ആന പരിപാലനം – അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

മനുഷ്യരും ആനയും

പുരാതന കാലം മുതലേ മനുഷ്യനുമായി ഏറെ അടുപ്പമുള്ള വന്യജീവിയാണ് ആന. പ്രൗഢി,കീർത്തി എന്നിവയ്ക്ക് പേരുകേട്ട ഗജവീരന്മാർ ഉത്സവങ്ങൾക്കും യുദ്ധക്കളങ്ങളിലും ഒരു കാലത്ത്നിർണ്ണായകസാന്നിദ്ധ്യമായിരുന്നു. ഭാരതീയ ഇതിഹാസ യുദ്ധങ്ങളിലും, അലക്സാണ്ടർ ചക്രവർത്തിയെനേരിട്ട ഇൻഡ്യൻ രാജാവായ പുരുവിന്റെ സൈന്യത്തിലും ആനപ്പടയ്ക്ക് മുൻതൂക്കം ഉണ്ടായിരുന്നു.ബീഹാറിലെ സോനാപൂർ മേളയിലെ ആനച്ചന്ത, ആനകളുടെ വിപണനത്തിന് പ്രസിദ്ധമാണ്.ആനപിടിത്തം ഇപ്പോൾ നിർത്തി വച്ചിരിക്കുന്നതിനാൽ അവിടെ നിന്നും കേരളത്തിലേയ്ക്കും ആനകൾഎത്താറുണ്ട്.

ആനകൾ അന്നും ഇന്നും.

ആനകളുടെ ശരീര- സ്വഭാവ സവിശേഷതകളെയും ചികിത്സാരീതികളെയും പ്രതിപാദിക്കുന്ന“മാതംഗലീല’ ഭാരതത്തിന്റെ മാത്രം പൈതൃകമാണ്. ഗജ ശാസ്ത്ര പ്രകാരം ആനയുടെ ആകൃതിയുംപ്രകൃതിയും അടിസ്ഥാനമാക്കി അവയെ നാല് ജാതികളായി തിരിച്ചിട്ടുണ്ട്. കൃതയുഗത്തിലെ ശ്രദജാതി,ത്രേതായുഗത്തിലെ മന്ദജാതി, ദ്വാപരയുഗത്തിലെ മൃഗജാതി, കലിയുഗത്തിലെ സങ്കീർണ്ണ ജാതിഎന്നിവയാണവ. മുമ്പുണ്ടായിരുന്ന മൂന്ന് ജാതികളുടെ ഗുണങ്ങൾ ഇടകലർന്ന് സങ്കീർണ്ണ ജാതിയായി ത്തീർന്ന ആനകളാണ് ഇപ്പോഴുള്ളതെന്ന് ഈ ഭാരതീയ ശാസ്ത്രം പറയുന്നു. അമ്മ, ആന എന്നിങ്ങനെ ആദ്യാക്ഷരങ്ങൾ വാക്കായ് പഠിക്കുന്ന മലയാളിക്ക് ആനകൾ തന്റെസംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. നെറ്റിപ്പട്ടം, വർണ്ണക്കുട, വെൺചാമരം, ആലവട്ടം എന്നിവയണിഞ്ഞുനിൽക്കുന്ന ഗജവീരൻ കേരളീയരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സ്നേഹ സാന്നിദ്ധ്യമാണ്.

എന്തുകൊണ്ട് ആനകൾ ആക്രമണകാരികളാകുന്നു ?
വലിയ ശരീരവും ഭൗതിക ആവശ്യങ്ങളുമുള്ള ഒരു വന്യജീവിയായ ആന എന്തൊക്കെപ്രയാസങ്ങൾ നേരിട്ടാണ് മനുഷ്യന്റെ ആജ്ഞാനുവർത്തിയാകുന്നതെന്ന് നാം ചിന്തിക്കാറില്ല.സഹിക്കാവുന്നതിനപ്പുറം ആകുമ്പോഴാണ് ആനകൾ പലപ്പോഴും പ്രകോപിതരും, ആക്രമണകാരികളുമാകുന്നത്. ഉത്സവാഘോഷത്തിനും, ജോലി എടുപ്പിക്കുന്നതിനും അടക്കം ആനകളെഉപയോഗിക്കുന്നതിന്റെ പിന്നിലുള്ള ഇന്നത്തെ പ്രധാന പ്രേരണ കച്ചവടമനസ്ഥിതിയാണ്. ആഘോഷ വേളകളെ രക്തക്കളമാക്കുന്ന ആനകളുടെ പരാക്രമങ്ങൾ ആ മൃഗത്തോടുള്ള മനുഷ്യരുടെക്രൂരതയുടെ പരിണിത ഫലം കൂടിയാണ്.

നാട്ടാന പരിപാലന ചട്ടം – ആനകളുടെ സുരക്ഷയ്ക്കായുള്ള ഉദ്യമം 

ജനങ്ങളുടെ സുരക്ഷയെ കരുതിയും വംശനാശത്തിന്റെ നിഴലിൽ നിൽക്കുന്ന വന്യജീവിയായിആനകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും സർക്കാർ നടത്തിയ സഫലമായ ഇടപെടലുകളിൽഒന്നാണ് നാട്ടാന പരിപാലന ചട്ടം. 2003-ൽ സർക്കാർ പുറപ്പെടുവിച്ച നാട്ടാന പരിപാലന ചട്ടത്തിൽആനകളുടെ പരിപാലനം സംബന്ധിച്ച കാര്യങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടമാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. –

 1. ആനകൾക്ക് ശരിയായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
 2. ആന പരിപാലനത്തിൽ പരിചിതനായ ആളായിരിക്കണം ആനയുടെ ഒന്നാം പാപ്പാൻ.
 3. ദിവസവും ശരിയായ ഭക്ഷണം, വെള്ളം, എന്നിവ മുടക്കം കൂടാതെ ആനകൾക്ക് നൽകണം.
 4. കാലാകാലങ്ങളിലുള്ള ആനയുടെ ചികിത്സ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടത്തണം.
 5. ആനകൾക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തണം.
 6. രോഗ പരിശോധനകൾ ശരിയായ സമയത്ത് നടത്തണം.
 7. പൂർണ്ണ ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉള്ള ആനകളെമാത്രമേ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാവൂ.
 8. ആനകളെ ആഘോഷ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് പ്രസ്തുത സ്ഥലത്ത് അധികാരപരിധിയുള്ള പോലീസ് ഇൻസ്പെക്ടർ, ഫോറസ്റ്റ് റെയിഞ്ചാഫീസർ എന്നിവരുടെ മുൻകൂർഅനുമതി ഉണ്ടായിരിക്കണം.
 9. മദപ്പാടുള്ള ആനയെ ആഘോഷ പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
  ആനപ്പാപ്പാൻമാർക്കുള്ള പരിശീലന പരിപാടിയിൽ പാപ്പാന്മാരെ നിർബന്ധമായുംപങ്കെടുപ്പിക്കുന്നതിന് ആന ഉടമകൾക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കും.
 10. രാത്രി ആനകളെ റോഡിലൂടെ നടത്തികൊണ്ടു പോകുമ്പോൾ മുന്നിലും, പിന്നിലും റിഫ്ളക്ടറുകൾ ഘടിപ്പിക്കേണ്ടതാണ്.
  ആനകളെ ഒരു ദിവസം 30 കി.മീറ്ററിൽ കൂടുതൽ നടത്തുവാൻ പാടുള്ളതല്ല.
 11. 50 കി.മീറ്ററിൽകൂടുതൽ ദൂരമുണ്ടെങ്കിൽ വാഹനത്തിൽ കൊണ്ടു പോകേണ്ടതാണ്.
 12. 65 വയസ്സാണ് ആനയുടെ റിട്ടയർമെന്റ് പ്രായം. 65 വയസ്സുകഴിഞ്ഞ ആനകളെ കൊണ്ട്കഠിനമായ ജോലികൾ ചെയ്യിപ്പിക്കുവാൻ പാടുള്ളതല്ല.
 13. ആനകളുടെ വാക്സിനേഷൻ രേഖകൾ, രോഗ നിർണ്ണയ രേഖകൾ, മൂവ്മെന്റ് രജിസ്റ്റർ,ആഹാര രീതികളുടെ രജിസ്റ്റർ, ജോലി സംബന്ധമായ രജിസ്റ്റർ എന്നിവ ആന ഉടമസ്ഥർകൃത്യമായും സൂക്ഷിക്കേണ്ടതാണ്.
 14. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോഅനുമതിയോടെ ആയിരിക്കണം ഇവയുടെ കൊമ്പുകൾ മുറിക്കേണ്ടത്.ആ
  നകളോട് ഒരു വിധത്തിലുള്ള ക്രൂരതയും കാട്ടുവാൻ പാടുള്ളതല്ല. )

ഇൻഷ്വറൻസ് – ആനപാപ്പാന്മാർക്കും –
ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ആനപ്പാപ്പാൻമാരുടെയും ആരോഗ്യപരിരക്ഷ സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുവാൻ തീരുമാനിച്ചത്. പാപ്പാന്മാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയും, ജോലിസുരക്ഷിതത്വമില്ലായ്മയും കൂടി കണക്കിലെടുത്താണ് ഇത്തരമൊരു ക്ഷേമ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.പദ്ധതിയുടെ സവിശേഷതകൾ താഴെപ്പറയുന്നു.

 • ആനയുടെ ആക്രമണത്താൽ പാപ്പാന് മരണം സംഭവിക്കുകയോ, ഭാവിയിൽ ഒരു ജോലിയുംചെയ്യുവാൻ പറ്റാത്ത വിധം അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ രണ്ടര ലക്ഷം രൂപയുംപരിക്ക് പറ്റിയാൽ 25000 രൂപയും ലഭിക്കത്തക്കരീതിയിൽ ഇൻഷ്വറൻസ് സംരക്ഷണംഏർപ്പെടുത്താൻ ആന ഉടമകൾക്ക് ബാദ്ധ്യതയുണ്ട്.
 • ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത ആനകളെ പാപ്പാന്മാർ പരിപാലിക്കരുത്.
 • ഇൻഷ്വറൻസ് പരിരക്ഷ പാപ്പാന്റെ തൊഴിൽപരമായ അവകാശമായാണ് കണക്കാക്കുന്നത്.
  ഇത്തരം ഇൻഷ്വറൻസ് പരിരക്ഷയുള്ള ആനകളെ മാത്രമേ പൊതുപരിപാടികൾക്കും, ജോലികൾക്കും പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

ആനകളെ തിരിച്ചറിയാനും രേഖ, –
ആനകളുടെ ഉടമസ്ഥാവകാശം, ആരോഗ്യം, ചികിത്സ തുടങ്ങിയ എല്ലാ വിവരങ്ങളുംക്രോഡീകരിച്ചിരിക്കുന്ന മൈക്രോചിപ്പ് അവയുടെ ശരീരത്ത് നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്ന്സർക്കാർ ഉത്തരവായിട്ടുണ്ട്. ഇങ്ങനെ ഇൻഷ്വറൻസ് പരിരക്ഷ, മൈക്രോചിപ്പ് എന്നിവ ഉറപ്പുവരുത്താതെആനകളെ ജോലി – ആഘോഷ പരിപാടികളിൽ പങ്കെടുപ്പിക്കുന്ന ഉടമകളുടെയും പാപ്പാന്മാരുടെയും പേരിൽ നിയമ നടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് അധികാരമുണ്ട്. –

ആന, നാട്ടാനയായാൽപ്പോലും മനുഷ്യർ ഇണക്കി വളർത്തുന്ന, കരയിലെ ഏറ്റവും വലിയവന്യമൃഗമാണെന്ന തിരിച്ചറിവ് നമുക്കുണ്ടായാലേ അവയോടുള്ള സമീപനത്തിലും, പെരുമാറ്റത്തിലുംവ്യത്യസ്തത പുലർത്തുവാൻ കഴിയുകയുള്ളൂ.

എഫ്.ഐ.ബി. പ്രസിദ്ധീകരണം – കമ നമ്പർ – 4/2008 സ്ക്രിപ്റ്റ് – ശ്രീ. ആർ. എസ്സ്, ശ്രീകുമാർ, അസ്സി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർഎഡിറ്റർ – ശ്രീ. ശ്യാം മോഹൻലാൽ, ഡയറക്ടർ, എഫ്.ഐ.ബി.ഫോട്ടോ – ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോഡിസൈനിംഗ്, ലേ ഔട്ട് – യു.എസ്. ജിജു.കോപ്പി – 3000. സൗജന്യവിതരണത്തിന്വെബ്സൈറ്റ് – www.keralaforest.gov.in
E-mail – fibdirector@rediffmail.com
Toll free number – 1800 425 4733

കേരള വനം വന്യജീവി വകുപ്പ് തിരുവനന്തപുരം വനവികസന ഏജൻസിയിലെ പി.ഡി .എഫ് ഫയലില്‍ നിന്നും ലഭ്യമായിട്ടുള്ള വിവരങ്ങള്‍ ആണ് ഇത്

http://circle.forest.kerala.gov.in/tckollam/images/docs/Brochures/19.07.2013/brochure-2.pdf

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *