പുതുപ്പള്ളി കേശവനെ നിലക്ക് നിര്‍ത്തിയ അനീഷ് മച്ചാൻ

ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് മച്ചാൻ കാട്ടിയ സാഹസികതയ്ക്ക് ഒരു ബിഗ് സല്യൂട്ട് ????????മറ്റൊരു വലിയ അപകടം ഒഴിവാക്കിയതിന്

പെട്ടന്നുണ്ടായ ഭാവമാറ്റം അവൻ തിരിച്ചറിഞ്ഞു. മുന്നിൽ കയറി രണ്ടു കൊമ്പിലും പിടിച്ചു, “ഇനി നീ മുന്നോട്ട് പോകുന്നുണ്ടെകില് എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ”. “മോനെ കേശവാ.. അടങ്ങടാ “… എല്ലാം തകർത്തെറിയാൻ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുന്നിൽ നില്കുന്നത് അവന്റെ സ്വന്തം ആണ്. പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ്…
വായിൽ തോട്ടി കയറ്റി നിലവ് നിറുത്താൻ നോക്കിയ പാപ്പാന്മാരെക്കാൾ അനുഭവസമ്പത്തും പ്രായവും കുറഞ്ഞ അനീഷ് പുതുപ്പള്ളി… ഒരു കാര്യം ഉറപ്പിക്കാം ഈ തൃശൂർക്കാരൻ കാരക്കോൽ കൈയിലെടുത്ത് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്

Author: gajaveeran