ആനകളിലെ പോസ്റ്റ്മാർട്ടവും നടപടിക്രമങ്ങളും

മനുഷ്യനായാലും മൃഗമായാലും അസ്വാഭാവിക മരണമോ രോഗം ബാധിച്ചുള്ള മരണമോ സംഭവിച്ചാൽ മൃതദേഹം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കും.ഒരു വ്യക്തിയുടെ അല്ലെങ്കിൽ ജീവിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം.

അസ്വാഭാവികമായി ചരിഞ്ഞതോ രോഗബാധിതമായി ചരിഞ്ഞതോ ആയ നാട്ടാനയുടെയോ അല്ലെങ്കിൽ ചരിഞ്ഞ ഒരു കാട്ടാനയുടെയോ പോസ്റ്റ്മാർട്ടം നടത്തുന്നതിന് മുൻപ് വനം-വന്യജീവി വകുപ്പ്, പോലീസ്, മറ്റു ബന്ധപ്പെട്ട അതോറിറ്റികൾ എന്നിവരെ വിവരം അറിയിക്കേണ്ടതാണ്. പിന്നീട് ഗവൺമെന്റ് വെറ്റിനറി സർജൻ ഉൾപ്പെട്ട ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഒന്നോ അതിലധികമോ പതോളജിസ്റ്റുകളും സംഘവും ചേർന്നായിരിക്കും പോസ്റ്റ്മോർട്ടം നടത്തുന്നത്.

ബാഹ്യമായ പരിശോധന
**********

  • രോഗം ബാധിച്ച് ചരിഞ്ഞ ആനകൾ ആണെങ്കിൽ മൃതദേഹത്തിൽ നിന്നും രോഗബാധിതമായ ഭാഗത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വെക്കുന്നു
  • ആനയുടെ ലിംഗം/യോനി പരിശോധിച്ച് pregnant ആയിരുന്നോ, മുലയൂട്ടുന്ന അവസ്ഥയിൽ ആയിരുന്നോ, കൊമ്പൻ എങ്കിൽ ബീജങ്ങളുടെ അളവ് എന്നിവ പരിശോധിക്കുകയും സാമ്പിൾ എടുക്കുകയും ചെയ്യുന്നു.
  • മൃതദേഹത്തിന്റെ പൊസിഷൻ പരിശോധിക്കുന്നു
  • തലയോട്,വാരിയെല്ലുകൾ,അടിവയർ, അയഞ്ഞ തൊലി എന്നീ ഭാഗങ്ങൾക്കുള്ള അവസ്ഥ പുറമെ നിന്ന് പരിശോധിക്കുന്നു.
  • എല്ലുകൾക്ക് ദ്രവിക്കലോ മൃതദേഹം അഴുകിയ നിലയിൽ ആണോ എന്നിങ്ങനെ പരിശോധിക്കുന്നു.
  • മൃതദേഹത്തിൽ പൊട്ടലുകൾ, മുറിവുകൾ, വ്രണങ്ങൾ, പൊള്ളൽ, എന്നിങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നു.
  • മലദ്വാരത്തിൽ നിന്ന് വിസർജ്ജ്യം സാമ്പിൾ എടുത്ത് പരിശോധിക്കുന്നു. അതിൽ നിന്നും ചരിഞ്ഞ ആനയുടെ പല്ലിന്റെ അവസ്ഥയും ദഹന അവസ്ഥയും മനസ്സിലാക്കാം.
  • അന്നനാളം,പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കുക വഴി ഗോമാരി പോലുള്ള വായ രോഗങ്ങളോ പാദരോഗങ്ങളോ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നു.

ആന്തരിക_പരിശോധന
**********

ആന്തരിക പരിശോധനയെ താഴേ പറയുന്ന രീതിയിൽ തിരിച്ചിരിക്കുന്നു

തലയുടെ പരിശോധന: ചെവികൾ മുറിച്ചു മാറ്റുന്നു. പിന്നീട് കീഴ്ചുണ്ടിനടുത്ത് വരെ തുമ്പിക്കൈ മുറിച്ചു മാറ്റുന്നു. താടയിലെ ജോയന്റ്സ് വിടുവിച്ച് പല്ലിന്റെന്റെ ഭാഗം അടർത്തിമാറ്റുന്നു. തലയോടിന്റെ ഭാഗം ആഴത്തിൽ മുറിച്ച് കൊമ്പുകൾ മൃതദേഹത്തിൽ നിന്നും വേർപെടുത്തുന്നു. (ഇതിനായി നീളമേറിയ കത്തി, കോടാലി, അറക്കവാൾ, ഉളി എന്നിവ ഉപയോഗിക്കുന്നു). തലയോടിന്റെ ഭാഗം കൈക്കൊടാലി ഉപയോഗിച്ച് ത്രികോണാകൃതിയിൽ മുറിക്കുന്നു. ക്രോബാർ ഉപയോഗിച്ച് തലയോടിൻെറ പാളി ഉയർത്തി തലച്ചോർ പരിശോധിച്ച് സാമ്പിൾ ശേഖരിക്കുന്നു.

മുൻകാലിന്റെ പരിശോധന: തോളിന്റെ ഭാഗം മുതൽ ചെറിയ കൈക്കോടാലി ഉപയോഗിച്ച് മുറിക്കുന്നു. ക്രൊബാർ ഉപയോഗിച്ച് എല്ലുകൾ ഉയർത്തി സാമ്പിളുകൾ ശേഖരിക്കുന്നു.

പിൻകാലുകളുടെ പരിശോധന: ഇടുപ്പെല്ല്,കാൽമുട്ടുകൾ,തുടയെല്ല്, പാദത്തിന്റെ അസ്ഥികൾ എന്നിവ പരിശോധിച്ച് സാമ്പിൾ എടുക്കുന്നു.

ശ്വാസകോശ അറയുടെ പരിശോധന: തൊലിക്കടിയിൽ ഉള്ള വൈബ്രൽ കോളം ഉൾപ്പെട്ട ചർമ്മപാളി വേർപെടുത്തിയ ശേഷം മധ്യഭാഗത്തായി ഒരു മുറിവ് ഉണ്ടാക്കി റോപ്പ്‌ ഉപയോഗിച്ച് നീക്കിയ ഭാഗം കൃത്യമായി ബന്ധിക്കുന്നു. പുറമ്പാളി വിഛേദിച്ചതിനാൽ ആന്തരാവയങ്ങൾ കാണാനാകും. നെഞ്ചിൻകൂട് മുതൽ അടിവയർ വരെ ഉണ്ടാക്കുന്ന ഇൗ മുറിവിനിടയിൽ മറ്റു ചെറു മുറിവുകൾ ഉണ്ടാക്കി സ്വരനാളി,ഹൃദയം,ശ്വാസകോശം, വാരിയെല്ലുകൾ, എന്നിവ പരിശോധിച്ച് സാമ്പിൾ എടുക്കുന്നു.

അടിവയറ്റിലെ പരിശോധന: അടിവയറിൽ നീണ്ട മുറിവുണ്ടാക്കി ഗുഹ്യഭാഗം മുതൽ നട്ടെല്ലിന്റെ അടിയിലെ കശേരുക്കൾ വരെയുള്ള പരിശോധന ആണിവിടെ ചെയ്യുന്നത്.ആമാശയം,കരൾ,വൃക്കകൾ,ഗർഭാശയം, ബ്ലാഡർ എന്നിവ വേർപെടുത്തി പരിശോധിച്ച് സാമ്പിൾ എടുക്കുന്നു.

ആന്തരിക അവയവങ്ങളുടെ പരിശോധന: ആന്തരിക അവയവങ്ങളുടെ പരിശോധന അനുസരിച്ചാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് തയ്യാറാക്കപ്പെടുന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ പ്രധാനമായും നോക്കുന്നവ ഇവയാണ്.

  • ആന്തരിക അവയവങ്ങളുടെ യഥാർത്ഥ സ്ഥാനവും ഘടനയും
  • ആന്തരിക അവയവങ്ങളുടെ ആകൃതിയിലുള്ള വ്യതിയാനം
  • ശരീരത്തിലുള്ള അസാധാരണമായ സ്രവങ്ങളുടെയും ദ്രവങ്ങളുടെയും സാന്നിധ്യം
  • അവയവങ്ങളുടെ പ്രവർത്തനരീതിക്ക് വിപരീതരീതിയിൽ അവയുടെ പ്രവർത്തനം നടന്നതിനായുള്ള സാധ്യതകൾ

പ്രധാനമായും വിശകലനം നടത്താൻ പരിശോധിക്കുന്ന അവയവങ്ങൾ താഴെ തന്നിരിക്കുന്നു

കണ്ണുകൾ: കണ്ണുകൾ അവയുടെ ഓർബിറ്റിൽ നിന്നും പരിശോധനക്കായി വിച്ചേദിച്ചെടുക്കുന്നു
ഹൃദയാവരണം: ഹ്രദയപ്രതല പരിശോധനക്ക് വേണ്ടി മൂർച്ചയേറിയ കത്രിക ഉപയോഗിച്ച് നീക്കം ചെയ്യുന്നു
ഹൃദയം: കൊറോണറി, വാൽവുകൾ, ഘടന എന്നിവ പരിശോധിക്കുന്നു.
ശ്വാസകോശം: TB പോലുള്ള അസുഖങ്ങളുടെ പരിശോധനക്ക് വേണ്ടി പലഭാഗങ്ങൾ ആയി മുറിച്ച് പരിശോധിക്കുന്നു
കരൾ: ദഹന സംബന്ധമായ രോഗങ്ങളുടെ പരിശോധനക്കായി മുറിച്ച് പരിശോധിക്കുന്നു.
പ്ലീഹ:
ആമാശയം:
മസിലുകൾ:
രക്തക്കുഴലുകൾ:

പോസ്റ്റ്മാർട്ടം റിപ്പോർട്ട്

പോസ്റ്റ്മാർട്ടം കഴിഞ്ഞ് പരിശോധനക്ക് ശേഷം എടുത്ത സാമ്പിളുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി നൽകുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ആനയുടെ സ്ഥാപനത്തിന്റെ/ഉടമസ്ഥന്റെ പേര്, അഡ്രസ്സ്, പോസ്റ്റ്മാർട്ടം നമ്പർ, സ്പീഷീസ്, വയസ്, സെക്സ്, നിറം, വന്യമൃഗമാണെങ്കിൽ അത്, എവിടെ നിന്ന് ലഭിച്ചു, കേടായ/ദ്രവിച്ച/ക്ഷതമേറ്റ എല്ലുകളുടെ എണ്ണം, മരണ സമയം, തിയതി, മരണപ്പെട്ട സ്ഥലം, പോസ്റ്റ്മാർട്ടം നടത്തിയ തിയതിയും സമയവും സ്ഥലവും എന്നിവയെല്ലാം ചേർക്കപ്പെട്ടിരിക്കും.

പോസ്റ്റ്മാർട്ടത്തിന്റെ വിശദമായ ചികിത്സാ റിപ്പോർട്ടിൽ ലാബ് റിപ്പോർട്ട് ഡീറ്റെയിൽസ്,മരണ കാരണം,മരണപ്പെടാനുള്ള സാഹചര്യം, എന്നിവയും ചേർക്കപ്പെടും. പോസ്റ്റ്മാർട്ടത്തിനു മുന്നേ തന്നെ ആനയുടെ മൃതദേഹത്തിൽ നിന്നെടുത്ത രക്തം, സ്രവം എന്നിവയുടെ പരിശോധനാ ഫലവും ഇതിൽ ചേർക്കപ്പെട്ടിരിക്കും.ശ്രവങ്ങളുടെയും ശ്വാസകോശ സംബന്ധമായ സാമ്പിളുകൾ, ഹൃദയം,പ്ലീഹ,ദഹനവ്യവസ്ഥ എന്നീ ഭാഗങ്ങളുടെ പരിശോധിച്ച് കണ്ടെത്തിയ വിവരങ്ങളും ഇവിടെ ചേർക്കപ്പെടും.

റിപ്പോർട്ടിന്റെ അവസാനഭാഗത്ത് പോസ്റ്റ്മാർട്ടം നിഗമനം, ആരാണ് പോസ്റ്റ്മാർട്ടം നടത്തിയത്, തിയതി എന്നിവ രേഖപ്പെടുത്തി റിപ്പോർട്ട് അധികൃതർക്ക് കൈമാറുന്നു. പിന്നീട് മൃതദേഹം പുനക്രമീകരണം നടത്തി സംസ്കാരത്തിനു വിട്ടുകൊടുക്കുന്നു.

സാധാരണ ആയി ആനകളിൽ കാണുന്ന മരണകാരണങ്ങൾ

• ശ്വാസകോശ പ്രവർത്തനം തകരാറുകൾ സംബന്ധമായ അസുഖത്തെ തുടർന്ന്

• ഹൃദയത്തിന്റെ പ്രവർത്തനം തകരാറുകൾ സംബന്ധമായ അസുഖത്തെ തുടർന്ന്

• തലച്ചോറിന്റെ പ്രവർത്തനം തകരാറുകൾ സംബന്ധമായ അസുഖത്തെ തുടർന്ന്

#പ്രത്യേകസാഹചര്യങ്ങളിൽ ആനയുടെ_മരണം

A) വൈദ്യുതാഘാതം ഏറ്റുള്ള മരണം (ആനയുടെ ശാരീരിക ക്ഷമത, ഏൽക്കുന്ന വൈദ്യുതിയുടെ തോത് എന്നിവ അനുസരിച്ചിരിക്കും ഇവിടെ കാര്യങ്ങൾ). വൈദ്യുതഘാതം മൂലം സംഭവിക്കുന്ന ഹൃദയസ്തംഭനം. ആഘാതം മൂലം തലച്ചോറിന്റെ പ്രവർത്തനം നിലക്കുന്നത്, വൈദ്യുത ആഘാതം മൂലം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും മരണ കാരണമാകാം.

B) മിന്നലേറ്റുള്ള മരണം

C) ഹൃദയസ്തംഭനം (ഹൃദയമിടിപ്പിന്റെ താളം തെറ്റൽ, ഹൃദയ അറകളുടെയോ,ധമനികളുടെ വീക്കം,ശ്വാസകോശത്തിൽ സ്രവം നിറയുന്നത്, വിഷവസ്തുക്കൾ മൂലമുള്ള ഹൃദയ സ്തംഭനം എന്നിങ്ങനെയുള്ള കാരണങ്ങളാൽ)

D) വെടിയേറ്റ് ഉള്ളത് (ശരീര ആവരണം തകർത്തുള്ള മുറിവുകളുടെ, വെടിയേറ്റ അവസ്ഥയുടെ, സാന്നിത്യം, വെടിയേറ്റ് ആന്തരിക അവയവങ്ങളിൽ എററിരിക്കുന്ന മുറിവ്.

അരുൺ നായർ
(മിന്നൽ)

Author: അരുൺ നായർ (മിന്നൽ)