പുതുപ്പള്ളി കേശവന്റെ സാരഥികൾക്ക് ആനച്ചൂരിന്റെ അനുമോദനം

ചെറായി പൂരത്തിനിടെ ഗജവീരൻ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ഒരു ബിഗ് സലൂട്ട്. വലിയ അപകടം ഒഴിവാക്കിയതിന്.

ഒരു ചട്ടക്കാരൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ് അനീഷ്.ചെറായിയിൽ പുതുപ്പള്ളി കേശവൻ ഭയന്ന് ഓടാൻ തുടങ്ങിയപ്പോൾ തന്റെ ജീവന് ആപത്തുണ്ടാവും എന്നറിഞ്ഞിട്ടും ചങ്കുറപ്പോടെ ആനയുടെ കൊമ്പിൽ പിടിച്ചു നിർത്താൻ ആനയുടെ രണ്ടാം ചട്ടക്കാരൻ ആയ അയാൾ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതാണ് ഈ തൊഴിലിനോടുള്ള നീതി.
ഒരു ചട്ടക്കാരൻ എങ്ങനെയാവണം എന്നു അനീഷ് ഈ സംഭവത്തിലൂടെ കാണിച്ചു തന്നു.????????
അല്ലാതെ ഇവിടെ ചിലരെപ്പോലെ ആനയുടെ വായിൽ തോട്ടി കേറ്റി സാഹസം കാണിക്കുന്നതല്ല ആനപ്പണി

ഭീമൻ ഓടിയാൽ നാടുകുലുങ്ങും മാലോകർ അമ്പരക്കും അതവനറിയാം അതുകൊണ്ടാണ് ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം പണയപ്പെടുത്തി താൻ നിധി പോലെ കാക്കുന്ന തന്റെ ആന പേടിച്ചോടാൻ തുനിഞ്ഞപ്പോൾ കൊമ്പിൽ നിന്നും പിടിവിടാതെ മൽപ്പിടുത്തം നടത്തിയത് ഒടുവിൽ അവന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും മുൻപിൽ കേശവൻ ശാന്തനായി ഗുരുക്കൻമ്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും സ്നേഹവും പിന്നെ മനസ്സിൽ കളങ്കമില്ലാതെ അനീഷ് ചേട്ടാന്നു വിളിക്കുന്ന കൊറേ ആനപ്രേമികളുടെ പ്രാർഥനയും കൊണ്ട് വലിയ ഒരു ധൗത്യം അവൻ പൂർത്തിയാക്കി ജന്മ്മം കൊണ്ട് കൊടുങ്ങല്ലൂർകാരൻ ആണെങ്കിലും കർമ്മം കൊണ്ട് പുതുപ്പള്ളിക്കാരനായ തന്റേടിയായ ആനയുടെ ചങ്കുറപ്പുള്ള ഒന്നാം നമ്പർ രണ്ടാമൻ അനീഷ് പുതുപ്പള്ളി.

ചെയ്യുന്ന തൊഴിൽനോട് 100 % ആത്മാർത്ഥ കാണിച്ച ഇരട്ടച്ചങ്കന്മാർ ആയ പുതുപ്പള്ളി കേശവന്റെ സാരഥികൾ മനോജ് പുതുപ്പളിയെയും അനീഷ് കൊടുങ്ങല്ലൂരിനെയും ആനച്ചൂരിന്റെ ഒരു ചെറിയ അനുമോദനം.

Author: gajaveeran