കഷ്ടതകളിൽ സാന്ത്വനവുമായി മാതംഗപ്പെരുമ

മാതംഗപ്പെരുമ

മാതംഗപ്പെരുമ
മാതംഗപ്പെരുമ

കഷ്ടതകളിൽ സാന്ത്വനവുമായി നമ്മുടെ സ്വന്തം കൂട്ടായ്മയായ മാതംഗപ്പെരുമയുടെ സബ് ഗ്രൂപ്പായ തെക്കൻസ് മാതംഗപ്പെരുമ (tvm). ആനയിൽ നിന്നും പരിക്കുപറ്റി വളരെ നാളായി സ്വന്തം കുടുംബം പോലും നോക്കാൻ ബുദ്ധിമുട്ടുന്ന വക്കം സ്വദേശി മനുവിനാണ് തെക്കൻസ് മാതംഗപ്പെരുമയുടെ ഈ എളിയ സഹായം നൽകിയത്. അപകടം നടന്നതിനു ശേഷം നടക്കാൻ ബുദ്ധിമുട്ടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വരുമാനമാണ് കുടുംബത്തിനുള്ള ഏക ആശ്രയം. വളരെ ശോചനാവസ്ഥയിലുള്ള ഒറ്റമുറി വാടക വീട്ടിലാണ് ഇദ്ദേഹവും ഭാര്യയും രണ്ടു കുട്ടികളും താമസിക്കുന്നത്. ആനകൾക്കും ആനക്കാർക്കും വേണ്ടി എന്നും പ്രവർത്തിക്കുന്ന മാതംഗപ്പെരുമ കൂട്ടായ്മയുടെ tvm ഗ്രൂപ്പായ തെക്കൻസ് മാതംഗപ്പെരുമയുടെ ചട്ടക്കാരനൊരു കൈത്താങ്ങു പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് മനു ചേട്ടനു സഹായമായി ആദ്യ ഗഡു നൽകിയത്. ഇനിയും സഹായങ്ങൾ നൽകാമെന്ന ഉറപ്പോടെ ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു. ഇതിനായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾക്കും നന്ദിയും കൃതജ്ഞതയും അറിയിക്കുന്നോടൊപ്പം ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ നിങ്ങൾ ഏവരും ഒപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. മനു ചേട്ടനു വേണ്ടി എന്തേലും സഹായം നൽകാൻ ആഗ്രഹിക്കുന്നവർ തെക്കൻസ് മാതംഗപ്പെരുമായി ബന്ധപ്പെടുകയോ നേരിട്ടോ നൽകാവുന്നതാണ്

മാതംഗപ്പെരുമ
മാതംഗപ്പെരുമ

https://www.facebook.com/groups/1573138539441277/

Author: gajaveeran