Exclusive Thrissur pooram kanji തൃശ്ശൂർ പൂരക്കഞ്ഞി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ?

തൃശ്ശിവപേരൂർ

കഞ്ഞി എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി എത്തുന്ന വരികൾ ഇതാണ്
‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി’ എന്ന പ്രയോഗം ഭാഷയിലെ ഭക്ഷണ സാന്നിധ്യങ്ങളില്‍ പ്രധാനമാണ്. കഞ്ഞിയെക്കുറിച്ച് പാറയുമ്പോൾ നമുക്കറിയാം
കേരളത്തിലെ നാടന്‍പാട്ടുകളിലും തനത് കലാരൂപങ്ങളിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട വിഭവവും കഞ്ഞിയാണ്.
നല്ല ചൂടു കഞ്ഞി അതും നല്ല ആവിയോടു കൂടി കുടിക്കുന്നത് കൂടെ ചമ്മന്തി,അച്ചാർ, പയർ, പപ്പടം ഇതൊക്കെ കൂട്ടി കഴിക്കുന്നത് ഒന്ന് ഓർത്തുനോക്കു, കൂടെ തണുപ്പുകാലം അല്ലങ്കിൽ നല്ല മഴയുള്ള ദിവസം കൂടി ആയാൽ പിന്നെ പറയേണ്ടതുമില്ല.ചിലപ്പോൾ വായിൽ വെള്ളം ഊറിവരാം. ഇവിടെയും അതുപോലെ ഒരു കഞ്ഞി കുടി സംഭവം ഉണ്ട്, പൂര മഴ പെയ്തിറങ്ങിയാൽ കാന്താ ഞാനും വരുന്നു കഞ്ഞി കുടിക്കാൻ, അതെ പൂരകഞ്ഞി ഒരു സംഭവമാണ്.

*പൂരക്കഞ്ഞി*

പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും

പൂരം പൂർണമാകണമെങ്കിൽ തൃശ്ശൂരുകാർക്ക് പൂരവും പൂരക്കഞ്ഞിയും തീർച്ചയായും നിർബന്ധമാണ്. പകൽ പൂരത്തിനെത്തുന്ന മിക്ക പൂരപ്രേമികളും എത്ര വൈകിയാലും തിരക്കാണങ്കിലും പൂരക്കഞ്ഞി കുടിച്ചേ തിരിച്ചു പോകാറൊള്ളു. ഉപചാരം ചൊല്ലൽ കഴിഞ്ഞ് വെടിക്കെട്ടും കഴിഞ്ഞാണ് ആൾക്കൂട്ടം പൂരക്കഞ്ഞി കുടിക്കാനായി എത്തുന്നത്‌. അപ്പോഴേക്കും നമുക്ക് കാണാൻ കഴിയും പൂരക്കഞ്ഞി കുടിക്കാനായി നീണ്ട വലിയ നിര തന്നെ അവിടെ ഉണ്ടാകും.ശ്രീമൂലസ്ഥാനത്ത് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ പൂരപ്രേമികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം.

ഉത്സവം എന്നത്‌ കേരളീയരുടെ പ്രത്യേകിച്ച്‌ തൃശ്ശൂർക്കാരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌.ഉത്സവങ്ങൾ ഇല്ലാതെ ഒരു നാഗരികതക്കും ചരിത്രം തന്നെ ഉണ്ടാകുന്നില്ല എന്നതാണ്‌ സത്യം . തൃശൂര്‍ പൂരം സാംസ്കാരിക തനിമ വ്യക്തമാക്കുന്നു എന്ന്  മാത്രമല്ല അത്‌ ജീവിതത്തെ ആഹ്ലാദകരമാക്കുകയും, ഒരോ പൂരപ്രേമിയെയും പുതിയ അനുഭവങ്ങളിൽ എത്തിക്കുകയും ചെയ്യും എന്നുള്ളതാണ്.

തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് രണ്ട് നാൾ നാടിനൊപ്പം പൂരത്തി​ന്റെ സർവസ്വവും ആവാഹിച്ചു നടന്നവരെല്ലാം പൂരക്കഞ്ഞിയും കുടിച്ചു സംതൃപ്തിയോടെ മടങ്ങുന്ന ഒരു പതിവുണ്ട്.കഥ ഇങ്ങനെ അതായത് പൂരത്തിനു് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്.
പൂരത്തി​ന്റെ ഭാഗമാകുന്നവർക്കെല്ലാം പകൽപൂര നാളിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് പൂരക്കഞ്ഞി നൽകുന്നത്. മുതിരപ്പുഴുക്ക്, മാമ്പഴ പുളിശേരി, മോരു കറി, ചെത്തുമാങ്ങ അച്ചാർ, പപ്പടം എന്നിവയും മട്ട അരി കൊണ്ടുള്ള കഞ്ഞിയുമാകുമ്പോൾ പൂരക്കഞ്ഞി സൂപ്പർആയി. പകല്‍പ്പൂരം കഴിഞ്ഞ് ശ്രീമൂലസ്ഥാനത്ത് ഭഗവതിമാര്‍ ഉപചാരം ചൊല്ലുമ്പോള്‍ തന്നെ പൂരക്കഞ്ഞി കുടിക്കാനുള്ളവരുടെ നീണ്ട നിര നമുക്ക് കാണാൻ തുടങ്ങും. പാറമേക്കാവി​ന്റെ അഗ്രശാലയിലും തിരുവമ്പാടി ദേവസ്വം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിലുമാണ് പൂരക്കഞ്ഞിയൊരുക്കുന്നത്. നല്ല നാടൻ മട്ടയരിക്കഞ്ഞിയും മുതിരപ്പുഴുക്കും മോരുകറിയും ചെത്ത്മാങ്ങ അച്ചാറുമായിരുന്നു കഞ്ഞി നാട്ടുകാരുടെയുടെ അല്ലാത്തവരുടെയും, കീട പ്ലാവിലതവിയിൽ ആസ്വദിച്ച് കോരിക്കുടിക്കുമ്പോൾ പൈതൃകത്തി​െൻറ ഗൃഹാതുരത്വവും തീർച്ചയായും നമ്മുടെ മനസ്സുകളിൽ ഓടിയെത്തും.

കഞ്ഞി കുടിക്കുന്നതിക്ക് പഴയ കാല ഓർമ്മകൾ പുതുക്കുന്ന രീതിയിൽ

ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ആയിട്ടാണ് കൊടുക്കുന്നത് കൂടെ കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. തീർച്ചയായും ഇതു വായിക്കുമ്പോൾ പലർക്കും അവരുടെ ചെറുപ്പകാലം ഒരു പക്ഷെ ഓർമ്മ വരാം കാരണം നമ്മുടെ ചെറുപ്പകാലത്ത് കുടിച്ച പാത്രവും പപ്ലാവില കുമ്പിളും എല്ലാം. വല്ലാത്ത ഓർമയാണത് പുറത്ത് മഴ തകർത്ത പെയ്യുമ്പോൾ പൊള്ളുന്ന പനിക്കിടക്കയിൽ ചുരുണ്ടു കിടക്കുകയാവും നമ്മൾ . അപ്പോൾ അമ്മ അല്ലെങ്കിൽ അമ്മൂമ്മ കഞ്ഞിയും ഓട്ടു ഗ്ലാസിൽ ഉപ്പിലിട്ട നാരങ്ങയുമായി വരുന്നതും പാത്രത്തിന്റെ കിലുകിലാ ശബ്ദവും എല്ലാം ഇന്ന് ഇല്ലാത്ത ഒരു അനുഭവം ആണ് . പഴുത്ത പ്ലാവിലക്കോട്ടിൽ ഊതി ഊതി കഞ്ഞി കോരിക്കുടിച്ചും നാരങ്ങയുടെ ഉപ്പും പുളിയും തൊട്ടു രുചിച്ചും അങ്ങനെ ഒരു കാലം . ആ സമയത്ത് അപ്പോൾ തകർത്തു പെയ്യുന്ന മഴയിലും നമ്മൾ അറിയാതെ വിയർക്കും. പനിയുടെ തീക്കാറ്റിൽ ശരീരത്തിൽ തണുത്ത സുഖമുള്ള വിയർപ്പിന്റെ കുമിളകളുയരും,അങ്ങനെ എഴുതിയാൽ തീരാത്ത ഒരുപാട് അനുഭവങ്ങൾ നമ്മൾ ഓരോ വ്യക്തികൾക്കും പറയാൻ കാണും. ബാക്കി പൂരം വിശേഷങൾങ്ങളിലേക്ക്,

ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും നിന്നും കഞ്ഞി കഴിക്കാനെത്തും. ആ പതിനായിരത്തില്‍ ഒരാളായി നമുക്കും മാറി പൂരക്കഞ്ഞി കുടിച്ചു പിരിയാൻ സാധാച്ചിരുന്നുവെങ്കിൽ, തീർച്ചയായും അതൊരു ഭാഗ്യം തന്നെ ആയേനേ.എന്നാൽ
പൂരത്തിന്റെ രുചിപകരുന്ന പൂരക്കഞ്ഞി കുടിച്ച് പൂരാലസ്യവുമായി തട്ടകങ്ങളിലേക്ക് മടങ്ങിപോകുന്നവർ അവർക്ക് ഇനി പൂരവിശേഷങ്ങള്‍ വിളമ്പി അടുത്ത വർഷത്തെ പൂരത്തിനുള്ള കാത്തിരിപ്പോടുകൂടിയാണ്.
ഇവിടം കൊണ്ടും തീരുന്നില്ല പൂരവിശേഷങൾ .കാത്തിരിക്കുക പുതിയ വിശേഷങൾക്കായി ഞങ്ങൾ വരുന്ന.

…നൂഹൂ…