നമ്മൾ ഒരുപാട് ആനപണിക്കാരെ കണ്ടിട്ടുണ്ട്, പലരുടെയും വീര സാഹസിക കഥൾ കേട്ടിട്ടുണ്ട്, പല ബ്ലോഗുകളിൽ വായിച്ചിട്ടുണ്ട് ,അങ്ങനെ പലതും. ഞാൻ ഇവിടെ പറയുന്നത് ആന പണിയലെ അഗ്രഗണ്യൻമാരിൽ ഒരാൾ ഈ പ്രായത്തിലും വീര്യം ചോരാതെ തന്റെ കൂടെ പിറപ്പിനെയും കൊണ്ട് നഗ്നപാദനായി നടന്നു പോകുന്നതു കണ്ടാൽ നമുക്ക് ഒരു പക്ഷ അത്ഭുതം തോന്നിയേക്കാം.
ആനപ്രേമികളുടെയും ഉത്സവപ്രേമികളുടെയും സ്വന്തം ഉണ്ണിയേട്ടൻ. ഉത്സവ പറമ്പുകളിൽ ഉണ്ണിയേട്ടൻ ഉണ്ടെങ്കിൽ ഒരു പ്രതേക രസമാണ്.പെട്ടെന്ന് ആൾക്കാരുമായി ഇടപഴകുന്ന ഒരു പ്രകൃതകാരൻ കുടിയാണ്. ആനപണിയിൽ വർഷങ്ങളുടെ പരിചയം ഉള്ള ഇദ്ദേഹം നിരവധി പേരുകേട്ട കൊമ്പൻമാരെയും വഴി നടത്തിയിട്ടുള്ള ഒരു വലിയ മനസ്സുള്ള ചട്ടക്കാരൻ കൂടി ആണ്.
പലർക്കും ആനപണി എന്നത് ഒരു ജീവിതമാർഗത്തിലുപരി ആന യോടുള്ള സ്നേഹം അല്ലങ്കിൽ ആനക്കമ്പം കൊണ്ട് തന്നെ ആയിരക്കണം. ഒരു കാര്യം കൂടി ആന ഒരു കാട്ടു മൃഗമാണ്. എപ്പോഴാണ് ആനയൂടെ സ്വഭാവം മാറുക എന്ന് പ്രവചിക്കാൻ പറ്റില്ല. നമ്മൾ എത്ര സ്നേഹിച്ചാലും നമ്മൾ നലകിയ സ്നേഹം എല്ലാം സെക്കണ്ടുകൾ കൊണ്ട് മറന്നു കളയം.എന്നാൽ ഇവിടെ കഥ അങ്ങനെ അല്ല.
ഇവിടെ ഇതാ ഒരു ആന കഥ പറയാൻ പോകുകയാണ്. ഒരിടത്ത് ഒര ആന ഉണ്ടായിരുന്ന അവന്റെ പേര് ഗണപതി എന്നായിരുന്നു. അപ്പാൾ അവന്റെ പാപ്പാന്റെ പേര്, അതെ മുത്തശ്ശി കഥയിൽ ലയിച്ചിരിക്കുന്ന കൊച്ചുകട്ടി പോലും ആനക്കൊപ്പം പാപ്പാനെ ഓർക്കും. ഉണ്ണിയേട്ടനെ പറ്റി പറയുമ്പോൾ ഒരു തലമുറകണ്ട വീരൻമാരെയും വില്ലൻമാരെയും വഴി നടത്തിയിട്ടുള്ള ആന കേരളത്തിന്റെ ചട്ടക്കാരുടെ ചട്ടക്കാരൻ എന്ന വിശേഷണം നൂറ് ശതമാനം യോജിക്കുന്ന വ്യക്തി, അതാണ് ഉണ്ണിയേട്ടൻ.
ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം ഒരോ ആനകളിലും വ്യതാസമായിരിക്കും അതുപോലെ അവർ തമ്മിലുള്ള സ്നേഹം എപ്പോഴും വളരെ വലുതായിരിക്കണം. ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്നേഹം അളന്നു നോക്കാൻ ഒരിക്കലും നമുക്ക് കഴിയില്ല.
ഇതാ ഇവിടെ ആനയും പാപ്പനും തമ്മിലുള്ള ബന്ധം ഒന്നു കണ്ടു നോക്കു.സ്വന്തം മകളുടെ വിവാഹത്തിന് മാത്രം അവധി എടുത്ത്,എന്നാൽ തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ പങ്കിടുന്നസമയത്ത് പോലും ഒരേ ഒരു ചിന്ത മാത്രം.എത്രയും പെട്ടെന്ന് ആനയുടെ അടുത്ത എത്തണം എന്ന് ചിന്ത മാത്രം.അതെ ആ ഹൃദയം ചെറുപ്പളശ്ശേരി ശേഖരൻ എന്ന സഹിയ പുത്രനോടൊപ്പം ചിലവിടുന്ന സമയങ്ങൾ അതാണ് ഉണ്ണിയേട്ടൻ എന്ന ചട്ടക്കരൻ.
ആനപണിയിൽ ഇത്രയധികം അനുഭവസമ്പത്തുള്ള പഴയ ആനക്കാർ ഈ കാലഘട്ടത്തിൽ കുറവാണ്. നിരവധി ആനകളിൽ വർഷങ്ങളുടെ പരിചയവും അനുഭവ സമ്പത്തും.അതപോലെ ഉണ്ണിയേട്ടൻ എന്ന ചട്ടക്കാരൻ മറ്റുള്ള ചട്ടക്കാരിൽ നിന്നും വ്യത്യസ്തനാണ്. ഇദേഹത്തിന്റെ വേഷത്തിനു തന്നെ ഒരു പ്രതേകത ഉണ്ട്, വലിയ കൊമ്പൻ മീശ അതും അപ്പൂപ്പൻ താടി പോലയുള്ളത്, മ്പെനിയനും മുണ്ടം, കൈയിൽ സ്റ്റീൽ വാച്ചും കൂടെ മറ്റാരിലും കാണാത്ത വീതിയുളള ഒരു പച്ച കളറിലുളള വീതിയുള്ള് ബെൽറ്റും പിന്നെ എഴുപത്തി അഞ്ചിനോട് അടുത്ത പ്രായം എന്നാൽ തളർത്താത്ത മനസ്സും ചെറിയ ശരീരവുമായി ശേഖരന്റെ കുടെവരുമ്പോൾ നമുക്ക് ഫീൽ ചെയ്യുന്നത് അച്ചൻ മകൻ ബന്ധം അല്ലങ്കിൽ ആനയും ആനക്കാരനും തമ്മിലുള്ള സഹോദരമ്പന്ധം എന്നൊക്കെ വിശേഷിപ്പിക്കപ്പെടാം.
തൊഴിലിനോടുളള ആത്മാർഥത അതുപോലെ സത്യസന്ധത അതാണ് നല്ല ഒരു ആനപ്പണിക്കാരന്റെ ഏറ്റവു വലിയ ഗുണം. കണ്ടംമ്പുള്ളി ആനയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞാൽ ആന കേരളം അത്ഭുതത്തോടെയും ഭയത്തോടെയും നോക്കി കണ്ട ഉയര കേമൻ.
കണ്ടംമ്പുള്ളിരെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കേരളത്തിൽ വന്ന് മലയാള ചട്ടം പഠിപ്പിച്ച ആശാനെ കാലയവനികക്കയച്ച പൂള്ളിക്കാരൻ തന്റെ പണി തുടങ്ങി .ഒരു കാലത്ത് ആന കേരളത്തിനു പേടി സ്വപ്നം ആയിരുന്ന കണ്ടംമ്പുള്ളി ബാല നാരായണനെ വഴി നടത്തിയ ആൾ ആണ് ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചത്തന്നെ.ഇതിന് മുമ്പ് ചോറ്റാനിക്കര സീതാരാമൻ, ഗിരീശൻ,തൊരപ്പൻ രാമചന്ദ്രൻ ,തമ്പുരാൻ നാരായണൻ, എന്നീ ആനകളെ വഴി നടത്തിയിട്ടുണ്ട്.
രാത്രി കാലങ്ങളിൽ ഉത്സവ പറമ്പുകളിൽ ശേഖരനും ഉണ്ണിയേട്ടനും തമ്മിൽ നടത്തുന്ന ആശയ വിനിമയം കാണികളെ അത്ഭുതപെടുത്തും ഞാൻ അനുഭവസ്ഥനാണ്.ഇവിടെ പാപ്പാൻ ആനമ്പന്ധം അല്ലാത്തതു കൊണ്ട് ശേഖരനെ മറ്റെരു ആളെ എൽപ്പിക്കുക എന്നു വെച്ചാൽ ഉണ്ണിയേട്ടന് ചിന്തിക്കാൻ പോലും പറ്റില്ല. അതായത് എതു സമയത്തും ശേഖരൻ അടുത്തു വേണം എന്നുള്ളതാണ്. അതിനുള്ള ഉദാഹരണമാണ് ഒരിക്കൽ ഉണ്ണിയേട്ടൻ തിമര ശസത്രകൃയക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.എന്നിരുന്നാൽ തന്നെയും എതു സമയത്തും ഉണ്ണിയേട്ടന്റെ മനസ്സ് ശേഖരന്റ അടുത്തായിരുന്നു. ഒടുവിൽ അവനെ കാണാതിരിക്കാൻ പറ്റില്ല എന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് ഉണ്ണിയേട്ടൻ മുങ്ങി.കണ്ണിൽ വെച്ചു കെട്ടും കൂളിങ്ങ് ഗ്ലാസുമായി ശേഖരന്റ അടുത്ത് തപ്പി തടഞ്ഞ് എത്തി. കണ്ണ് ശരിക്ക് കാണാൻ വെയ്യയെങ്കിലം തൊട്ടും തലോടിയും നിന്ന ഉണ്ണിയേട്ടനെ ആന തുമ്പി കൈകൊണ്ടു ഉണ്ണിയേട്ടനെ തന്നോടു ചേർത്തു നിർത്തിയ ശേഖരനെ കണ്ടു നിന്ന വരുടെ കണ്ണുകളെ ഇറനണിയിച്ചു എന്നുളളതാണ്.അതാണ് ശേഖരനും ഉണ്ണിയേട്ടനും തമ്മിലുള്ള ആത്മമ്പന്ധം.ഉണ്ണിയേട്ടനെക്കുറിച്ച് കഥ പറയാൻ തുടങ്ങിയാൽ ഒരുപാട് കാര്യങ്ങൾ ബാക്കി. അതുപോലെ ഇപ്പോഴുള്ള പുതിയ തലമുറയിലെ ചട്ടക്കാർക്ക് ഇദ്ദേഹത്തിന്റെ അടുത്തു നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുമുണ്ട്. എത്ര എഴുതിയാലൂം മതിയാവില്ല. എന്തായാലു ഇദ്ദേഹത്തിന് ദൈവം ആയുസ്സു ആരോഗ്യവും കൊടുക്കട്ടെ കൂടെ ഇപ്പോഴുള്ള കൂട്ടുകെട്ടിന് ആയിരം ആയിരം ആശംസകൾ നേരുന്നു .
..ഹാരിസ് നുഹൂ….