Thrissur Pooram 2019 തൃശൂര്‍ പൂരം: നാളെ കൊടിയേറും

  • ഈമാസം 13 നാണ് പൂരം.
  • 11ന് സാമ്പിള്‍ വെടിക്കെട്ടും
  • 12ന് പൂരവിളമ്പരവും,
  • 14ന് പകൽപ്പൂരവും,ഉപചാരം ചൊല്ലലും.

നാളെ പൂരക്കൊടികള്‍ ഉയര്‍ത്തുന്നതോടെ ത്രിശ്ശൂർ നഗരം പൂരലഹരിയിലാകും.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി വിദേശികളടക്കം ജനലക്ഷങ്ങള്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന സൗന്ദര്യ വിസ്മയം ആസ്വദിയ്ക്കാനെത്തും എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്.

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.

തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.

ലോകവും പൂരപ്രേമികളും കാത്തിരുന്ന തൃശൂര്‍ പൂരത്തിന് നാളെയാണ് കൊടിയേറ്റം. ഈമാസം 13 നാണ് പൂരം. 11ന് സാമ്പിള്‍ വെടിക്കെട്ടും 14ന് ഉപചാരം ചൊല്ലലും. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂരാണ്. പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്നകളും ചുവന്നുതുടുത്തും മഞ്ഞ വര്‍ണം വിതറിയും പൂക്കളും നീല നിറം വിരിയിച്ച പൂമരങ്ങളുമാണ് പൂരം പിറക്കുന്ന തേക്കിന്‍ക്കാട്ടിലേക്ക് ആളുകളെ വരവേല്‍ക്കുന്നത്. പൂരത്തിന്റെ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യം കൊടിയേറുന്നത്. പിന്നീട് പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറും.

പൂരത്തിന്റെ ഭാഗമായി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ കൊടിയേറ്റം ചൊവ്വാഴ്ച അതായത് നാളെ നടക്കും. എട്ട് ഘടകക്ഷേത്രങ്ങളിലും അന്നേദിവസം പൂരം കൊടിയേറും. ഘടകപൂരങ്ങളാവുന്ന എട്ടു ക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും, അവസാനം കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റ് നടക്കുന്നത്.
പാറമേക്കാവ് ക്ഷേത്രത്തിൽ 12.05-നാണ് കൊടിയേറ്റം. പെരുവനം കുട്ടൻമാരാരുടെ മേളം, വെടിക്കെട്ട്, അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

തിരുവമ്പാടിക്ഷേത്രത്തിലെ പൂരം കൊടിയേറ്റം 11.15-നും 11.45-നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ നടക്കും. മൂന്നിന് പൂരം പുറപ്പാട്, ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവിൽമഠത്തിലെത്തി ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളും.തിരുവമ്പാടിക്ഷേത്രത്തിൽ കൊടിയുയർത്താനുള്ള കവുങ്ങ് ഇന്ന് വൈകിട്ട് തിങ്കളാഴ്ച 4.45-ന് പാട്ടുരായ്ക്കൽ ജങ്ഷനിൽനിന്ന് കൊണ്ടുവരും.

പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തിയാണ് ആര്‍പ്പുവിളികളോടെ കൊടി ഉയര്‍ത്തുന്നത്. ചെമ്പില്‍ നിര്‍മിച്ച കവുങ്ങിന്‍ കൊടിമരത്തില്‍ ആലിന്റെയും മാവിന്റെയും ഇലകളും, ദര്‍ഭപ്പുല്ലും ചേര്‍ത്തുകെട്ടി അലങ്കരിച്ച് ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തുന്നത്.അതിനെ തുടര്‍ന്ന് സാധാരണയായി അഞ്ചാനപ്പുറത്ത് എഴുന്നള്ളിച്ചാണ് പുറത്തുകടക്കാറുള്ളത്.

മേളം തുടികൊട്ടുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി പൂത്തുലഞ്ഞു കാണാൻ സാധ്യത കൂടുതലാണ് . മു​ന്നൂ​റോ​ളം ക​ലാ​കാ​ര​ൻ​മാ​ർ അ​സം​ഖ്യം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നു​തി​ർ​ക്കു​ന്ന മേ​ള​പ്പെ​രു​ക്ക​ങ്ങ​ൾ കേ​ട്ടു​വ​ള​ർ​ന്ന കു​ഞ്ഞി​ല​ഞ്ഞി​ .ഒരു പഴയകഥ മേ​ളം കേ​ട്ട് വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച് പി​ന്നെ ഒ​രു മ​ഴ​ക്കാ​ല​ത്ത് വീ​ണു​പോ​യ വ​ൻ​ ഇ​ല​ഞ്ഞി​മ​ര​ത്തി​ന്‍റെ സ്ഥാ​ന​ത്ത് മാറി വന്ന പുതിയ താരോദയം.
ഇലഞ്ഞിതറമേളം സമയത്ത് ഇലഞ്ഞി പൂത്തിരുന്നു വെങ്കിൽ അത് വീശുന്ന സുഗന്ധവും പേറി ഇത്തവണത്തെ ഇലഞ്ഞിത്തറ മേളം ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആക്കി മാറ്റാൻ സാധിക്കും എന്ന കരുതാം.

സ്വരാജ് റൗണ്ടിലെ പന്തല്‍ നിര്‍മാണങ്ങള്‍ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൂരത്തിന്റെ അണിയറ ഒരുക്കം ദേവസ്വങ്ങള്‍ ആരംഭിച്ചിരുന്നു. കുടമാറ്റത്തിന് ഉപയോഗിക്കാനുള്ള സ്‌പെഷല്‍ കുടകളുടെ നിര്‍മാണം രഹസ്യ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇരു ദേവസ്വങ്ങളും.

തിരുവമ്പാടിക്ക് വേണ്ടി ചന്ദ്രശേഖരനും പാറമേക്കാവിന് വേണ്ടി നന്ദനും ആയിരിക്കും തിടമ്പേറ്റുക. പൂരം വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട്. വെടിക്കെട്ട് മാറ്റമില്ലാതെ നടക്കും.

എല്ലാ റോഡുകളുടെയും പണികൾ പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നു. അതുപോലെ തന്നെ ഇപ്പോഴത്തെ ചില ഭീഷണികൾ ഉടലെടുത്തിരിക്കുന്ന കാരണത്താൽ പൂരത്തിന്റെ ഭാഗമായി പോലീസ് കർശന പരിശോധനയും സുരക്ഷാക്രമീകരണങ്ങളും നടത്തുമെന്നുഉളളത് ഉറപ്പാണ്.
തൃശൂർ പൂരത്തിന് സുരക്ഷ കൂടുതൽ കർശനമാക്കും. നഗരം മുഴുവൻ കാമറ വലയത്തിലാക്കും. കൂടുതൽ പൊലീസിനെ വിന്യസിക്കും. പൂരപറമ്പിൽ വരുന്നവർ ബാഗുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.തീരുന്നില്ല പൂര കഥകൾ.ഇനിയും ഒരുപാടു കാര്യങ്ങൾ ബാക്കി.

…നൂഹൂ…

Author: Haris Noohu