Safety Tips on Elephants ആനയുടെ അടുത്ത പോകുമ്പോൾ

ആനയുടെ അടുത്ത പോകുമ്പോൾ

നമ്മളിൽ എത്ര കഴിവുള്ളവരായാലും, ആരോഗ്യവാൻമാരായാലും ശരി, അറിയാത്തവർ ആര് ആനയുടെ അടുത്തുപോയാലും ‘ബാഹുബലി’യുടെ ഗതി വന്നേക്കാം.ആനയുടെ പുറത്തു കയറി ബാഹുബലി സിനിമയിലെ രംഗം ആവർത്തിക്കാൻ ശ്രമിച്ച ചെറുപ്പക്കാരനെ ആന പന്തുപോലെ തട്ടിത്തെറിപ്പിച്ച രംഗം വിഡിയോ വൈറലായി നാം എല്ലാവരും കണ്ടതാണ്. ആ ചെറുപ്പക്കാരന്റെ ജീവൻ രക്ഷപ്പെട്ടതു ഭാഗ്യം ഒന്നു കൊണ്ട് മാത്രം. ആനയുടെ അടുത്തുപോകുന്ന എല്ലാവരും മനസ്സിൽ ഓർ‌ക്കേണ്ടതു പന്തുപോലെ ചെറുപ്പക്കാരൻ പറന്നുപോകുന്ന രംഗമാണ്.

ആ രംഗം ചെറിയ ഒരു വിവരണം

ആനയെ ഇണക്കി തുമ്പിക്കൈ വഴി മുകളിലേക്ക് കയറുക എന്നതായിരുന്നു ചെറുപ്പക്കാരന്റെ തലയില്‍ വിരിഞ്ഞ ബുദ്ധി. ഇതിനായി ഒരു കിലോ പഴവും കയ്യില്‍ വാങ്ങി വെച്ചു. അടുത്ത് ചെന്നപ്പോള്‍ ആന പ്രത്യേകിച്ച് ശത്രുതയൊന്നും കാണിച്ചില്ല. ഇതോടെ നമ്മുടെ ബാഹുബലി ആന സ്‌നേഹം തുടങ്ങി. പഴം തൊലി കളഞ്ഞും അല്ലാതെയുമെല്ലാം ആനയെ തീറ്റിച്ചു.

പഴം കൊടുക്കുന്നതിനൊപ്പം ആനയ്ക്ക് ഉമ്മ കൊടുക്കാനും നമ്മുടെ ഡൂപ്ളിക്കേറ്റ് ബാഹുബലി ധൈര്യപ്പെട്ടു. ഇതൊക്കെ ഒപ്പമുള്ള സുഹൃത്തുക്കള്‍ മൊബൈല്‍ വഴി ഫേസ്ബുക്കില്‍ ലൈവ് ഇടുന്നുണ്ടായിരുന്നു. ആനയുടെ അടുത്ത് പോകെണ്ടും പണി കിട്ടുമെന്നുമെല്ലാം സുഹൃത്തുക്കള്‍ ചെറുപ്പക്കാരന് മുന്നറിയിപ്പ് കൊടുക്കുന്നത് വീഡിയോയില്‍ കേള്‍ക്കാവുന്നതാണ്.ബാക്കി കാര്യങ്ങൾ എന്തു സംഭവിച്ചു എന്ന് നമുക്ക് മനസ്സിലാക്കിവുന്നതെയെളളു.

പാപ്പാൻ അല്ലെങ്കിൽ ആനയുടെ മുതലാളിമാർ,അതുമല്ല ആനയുമായി നിരന്തരം അടുത്തിടപഴകുന്ന ആൾക്കാർ ഒഴിച്ച് മറ്റ് ആരു തന്നെ ആയാലും ശരി.

ആനയുടെ അടുത്ത് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

01. പരിചയമില്ലാത്തവർ ആര് അടുത്തു ചെന്നാലും ആന ഏതു സമയവും ആക്രമിച്ചേക്കാം. അതു ആനയുടെ പേടികൊണ്ടാണു ചെയ്യുന്നത്.

02. പരിചയമില്ലാത്തവർ തൊടുന്നത് ആനകളെ അസ്വസ്ഥരാക്കും.

03. ഭക്ഷണം വാങ്ങിക്കഴിച്ചാൽ ആന സൗഹൃദത്തിലായെന്നു കരുതരുത്. അതു ഭക്ഷണത്തോടുള്ള സ്നേഹം മാത്രമാണ്. ഭക്ഷണം ഭക്ഷണം ആവശ്യമില്ലാതെ നിൽക്കുമ്പോൾ നൽകിയാലും ആന ആക്രമിച്ചേക്കാം.നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതാണ്.

04. ആനയുടെ തുമ്പിക്കൈ എത്തുന്ന സ്ഥലത്തിനു പുറത്തേ നിൽക്കാവു. ഇതാണ് ആനയുടെ സുരക്ഷിത ദൂരം.

05. പുറകുവശത്തുനിന്ന് ആനയെ തൊടുന്നതു കൂടുതൽ അപകടകരമാണ്. വാലുകൊണ്ട് ആന അടിക്കുകയോ കാലുകൊണ്ടു തട്ടുകയോ ചെയ്യാം.ഇതിന് ഉദാഹരണം അടുത്തിടയിൽ ആന ഒരാളെ പിൻകാലുകൊണ്ട് തട്ടി എറിയുന്ന നമ്മൾ കണ്ടതാണ്.

06. ആനയുടെ ചർമ്മം വളരെ അയഞ്ഞു കിടക്കുന്നതിനാൽ ഏതു സമയത്തും ആനയ്ക്ക് എങ്ങോട്ടു വേണമെങ്കിലും തിരിയാനാകും. മലയാളത്തിൽ ആനയുടെ ഒരു പര്യായംതന്നെ നാഗം എന്നാണ്. പാമ്പിന്റെ അതേ രീതിയിൽ ശരീരം വളയ്ക്കാനാകുമെന്നതിന്റ സൂചനയാണിത്.

07. പാപ്പാൻ ഇല്ലാത്ത സമയത്ത് ആന എത്ര പരിചിതമായ ചുറ്റുപാടിലും ഭയത്തോടെയാണു നിൽക്കുക. തിരക്കിൽ കൈവിട്ടുപോയ കുട്ടിയുടെ മനോഭാവമാണ് ആനയ്ക്ക് മിക്കപ്പോഴും.

09. ആനയ്ക്കു പെട്ടെന്നു പുറകോട്ടു കാണാനാകില്ലെങ്കിലും പുറകിലെ ചലനങ്ങൾ അപരിചിതമെങ്കിൽ ആന തുമ്പി കൊണ്ടോ വാലുകൊണ്ടോ കാലു കൊണ്ടോ അടിച്ചേക്കാം.

10. ആനകൾക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. ചില ആനകൾക്ക് അപരിചിതർ തുമ്പിയിൽ തൊടുന്നത് ഇഷ്ടമല്ല, ചിലതിനു കൊമ്പിൽ‌ പിടിക്കുന്നത് ഇഷ്ടമല്ല. അങ്ങനെ പലതും. പാപ്പാനുണ്ടെങ്കിൽ ഇതു കൃത്യമായി അറിയാം.നമ്മൾ അടുത്തിടയിൽ കണ്ടു,പാലാ ഗണേശൻ ചങ്ങനാശ്ശേരിയിൽ ലോറിയിൽ കയറ്റുന്നതിനിടയിൽ ഒരാൾ കൊമ്പിൽ പിടച്ച കാരണം ലോറിയാൽ നിന്നും ഇറങ്ങി ഓടിയതും ഗതാഗതം മുടങ്ങിയതുമെല്ലാം ‘ ആയതിനാൽ യാതൊരു കാരണവശാലും ആനയെ തൊടാതിരിക്കാൻ ശ്രദ്ധിക്കുക.

11. നമ്മൾ ആനപ്രേമി ആണെന്നോ ആന സ്നേഹി ആണന്നോ ആനക്ക് അറിയില്ല നമ്മൾ ആനയോട്‌ പറഞ്ഞാൽ ഒട്ടു് ആനക്ക് മനസ്സിലാകുകയും ഇല്ല. അതുകൊണ്ട് ആനയുടെ അടുത്തു പോകുമ്പോൾ പാപ്പാന്റ അനുവാദത്തോടെയും പാപ്പാന്റ്റ കൂടെയും മാത്രം പോകുക.

12. അവസാനം ഒരു കാരണവശാലും ആനയെ അറിയാത്തവർ പാപ്പാനില്ലാതെ അടുത്ത് പോകരുത്.

നമ്മൾ തന്നെ നമ്മളെ സൂക്ഷിക്കുക, അല്ലെതെ എതെങ്കിലും സംഭവിച്ചശേഷം നമ്മളെയോ, മറ്റുള്ളവരേയോ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.

കടപ്പാട്‌ :- Ajith Cvr

Author: gajaveeran