും ഉണ്ട് വികാരവിചാരങ്ങൾ, ആനപ്പാപ്പൻ ആയത് ഒരോരുത്തരുടെയും സാഹചര്യം അല്ലങ്കിൽ ആ പണിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. ശരിക്കും പറഞ്ഞാൽ അവർക്കു വേണ്ട ആനുകൂല്യങ്ങൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം നൽകി സുമൂഹത്തിൽ നമ്മളിലൊരാളായി അംഗീകരിക്കുക തന്നെ വേണം. നമുക്ക് ആനയും വേണം കൂടെ ചട്ടക്കാരനും.

തിടമ്പിനു വേണ്ടി…നൂഹൂ…

Author: Haris Noohu