Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 1

Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ

Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ വില്ലൻ പരിവേഷമുള്ള നായകൻ അതാണ് വിഷ്ണുശങ്കർ. ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന മേനിയഴകും. ആരോടും കിടപിടിക്കുന്ന നിലവും.ഒറ്റനിലവ് ഉള്ള അപൂര്‍വം ആനകളില്‍ ഒന്നാണ് വിഷ്ണു.മത്സരപ്പൂരങ്ങളിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ,

ഒരുപാട് ആനകൾ ഉണ്ടായിരുന്ന സ്ഥലമാണ് ചുള്ളിപ്പറമ്പിൽ തറവാട്, ഇപ്പോൾ വിഷ്ണു മാത്രേ ഉള്ളൂ.കേരളം കണ്ട ഉയരക്കേമൻമാരിൽ പ്രമുഖനായിരുന്ന സൂര്യൻ ഈ തറവാടിന്റെ ഭാഗമായിരുന്നു.ഇപ്പോഴത്തെ ചിറക്കര ശ്രീറാം അങ്ങനെ ഒരുപാട് ആനകൾ വന്നും പോയും നിന്നൊരു സ്ഥലമാണ് ചുള്ളിപ്പറമ്പിൽ ആനത്തറവാട്.ഒരവസരത്തിൽ 9 ആനകൾ വരെ ഉണ്ടായിരുന്ന ചുള്ളിപ്പറമ്പിലെ ഇപ്പോഴത്തെ യുവരാജാവാണ് വിഷ്ണുശങ്കർ.21ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ , കൃത്യമായി പറഞ്ഞാല്‍ 22-06-2000 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഏങ്ങണ്ടിയൂര്‍ ചുള്ളിപ്പറമ്പില്‍ തറവാട്ടില്‍ കാലുകുത്തിയ 17 വയസുള്ളഒരു കുട്ടിക്കുറുംബൻ,ഒരുപാട്
ഗജകേസരികളെ നമുക്ക് സമ്മാനിച്ച പുത്തന്‍കുളം ഷാജി കണ്ടെത്തിയ മറ്റൊരു മാണിക്യം.വിഷ്ണുവിനെ കണ്ടാല്‍ നാടന്‍ ആനയാണോ എന്ന് തോന്നിപോകും.അതിനും കാരണം ഉണ്ട്.ഉത്തര്‍പ്രദേശിലെ കമല സര്‍ക്കസ് കേരളത്തില്‍ നിന്നും കൊണ്ട് പോയ ഒന്‍പതു അടിക്കു മേല്‍ ഉയരം ഉള്ള പിടിയാനയുടെ മകന്‍ ആണ് വിഷ്ണു. ലക്ഷണ തികവില്‍ അത്ര കേമമല്ലാത്ത കൂട്ടുകൊമ്പ് ആണ് വിഷ്ണുവിന്. പക്ഷെ അതാണ് അവന്റെ തുറുപ്പുഗുലാന്‍ എന്ന് വിശ്വസിക്കാതെ തരമില്ല.18 നഖങ്ങൾ, ഉയർന്ന ഇരിക്കസ്ഥാനം.ഇരിക്കസ്ഥാനത്തിനും മുകളില്‍ നില്‍ക്കുന്ന തലക്കുന്നിയും,നിലം മുട്ടി കിടക്കുന്ന തുമ്പിയും, കീറലോ തുളയോ ഇല്ലാത്ത ചെവികളും ഉറച്ച ബലമുള്ള നടയും അമരവും, കുറവല്ലാത്ത ഇടനീളവും, നീളമുള്ള വാലും,അവന്റെ അഴകിനു മാറ്റ് കൂട്ടുന്നു.തൃശ്ശൂർ ജില്ലയിലെ പ്രകൃതി സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നാണ് ഏങ്ങണ്ടിയൂർ. ഏങ്ങണ്ടിയൂരിന്റെയും ചുള്ളിപ്പറമ്പിൽ തറവാടിന്റെയും അഭിമാനമാണ് ഗജവീരൻ വിഷ്ണുശങ്കർ.ഇന്നിപ്പോള്‍ ഏങ്ങണ്ടിയൂര്‍ ശ്രീ ശശിധരൻ ചുള്ളിപ്പറമ്പിലിന്‍റെ ഉടമസ്ഥതയില്‍ തൃശ്ശിവപേരൂരിന് പേരും പെരുമയുമായി നിലകൊള്ളുന്നവൻ,ഇന്നവന്‍ എന്തിനും പോന്നൊരു ആണായിരിക്കുന്നു.

Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 2

ചുള്ളിപ്പറമ്പിലെ ഇത്തിരികുഞ്ഞനെ ആനക്കേരളം അറിഞ്ഞുതുടങ്ങിയത് പറവൂര്‍ ചക്കുമരശ്ശേരി ക്ഷേത്രത്തിലെ തലപൊക്ക മത്സരത്തിലൂടെ ആണ്.ചക്കുമരശേരിയിൽ ഷണ്മുഖസ്വാമിയുടെ മുൻപിൽ ഒരുപാട് തവണ തന്റെ ശൗര്യ സ്വരൂപം തെളിയിച്ചതാണ്, അത്കൊണ്ട് തന്നെ ആണ് വിഷ്ണുവിനെ ഷണ്മുഖപ്രിയ ഗജസാമ്രാട്ട് എന്ന് വിളിക്കുന്നത്.ഇരുപത്തിനാലാമത്തെ വയസ്സില്‍ തന്നെ ചക്കുമശ്ശേരി തലപ്പൊക്കമല്‍സരത്തില്‍ സാക്ഷാല്‍ തലയെടുപ്പിന്‍റെ തലതൊട്ടപ്പനെപോലും തോല്‍പിച്ച് അവന്‍ അവന്‍റെ വിജയ കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ചക്കുമരശ്ശേരിയിലെ ഷണ്മുഖ സ്വാമിക്കുള്ള പ്രിയം ഗജരാജന്‍ വിഷ്ണുവിനെ ഷണ്മുഖപ്രിയ ഗജസാമ്രാട്ട് എന്ന പട്ടത്തിനു അര്‍ഹന്‍ ആക്കി.

Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 3

കന്നിമാസം തുടക്കം ആണ് നീര്കാലം ആരംഭിക്കുന്നത്, അത് ധനുമാസം പകുതി വരെ നീണ്ടു നില്‍കും. നീരുകാലത്തും അതിനോടടുത്ത ദിവസങ്ങളിലും തന്റേതായ ചിട്ടവട്ടങ്ങളിൽ കർക്കശക്കാരനാവും വിഷ്ണുശങ്കർ. അതിനാൽ തന്നെ ആ ദിവസങ്ങളിൽ വളരെ ശ്രദ്ധയോടെ തറിയിൽ പരിപാലിക്കുകയാണ് ചെയുന്നത്.
100 ദിവസത്തിലേറെ നീരിൽ നിക്കുന്ന ആനയാണ് വിഷ്ണുശങ്കർ. കന്നിമാസം തുടക്കം മുതൽ ധനു മാസം അവസാനം വരെ നീണ്ടു നിൽക്കുന്നതാണ് നീരുകാലം.നീരില്‍ നിന്നു അഴിച്ചാല്‍ തൃപ്രയാര്‍ തേവരുടെ ശീവേലി എടുക്കും അത് കഴിഞ്ഞിടെ പുറത്ത് പരിപാടികള്‍ക് പോവൂകയുള്ളൂ.തൃപ്രയാറപ്പനെ തൊഴാതെ ഒരിക്കലും അതിലെ പോവാറില്ല, തൊഴാതെ പോയാൽ ആ പരിപാടി ഒരിക്കലും ശുഭമായിരിക്കില്ല എന്നാണ് അവരുടെ വിശ്വാസം.ഒറ്റചട്ടം എന്ന രീതിയാണ് ഈ ആനക്ക്. എല്ലാവർഷവും ഏപ്രിൽ-മെയ് മാസത്തോടെ ആന ചില കുറുമ്പ് കാണിക്കാറുണ്ട്. പ്രധാന മദപ്പാട് ഒകോടൊബർ മസത്തിലാണെങ്കിലും ഇടക്കോൾ എന്നറിയപ്പെടുന്ന അവസ്ഥമൂലമാണിത്..

36 വയസിനോട് അടുത്താണ് ഇപ്പോൾ പ്രായം. 17 വയസുള്ളപ്പോൾ ആണ് വിഷ്ണുശങ്കർ ചുള്ളിപ്പറമ്പിൽ തറവാട്ടിൽ എത്തുന്നത്. മറ്റുള്ളവരിൽ നിന്നും ഒരുപാട് പ്രത്യകതകൾ ഉള്ളവനായിരുന്നു ആ കറുമ്പൻ ചെക്കൻ. 22 വയസു കഴിഞ്ഞാണ് ശരിക്കും നീരൊലിക്കാൻ പോലും തുടെങ്ങിയത്.

വളരെ കുറച്ച് പരിപാടികൾ മാത്രം ആണ് വിഷ്ണു എടുക്കുന്നത് 55,60 പരിപാടികൾ അതും അടുത്ത സ്ഥലങ്ങളിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നും ഒരുപാട് കമ്മിറ്റിക്കാർ അവനു വേണ്ടി വരുമെങ്കിലും ദൂരയാത്ര പരമാവധി ഒഴിവാക്കാൻ അവന്റെ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കാറുണ്ട്.

Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 4

മത്സരപൂരങ്ങളിലും ചിട്ടയായ പൂരങ്ങളിലും തന്‍റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ വിഷ്ണുശങ്കറിന്റെ വരവ് ആനകേരളത്തിൽ ഒരു പുതിയ തരംഗം ഉണ്ടാക്കി കഴിഞ്ഞു.അതിനു വഴിവച്ചത് ചട്ടകാരൻ കാവടി നാരായണൻ ചേട്ടനും… ചുള്ളിയെക്കുറിച്ച് പറയുമ്പോൾ കാവടി നാരായണേട്ടനെക്കുറിച്ചും ഉറപ്പായും പറയണം അതൊരു അടിപൊളി കൂട്ടുകെട്ടാണ്. എന്ന് വച്ചാൽ ബാക്കി എല്ലാരും മോശം എന്നല്ല കേട്ടോ എന്തോ ഒരു പ്രത്യേകത അവിടെ ഉണ്ടായിരുന്നു.

അറിയുന്ന ആനക്കാർ അവനെ “ഇരട്ടചങ്കൻ ” എന്നാണ് വിളിക്കുന്നത് . അത് കേട്ടാൽ തന്നെ ആളെക്കുറിച്ച് ഒരു idea കിട്ടും. ചുമ്മാ ആർക്കും വന്ന് അഴിച്ചു കൊണ്ട് പോവാൻ പറ്റുന്ന ആളല്ല വിഷ്ണു എന്നർത്ഥം . 2 അടി കൊടുത്തു പേടിപ്പിക്കാം എന്ന് വച്ചാൽ അതിലൊന്നുംപേടിക്കുന്നവനല്ല വിഷ്ണു.ഇരട്ടചങ്കനെ കൊണ്ട് നടക്കാൻ ഇരട്ടചങ്കൻമാർ തന്നെ വരണം. ഇരട്ടച്ചങ്കുള്ള ചുള്ളിയെ അഴിച്ച ഒരു ട്രിപ്പിൾചങ്കൻ ആനക്കാരൻ ഉണ്ടായിരുന്നു ആള് കുറച്ച് ദിവസം ഇണ്ടാർന്നുള്ളു ആനേടെ കൂടെ പക്ഷെ അതൊരു ചരിത്രമായിരുന്നു. ഷിജു അതാണ് ആ ചേട്ടന്റെ പേര് കുറെ വർഷങ്ങൾ മുൻപാണ്, ഷിജുഏട്ടൻ വിഷ്ണുനെ അഴിച്ചതിന്റെ അടുത്ത ദിവസം കപ്പിയൂർ പൂരം കൂടെ വരാൻ ആരും തയ്യാറല്ല . ആൾക്ക് അതൊന്നും ഒരു വിഷയമേ അല്ലാർന്നു ഷിജു ചേട്ടൻ ഒറ്റക്ക് പരിപാടി എടുത്തു രണ്ടാമനോ മൂന്നാമനോ ആരും ഇല്ല പൂരക്കമ്മിറ്റി ലെ ആരോ വലിയ കോല് പിടിച്ചു അത്ര തന്നെ . ഷിജു ചേട്ടൻ ഇപ്പോൾ ഇല്ല,ഒരു ലോറി അപകടത്തിൽ മരണപെട്ടു.ആരും പേടിക്കുന്ന ചുള്ളിക്ക്‌ ഒരുപാട് ഇഷ്ടം ഉള്ള ഒരു ചേട്ടൻ കൂടെ ഇണ്ടാർന്നു കായി കുട്ടിയേട്ടൻ. കുറെ കാലം മുൻപാണ് ആള് പറഞ്ഞാൽ ആന കേൾക്കും അത് തറിയിൽ ആയാലും ഏത് പൂരപ്പറമ്പിൽ ആയാലും പെരുന്നാൾന് ആയാലും.അത്രക്കും അടുപ്പം ആർന്നു ആളും ചുള്ളിയും തമ്മിൽ. കായി കുട്ടിയേട്ടൻ ഇപ്പോൾ ഇല്ല, ആനക്കാരില്ലേലും ധൈര്യമായി കേറി ചെല്ലാൻ കഴിയുമായിരുന്ന ഒരേ ഒരാൾ ഈ ചേട്ടൻ മാത്രം ആയിരുന്നു.അവന് എപ്പോഴാ ദേഷ്യം വരുന്നത് എന്ന് അവനു തന്നെ അറിയില്ല. അങ്ങനെ ആർക്കും പെട്ടന്ന് വഴങ്ങി കൊടുക്കുന്ന സ്വഭാവക്കാരനല്ല വിഷ്ണു . അവനു തോന്നിയാൽ മാത്രേ അവൻ കിടക്കുള്ളൂ അല്ലാതെ ആരെകൊണ്ടും കിടത്താൻ പറ്റില്ല. എന്നാൽ അവനെ അറിഞ്ഞു പെരുമാറുന്നവർക്ക് അവൻ നല്ലകുട്ടിയുമാണ്.എത്ര കൊലകൊമ്പനായാലും കട്ട കലിപ്പാനായാലും അവർക്കൊക്കെ ഉണ്ടാവും അവർ സ്നേഹിക്കുന്നതും അവരെ ഒരുപാട് സ്നേഹിക്കുന്നതും ആയ ഒരു ഹൃദയം . അതെ അതാണ് വിഷ്ണുവിന്റെ മിനി ചേച്ചി അവന്റെ ഉടമ ശശിധർ ചേട്ടന്റെ ഭാര്യ. അവിടെ മാത്രമാണ് അവൻ തോറ്റു കൊടുത്തിട്ടുള്ളത് സ്നേഹത്തിന്റെ മുൻപിൽ. ബാക്കി എന്തും വിഷ്ണുന് ഒരു വിഷയമേ അല്ല.പൊതുവെ ആനകളിലെ വാശിക്കാരൻ എറിയപ്പെടുന്ന ആനയാണ് വിഷ്ണു ശങ്കർ. പാപ്പാന്മാർക്ക് പെട്ടെന്നൊന്നും ചട്ടമാകുന്ന ആനയല്ല. ഓരോ സീസണിലും മദപ്പാട് കഴിഞ്ഞാൽ ദിവസങ്ങൾ നീളുന്ന വലിയ തോതിലുള്ള ഭേദ്യം കഴിഞ്ഞാണ് ആന വരുതിയിൽ ആകുക. എന്നാൽ പാപ്പാൻ സന്തോഷ് പൊതുവെ ആനയെ അധികം അടിക്കാറില്ല. അവർക്കിടയിൽ നല്ല ഒരു ആത്മബന്ധം വളർന്നിരുന്നു. എന്നാൽ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ അവന്റെ മനസ്സ് വിഭ്രാന്തിയിലേക്ക് വഴുതിപ്പോയി.

Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 5

അകാലത്തിൽ പൊലിഞ്ഞ സന്തോഷേട്ടന് ആദരഞ്ജലികൾ അർപ്പിച്ച് കൊണ്ട് ചുള്ളിയുടെ പുതിയ ഇതിഹാസ രചനകൾക്ക് പ്രാർത്ഥിക്കുന്നു…കാത്തിരിക്കുന്നു..

അരുൺ നായർ
(മിന്നൽ)