എലിഫന്റ് ക്യാപ്ച്ചർ ബെൽറ്റ് (ECB)

മലയാളിക്ക് ആനയില്ലാതെ ഒരു പൂരമില്ല കാരണം ആന മലയാളിയുടെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ അപൂർവ്വം ചില സമയങ്ങളിൽ ആന ഇടയൽ വാർത്തയായി മാറുന്ന ഇക്കാലത്ത് ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കകം തളക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പരിചയപ്പെടുത്തുകയാണ് നമ്മുടെ ദാസേട്ടൻ. ആനയുടെ കാലിൽ പാപ്പാന് വളരെ വേഗം ഘടിപ്പിക്കാൻ കഴിയുന്ന ബ്രേക്ക് പിടിപ്പിച്ചാണ് ആനയെ തളക്കുന്നത്.ഈ വന്ന കാലത്ത് ആനകളെ തളക്കുന്നതിന് പല സംവിധാനങ്ങളും വന്നിട്ടുണ്ടെങ്കിലും എല്ലാം ഒന്നും വിജയകരമായി കണ്ടില്ല.എന്നാൽ ഇവിടെ നമ്മുടെ ദാസേട്ടൻ എകദേശം നാന്നൂറിനടുപ്പിച്ച് ആനകളെ ഇതുവരെ തളച്ചു കഴിഞ്ഞു.ഗുരുവായൂർ ആന കോട്ടയിലെ അറിയപ്പെടുന്ന ചട്ടക്കാരൻ ആയിരുന്ന ദാസേട്ടൻ തൻ്റെ സ്വന്തം കഴിവിലൂടെയും പ്രയത്നത്തിലൂടെയും കണ്ടുപിടിച്ച ഈ ഉപകരണം ആന കേരളത്തിലെ തന്നെ പുതിയ വഴിതിരിവുകളിലൊന്നാണ്.

ആനയെ തളയ്‌ക്കാൻ മരമുണ്ട്‌ ജീരകം പൊതിയാൻ ഇലയില്ല എന്നു പറയുന്നതുപോലെ അല്ല കാര്യങ്ങൾ.
എലിഫന്റ് ക്യാപ്ച്ചർ ബെൽറ്റ്, 1995-ൽ മോഹൻ ദാസേട്ടൻ്റെ വലത്തെ കാല് ഒടിഞ്ഞ് ബഡ് റെസ്റ്റ് എടുക്കുന്ന സമയത്താണ് ക്യാപ്ച്ചർ ബൽറ്റ് എന്ന യന്ത്രത്തെക്കുറിച്ച് ആലോചിക്കുന്നത്.ആ ആലോചന ജീവിതത്തിലെ ഒരു വഴിതിരിവ് ആണെന്നു തന്നെ പറയാം. ആ സമയത്ത് ചെറിയ ചെറിയ തകിടുകൾ വെട്ടിയെടുത്ത് അതിൽ ഇതിൻ്റെ മോഡലുകൾ ഉണ്ടാക്കി പരീക്ഷിച്ച് അവിടം മുതലാണ് ഇത് ഉണ്ടാക്കാനുള്ള തുടക്കം. ഈ കാലഘട്ടത്തിനിടയിൽ എകദേശം ഇരുപത്തിനാലോളം ആനകളെ പിടിച്ചു കഴിഞ്ഞു.എകദേശം അഞ്ചു വർഷത്തോളമെടുത്തു ഇതിൻ്റെ ഒരു യഥാർത്ഥ മോഡൽ നൂറു ശതമാനം വിജയിക്കുന്നു രീതിയിൽ ഉണ്ടാക്കിയെടുക്കാൻ. അങ്ങനെ അവസാനം 2000ൽ ക്യാപ്ച്ചർ ബെൽറ്റ് എന്ന സ്വപ്നം പൂവണികയുണ്ടായി.എന്നാൽ ദേവസ്വത്തിൽ പിണങ്ങിയ ഒരാനയെ പിടിക്കുന്നത് 18-01-2001ൽ ആണ്.ഇങ്ങനെ ഒരു ബെൽറ്റ് ഉണ്ടാക്കാൻ ഉണ്ടായ സാഹചര്യം താഴെ പറയുന്നതാണ്.

ഇടഞ്ഞ ആനകളെ മയക്കു വെടി വെച്ച് ഒതുക്കി തളക്കുക എന്നതായിരുന്നു സാധാരണയായി സ്വീകരിച്ചു പോന്നിരുന്ന കീഴ് വഴക്കം, ഇത് എത്രമാത്രം ശരിയാണന്നെന്ന് പറയാൻ സാധിക്കില്ല.കാരണം ലോകം ഉണ്ടായ കാലം മുതൽ ആനകളുമുണ്ട്, അപ്പോൾ കാലാകാലങ്ങളായി ആനകൾ ഇടയാറുമുണ്ട്.വർഷങ്ങൾ പുറകോട്ടു പോകുമ്പോൾ, നൂറ്റാണ്ടുകളായി ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പിച്ചാത്തി വെച്ച് കെട്ടി, ആനയെ ഇടിച്ച് ചേര കളഞ്ഞ് ആനയെ തളർത്തി പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.അതു പോലെ മത്തുവെച്ച് പിടിക്കുന്ന വേറൊരു രീതിയും ഉപയോഗിച്ചിരുന്നു.മത്ത് എന്നു വെച്ചാൽ പലകയിൽ നീളം കൂടിയ ആണി തറച്ചിട്ട് ആ പലക മണ്ണിൽ കുഴിച്ചിട്ടിട്ട് ആനയെ ഓടിച്ച് പലകയിൽ കയറ്റി, ആണി കാലിൽ തറച്ചു കഴിയുമ്പോൾ തളർത്തിയിട്ട് പിടിക്കുന്ന വേറൊരു രീതി, അതുപോലെ നടക്കുവെടി അതയതായ്‌ മുട്ടിനു താഴെ വെടിവെച്ചു പിടിക്കുന്ന രീതി, ഇതൊന്നും.പറ്റാതെ വരുമ്പോൾ വെടിവെച്ച് കൊന്നുകളയുക, ഇതായിരുന്നു പണ്ട് കാലങ്ങളിൽ നമ്മൾ കണ്ടത്.പിന്നീട് 1979 എപ്രിൽ 24-ാം തിയതി മുതലാണ് മയക്കുവെടി എന്ന സംഭവം കേരളത്തിൽ വന്നത്. മയക്കു വെടി കേരളത്തിൽ വന്നശേഷം നിരവധി ആനകളെ അവർക്ക് തളക്കാൻ കഴിഞ്ഞെങ്കിലും മയക്കുവെടിയിലൂടെ ചില ആനകളുടെ ജീവനും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കാരണങ്ങൾ ചിലപ്പോൾ ഡോസേജ് കടുതലോ, അല്ലങ്കിൽ എന്തെങ്കിലും സൈഡ് ഇഫക്ടോ അങ്ങനെയുള്ള കാരണങ്ങൾ ആകാം. പക്ഷെ ആക്കാലങ്ങളിൽ ഇന്നത്തെ പോലയുള്ള സാങ്കേതി സംവിധാനങ്ങൾ ഒന്നുമില്ല എന്ന് ഓർക്കണം. ഒരു കാര്യം വെടിവെച്ചു കൊല്ലുന്നതിനെക്കാൾ എത്രയോ നല്ലതാണ് മയക്കുവെടി വെച്ച് ആനയെ പിടിക്കുന്നത്.അങ്ങനെ മുന്നോട്ട് പോകുന്ന സമയത്താണ് ആറൻമുള മോഹൻ ദാസേട്ടൻ ഒരു പുതിയ പരീക്ഷണവുമായി ഈ രംഗത്തേക്ക് കടന്നു വരുന്നത്.ഈ ഒരു സംവിധാനത്തിലൂടെ മുന്നൂറ്റി എൺപത്തി ഒൻപത് ആനയെ ഇതുവരെ തളച്ചിട്ടുണ്ട്. അക്കാലങ്ങളിൽ കുരിക്കിട്ടും ആനകളെ തളച്ചിട്ടുണ്ട്, എന്നാൽ അത്ര പെട്ടന്നാന്നും ആനകളെ കുരിക്കിട്ടു പിടിക്കാൻ എളുപ്പമല്ല എന്നുള്ളതാണ്. മയക്കുവെടിയുള്ള കാലത്തും പരമാവധി ആനകളെ കുരിക്കിട്ടു പിടിക്കാൻ പരമാധി ശ്രമിക്കാറുണ്ട്,കാര്യം ചില സമയങ്ങളിൽ മയക്കുവെടി വിദഗ്ധർ എത്താൻ താമസിക്കാറുള്ളതുകൊണ്ട്.എന്നാൽ ക്യാപ്ച്ചർ ബെൽറ്റ് വന്നതോടുകൂടി സംഗതികൾ വളരെ എളുപ്പമായ മാറി,2001-ലാണ് ആദ്യമായിട്ട് ഔദ്യോഗികമായി ഒരു ആനയെ പിടിക്കുന്നത്,ഇതിനിടയിൽ ചെറിയ പരീക്ഷണങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. 2000 നവംമ്പറിൽ മുളങ്കുന്നത്തുകാവിൽ നാട്ടുകൂട്ടം എന്ന കൈരളി ടി.വിയുടെ ഒരു ചാനലിൽ ഈ ബൽറ്റിനെകുറിച്ച് അവതരിപ്പിച്ചു.അതിനു ശേഷം അതേ ടി.വിയിൽ തന്നെ വേറിട്ട കാഴ്ച്ചകൾ എന്ന പ്രോഗാമിലും കാണിക്കുകയുണ്ടായി. എന്തായാലും അതിനു ശേഷമാണ് ഈ ബെൽറ്റ് വ്യാപകമായി ആന കേരളത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്.അതിനു ശേഷം ആന കേരളത്തിൽ പലർക്കും ആവശ്യമായി വരുകയും ദാസേട്ടൻ ക്യാപ്ച്ചർ ബെൽറ്റ് കൊടുക്കുയുണ്ടായി.

എന്നാൽ മയക്കു വെടിയേൽക്കുന്നതിൽ ചില ആനകൾ പിന്നീടുള്ള കാലം നിത്യ രോഗിയും അല്ലെങ്കിൽ അകാല മരണത്തിലേക്കോ കൂപ്പു കുത്തുന്നു, ഇതിനെതിരെയായിരുന്നു മോഹൻ ദാസേട്ടൻ ക്യാപ്ച്ചർ ബെൽറ്റ് എന്ന ഉപകരണത്തിന്റെ കണ്ടു പിടുത്തം,നിറയെ മുള്ളുകളുള്ള എന്നാൽ ആനക്ക് യാതൊരു വിദ ദോഷങ്ങൾളോ, ശരീരത്തിൽ കേടുപാടുകളോ വരാത്തതുമായ ഈ ഉപകരണത്തിന്റെ കണ്ടു പിടുത്തം മോഹൻ ദാസിനെ ആനക്കാർക്കിടയിൽ കൂടുതൽ പ്രശസ്തനാക്കുകയുണ്ടായി, ആനയുടെ പുറകു വശത്തെ അമരങ്ങളിൽ ദൂരെ നിന്ന് പ്രയോഗിക്കാൻ കഴിയും വിധമായിരുന്നു ഇതിൻ്റെ നിർമിതി, ഇതിലൂടെ ഒരുപാടു മനുഷ്യ ജീവനുകളും ,ആനകളേയും മോഹൻ ദാസിന് രക്ഷിക്കാൻ കഴിഞ്ഞു എന്നുള്ളത് എല്ലാവരാലും അംഗീകരിക്കപ്പെട്ട കാര്യമാണ്.

കോട്ടയിൽ ജോലി ചെയ്യുന്ന സമയത്ത്, നിരവധി പ്രശ്നക്കാരായ ആനകളെ തളക്കേണ്ടതായി വന്നിട്ടുണ്ട്, അക്കാലങ്ങളിൽ പ്ലാസ്റ്റിക് വടം,ഇരുമ്പു റോപ്പ്, ഇതൊക്കെ ഉപയോഗിച്ചാണ് ആനകളെ തളച്ചിരുന്നത്.പക്ഷെ ആനയെ തളക്കാൻ ഒരു പാട് സമയം എടുക്കുമായിരുന്നു. അങ്ങനെ പെട്ടന്നു ആനയെ പെട്ടന്ന് കെട്ടാൻ വേണ്ടി കണ്ടു പിടിച്ച ഒരു സംവിധാനമാണ് ഈ ബെൽറ്റ്.അങ്ങനെ മനസ്സിൽ തോന്നിയ ഒരു നൂതന സംവിധാനമാണ് ഈ ബൽറ്റിൻ്റെ ഉറവിടം. അങ്ങനെ മനസ്സിൽ തോന്നിയ ഒരു എൻജീനിയറിങ്ങ് വിദ്യയാണ് ആനയെ എളുപ്പത്തിൽ തളക്കാനുള്ള ആശയം മനസ്സിൽ ഉടലെടുത്തതും, അതിലേക്ക് തിരിഞ്ഞതും. അങ്ങനെ ദാസേട്ടൻ സ്വയം വികസിപ്പിച്ചെടുത്ത യന്ത്രമാണ് എലിഫൻ്റ് ക്യാപ്ച്ചർ ബൽറ്റ്.വട്ടത്തിൽ ഉൾഭാഗം മുഴുവൻ കൂർത്ത മുൾമുനകളുള്ള ഇരുമ്പ് ബെൽറ്റ് സ്പ്രിങ്ങ് ഉപയോഗിച്ച് ബലമായി അകത്തു നിർത്തും. ഇതിനായി ഇടയിൽ ഒരു കമ്പി ഉണ്ട്.മുള ഉപയോഗിച്ച് ആനകളുടെ പിൻ കാലിൽ ബെൽറ്റ് അമർത്തുമ്പോൾ കമ്പി തെറിച്ചു മാറുകയും ബെൽറ്റ് കാലിൽ കുരുങ്ങുകയും ചെയ്യും. ആന കാലു വലിച്ചാൽ ബെൽറ്റ് മുറുകുകയും കൂർത്ത ഭാഗം കാലിൽ തറക്കുകയും ചെയ്യും.ഇതോടെ ആനകൾ അനുസരണയിലാകുകയും ചെയ്യും.ഉടൻ ചങ്ങല ഇട്ട് ബന്ധിച്ച് ബെൽറ്റ് അഴിച്ചു മാറ്റും.

ഓരോ ആനയെ തളച്ചു കഴിഞ്ഞാലും ബെൽറ്റിന് ചില്ലറ കേടുപാടുകൾ സംഭവിക്കും. ഉടനെ തന്നെ ബെൽറ്റ് നേരെയാക്കി എടുക്കും.ആനകളുടെ വലിപ്പ വ്യത്യാസമനുസരിച്ച് കാലുകൾ ഇണങ്ങുന്ന വിധം മൂന്നുതരം ബെൽറ്റുകൾ എങ്കിലും നിർമ്മിച്ചാലേ ഉപകാരപ്രദമാകു.ആനകളെ തളിക്കുന്നതിൽ അതി വിദഗ്ധനായ മോഹൻദാസ് വടം ഉപയോഗിച്ചും ഇരുപതോളം തവണ ആനകളെ തളച്ചിട്ടുണ്ട് സാഹസികമായി ഇത്തരം പ്രവർത്തികൾ ചെയ്താൽ ധന സഹായം ചെയ്യാൻ ദേവസ്വത്തിൽ നിയമമില്ല.

ECB ഇപ്പോൾ തന്നെ നിരവധി ആന ഉടമസ്ഥർക്കും അതുപോലെ ദേവസ്വത്തിനും ഒരു പാട് ഇഷട്ടപ്പെട്ടിട്ടുണ്ട്. ചങ്ങല ആണ് എന്തുകൊണ്ടും ആനകൾക്ക് മികച്ചത്, എന്നാൽ ക്യാപ്ച്ചർ ബെൽറ്റ് പ്രത്യേകിച്ച് ആന ഇടഞ്ഞ് ഓടുമ്പോൾ വലിയ ബുദ്ധിമുട്ടില്ലാതെ ഉപയോഗിക്കുകയും, പിടിക്കുകയും ചെയ്യാം. മയക്കുവെടി ഇവിടെ ആവശ്യം വരുന്നുമില്ല. ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്,ഈ ബെൽറ്റ് ഉണ്ടാക്കുന്നത് ടെക്നിക്കൽ വർക്ക് ആയതുകൊണ്ട് ഒരുപാട് സമയം വെറുതെ നഷ്ട്ടപ്പെടും, കാരണം ഒരു വശം ശരിയാക്കുമ്പോൾ മറുവശം അലൈൻമെൻ്റ് ശരിയാകാതെ വരും, അത് ശരിയാക്കാൻ ഒരുപാടു സമയം എടുക്കും, ആ സമയത്ത് അവർ വല്ല ഗേയിറ്റാ,ഗ്രില്ലോ വല്ലതും ചെയ്താൽ അവർക്ക് ഇതിൻ്റെ ഇരട്ടി വരുമാനം ഉണ്ടാക്കാൻ സാധിക്കും.ഇവിടെ ഇതു ചെയ്യാൻ താല്പര്യമുള്ള ഉള്ള ഒരു പണിക്കാരന് മാത്രമേ ഇത് ഉണ്ടാക്കാൻ മുന്നോട്ടു വരികയുള്ളൂ. അതു കൊണ്ടു തന്നെ അവർ ചോദിക്കുന്ന പണി കൂലിയും കൊടുക്കണം.
എകദേശം പതിനായിരം രൂപയാണ് എലിഫന്റ് ബ്രേക്കിന്റെ വില. ആവശ്യക്കാർക്ക് എതു സമയത്തും ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ദാസേട്ടനുമായി ബന്ധപ്പെടാം, ഇത് എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദമായി പറഞ്ഞു തരും.പല ഉത്സവപൂര പറമ്പുകളിലും ആല്ലാതെയും ആനകളിൽ പരീക്ഷിച്ചു നോക്കി വിജയിച്ച ഒരു യന്ത്രമാണിത് .

ക്യാപ്ച്ചർ ബെൽറ്റ് എന്ന ഉപകരണം കണ്ടു പിടിച്ചത് കൊണ്ട് മാത്രമല്ല മോഹൻദാസസേട്ടൻ ആനക്കോട്ടയിൽ ജോലിചെയ്യുന്ന കാലത്ത് സഹപ്രവർത്തകരെ കൂട്ടി ഒരു എലിഫന്റ് സ്കോഡ് ഉണ്ടാക്കി. അങ്ങനെയാണ് കേരളത്തിൽ ആദ്യമായിട്ട് എലിഫന്റ് സ്കോഡ് എന്ന ഒരു സംരംഭം തന്നെ ഉണ്ടായത്. ഇന്ന് കേരളത്തിൽ കാണുന്ന ആദ്യത്തെ എലിഫന്റ് സ്കോഡിന്റെ ശില്പി മോഹൻദാസേട്ടൻ ആണ്. അങ്ങനെയാണ് ഈ ബെൽറ്റ് കേരളത്തിൽ അറിയപ്പെടാൻ തുടങ്ങിയത് .ഇന്ന് കേരളത്തിൽ നിരവധി സ്കോഡുകൾ അങ്ങോളമിങ്ങോളം ഉണ്ട്.സീസൺ വന്നുകഴിഞ്ഞാൽ ഒരുപാട് ഒരുപാട് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കുന്നുണ്ട്.അതായത് അഞ്ച് ആന എഴുന്നള്ളിക്കുന്ന സ്ഥലങ്ങളിലെല്ലാം എലിഫന്റ് സ്കോഡ് ഗവൺമെൻറ് നിർബന്ധമാക്കിയ സാഹചര്യത്തിൽ അവരുടെ സേവനം വളരെ ഫലപ്രദമാണ് ആണ് വളരെ ഉപകാരപ്രദമാണ്.അതായത് ഒരു ആന പൂരപ്പറമ്പിൽ തെറ്റി കഴിഞ്ഞാൽ ആൾക്കാരെ നിയന്ത്രിക്കാൻ ആണെങ്കിലും ചട്ടക്കാരെ സഹായിക്കാൻ ആണെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ മയക്കുവെടി വയ്ക്കാൻ ഉണ്ടായാൽ ഡോക്ടർമാരെ സഹായിക്കുന്ന കാര്യത്തിലായാലും ഇവരുടെ സഹായം ആവശ്യമാണ്. കൂടാതെ ഇവരുടെ കയ്യിലും ക്യാപ്ച്ചർ ബെൽറ്റ് ഉണ്ടുതാനും അവർ പരമാവധി ശ്രമിച്ച ആനയെ പിടിച്ചു കിട്ടും,അവർക്ക് കഴിയാതെ വന്നാൽ മാത്രമാണ് മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്. മയക്കുവെടി വെക്കേണ്ട സാഹചര്യം വന്നാൽ ഇവർ വേണ്ട സഹായങ്ങൾ ഡോക്ടർമാർക്ക് ചെയ്തു കൊടുക്കുകയും ചെയ്യും,അതായത് എലിഫന്റ് സ്കോഡ് കൊണ്ട് കേരളത്തിലെ ആനകൾക്കും ആന പ്രേമികൾക്കും ഒരുപാട് ഗുണങ്ങളുണ്ട് എന്നു വേണം കരുതാൻ. കേരളമൊട്ടാകെ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിച്ചു തുടങ്ങിയത് കൊണ്ട് മയക്കുവെടി വെക്കുന്നത് വളരെയേറെ ഒഴിവായി എന്നുള്ളതാണ്. ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ മയക്കുവെടി ആവശ്യം വരുന്നൊള്ളൂ. അതായത് ആനയെ സുരക്ഷിതമായി പിടിക്കാവുന്ന രീതിയിൽ സ്കോഡു കാർ എല്ലാം വിദഗ്ദ പരിശീലനം നേടിക്കഴിഞ്ഞു.ഈ സ്കോഡിൽ ഇറങ്ങുന്നെവരെല്ലാം വർഷങ്ങളുടെ പരിചയസമ്പത്തും ഉള്ളവരാണ്.

ഞാൻ മുകളിൽ പറഞ്ഞതു പോലെ എങ്ങനെ മോഹൻദാസട്ടേൻ ഈ ക്യാപ്ച്ചർ ബെൽറ്റ് സംഭവം മനസ്സിൽ കടന്നുകൂടി.ഒരു സംഭവം കഥയിലേക്ക് നമുക്ക് പോകാം, വെറും പത്തു വയസ്സുള്ളപ്പോൾ ദാസേട്ടൻ വീട്ടിൽ നിന്ന് ഒളിച്ചോടി പോയ കാലം, ഒരു സർക്കസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. എകദേശം രണ്ടു വർഷം സർക്കസു കമ്പനിയിൽ ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയിൽ സർക്കസുകാരുടെ സഞ്ചരിച്ചപ്പോൾ സർക്കസിൽ ആനകളെ എല്ലാം കെട്ടുന്നത് മുള്ളു ബെൽറ്റിലാണ്. ആ മുള്ളമ്പെൽറ്റ് ദാസേട്ടൻ്റെ മനസ്സിൽ ഓർമ്മയായി കിടന്നു.അതു പോലെ സർക്കസിൽ മദപ്പാടിൽ വരുന്ന ആനകളെ മാറ്റിക്കെട്ടാനുമൊക്കെ ആന കെണിപോലെ ക്യാപ്ച്ചർ ബെൽറ്റൻ്റെ ഒരു ഉപകരണം അന്ന് ഉപയോഗിച്ചിരുന്നു. അതിനെ രൂപപ്പെടുത്തിയെടുത്ത വേറൊരു മോഡലിൽ ആക്കിയിട്ടാണ് ഇങ്ങനെ ഒരു യന്ത്രത്തിലേക്ക് തിരിഞ്ഞുതും ഇടഞ്ഞ ആനകളെ ഫലപ്രദമായ രീതിയിൽ തളക്കാമെന്നുള്ളതും, മനസ്സിലാക്കി ഇങ്ങനെ ഒരു യന്ത്രം ഉണ്ടാക്കിയതും. നമുക്ക് കോന്നി ആന കൂട്ടിൽ പോയാൽ അവിടുത്തെ ഡിസ്പ്ലേയിൽ ആന കെണി എന്നൊരുകാണാൻ സാധിക്കും. പക്ഷെ ഇതു വെച്ച് ആനകളെ പിടിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സത്യത്തിൽ ഒരു കാര്യം മനസ്സിലാക്കാം,ക്യാപ്ച്ചർ ബെൽറ്റ് വന്ന ശേഷം കേരളത്തിൽ മയക്കുവെടികളുടെ എണ്ണം തന്നെ കുറഞ്ഞു എന്നു പറയാം. ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കുക എന്ന് പറഞ്ഞാൽ ആന അവിടെ നിന്നു തരുകയൊന്നുമില്ല. ബെൽറ്റ് ഇടുന്നതു മുതൽ പിന്നെ അതിനെ തളച്ചു ബന്തോസ് ആകുന്നതുവരെയുള്ള കുറച്ചു സമയം ആനയുടെ മനസ്സിനെ സൈക്കോളജിക്കലായിട്ട് പിടിച്ചുകെട്ടുക. ആദ്യം ആനയുടെ മനസ്സിനെ പിടിച്ചുകെട്ടുക, ആൾക്കാരെ കൊണ്ട് ബഹളം വെപ്പിക്കാതെ,തല്ലാതെ കണ്ട്,പ്രകോപിക്കാതെ കണ്ട്, തന്ത്രപൂർവ്വം മരത്തേൽ അടുപ്പിച്ച് വേറെ ചങ്ങലയും വടവുമൊക്കെ ഇട്ടുകെട്ടി ബെൽറ്റൊക്കെ അഴിച്ചു മാറ്റുന്നത് അവസാനമാണ്. ആനയെ ബന്തോസാക്കുന്നതു വരെ ആനയെ വെപ്രാളപ്പെടുത്താതെയും ഉപദ്രവിക്കാതെയും ആ ബെൽറ്റ് കാലേൽ കടിച്ചു നിൽക്കുന്ന ആ ഒരു ഭയത്തിൽ നിർത്തുകയാണ്.അങ്ങനെ ആനയുടെ ഉള്ള് ഭയപ്പെടുത്തി നിർത്തി കൊണ്ടാണ് ആ മനസ്സുമാറുന്നതിന് മുമ്പ് ആനയെ കെട്ടും. അത്രയും സമയം എടുക്കും, ചില ആനകളെ പതിനഞ്ച്, അല്ലങ്കിൽ അരമണിക്കൂർ കൊണ്ട് കെട്ടാം. ബെൽറ്റിട്ടാൽ പിന്നെ ആനയുടെ വഴക്ക് ഒരു പരിധി വരെ കഴിഞ്ഞു എന്നു പറയാം.കാര്യം ഇവിടെ ഒരു ഒത്തുതീർപ്പുപോലെയാണ്, കാര്യം ആനക്ക് മനസ്സിലാകും വേലയെടുത്തിട്ട് ഒരു കാര്യവുമില്ല, രക്ഷപെടാൻ പറ്റത്തില്ല എന്നുള്ളത്. എൻ്റെ അടുത്ത് ഒരു സുഹൃത്ത് പറഞ്ഞതുപോലെ ക്യാപ്ച്ചർ ബെൽറ്റിൻ്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കണം, ഉത്സവങ്ങളും പൂരങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ കമ്മറ്റിക്കാർ ഇത് വാങ്ങി സൂക്ഷിക്കുക,ആവശ്യങ്ങൾ വന്നാൽ ഉപയോഗിക്കാൻ ഈ ഒരു ഉപകരണം കൊണ്ട് സാധിക്കട്ടെ.

ഗുരുവായൂർ ദേവസ്വം,ദാസേട്ടൻ പെൻഷൻ പറ്റുന്നതിനു മുമ്പു തന്നെ മൂന്ന് ബൽറ്റ് മേടിച്ചു സൂക്ഷിച്ചിട്ടുണ്ടു്,ആവശ്യത്തിന് ഉപയോഗിക്കാറുമുണ്ട്.2008 കാലഘട്ടത്തിലാണ് എറ്റവും കൂടുതൽ ആനകളെ പിടിക്കുന്നത്,ആ സീസണിൽ എകദേശം ഇരുപത്തി എട്ടോളം ആനകളെ പിടിച്ചു.അതു പോലെ മുൻ വർഷവും പിൻ വർഷവുമെല്ലാം സമാനമായ രീതിയിൽ ആനകളെ പിടിക്കുകയുണ്ടായി. ഇങ്ങനെ ഒരു യന്ത്രം കണ്ടു പിടിച്ചതുകൊണ്ട് ആന കേരളത്തിന് ഒരു പാട് നേട്ടങ്ങൾ ഉണ്ടായി എന്നതാണ് .പക്ഷെ ഇങ്ങനെ ഒരു യന്ത്രം ശാസ്ത്രജ്ഞൻ അല്ലെങ്കിൽ അതുപോലുള്ള ഒരാളാണ് കണ്ടുപിടിച്ചിരുന്നെങ്കിൽ പല വഴിത്തിരിവുകളിലേക്ക് പോയേനെ. ഒരു പക്ഷെ സാധാരണക്കാരൻ അതെ ഒരു ആനക്കാരൻ കണ്ടുപിടിച്ചതു കൊണ്ടായിരിക്കും വേണ്ടത്ര അംഗീകാരം കിട്ടാതെ പോയതെന്ന് തോന്നുന്നു. ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് ആനകളുടെ ശരീരശാസ്ത്രം വ്യക്തമായി അറിയാവുന്ന ഒരാൾക്ക് മാത്രമേ ഇതുപോലെയുള്ള ഒരു യന്ത്രം ഉണ്ടാക്കാനും അത് ഉപയോഗിക്കാനുള്ള സംവിധാനത്തിലേക്ക് എത്താൻ സാധിക്കു. സാധാരണപ്പെട്ട ഒരാൾക്ക് അ ഇതുപോലുള്ള ഒരു യന്ത്രം കണ്ടുപിടിച്ചു ആനയെ വരുതിയിലാക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആനയുടെ ശരീരഭാഷ നമ്മൾ ഉദ്ദേശിക്കുന്നതിലും പതിന്മടങ്ങ് കൂടുതലാണ്. തീർച്ചയായും എത്ര ബന്ധനത്തിൽ നിൽക്കുന്ന ആന ആണെങ്കിൽ പോലും അവർക്ക് ചാടാനും ഓടാനും ഒക്കെ ഉള്ള കഴിവുകൾ ഉണ്ട്, നാലു കാലും ചങ്ങലയിട്ടു പൂട്ടിയാൽ പോലും ആനക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നുള്ളത് നമുക്ക് ഊഹിക്കാവുന്നതേയൊള്ളൂ, ഇതിനൊക്കെ നമുക്ക് പല അനുഭവങ്ങളും ഉള്ളതാണ്. ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്, ആരു ചെയ്താലും നല്ലതാണെങ്കിൽ തീർച്ചയായും നല്ലത് തന്നെ പറയണം അതാണ് വേണ്ടത്, ഒരു ആനക്കാരൻ കണ്ടു പിടിച്ച സാധനം അങ്ങനെയൊന്നും ഇല്ല, അംഗികരിക്കണ്ട കാര്യം അംഗികരിക്കു തന്നെ വേണം.ഇവിടെ ഒരു ആനക്കാരൻ കണ്ടുപിടിച്ചതുകൊണ്ടായിരിക്കാം ഒരുപക്ഷേ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്,എന്നാൽ പലരും ഈ ബെൽറ്റിനെതിരെ കുറ്റം പറഞ്ഞവർ ആവശ്യത്തിന് ഉപയോഗിച്ചിട്ടുമുണ്ട് എന്നുള്ളതാണ്, ഇപ്പോഴും ഉപയോഗിക്കുന്നു. ഏകദേശം ഈ ബെൽറ്റ് കണ്ടുപിടിച്ചിട്ട് ഇരുപത്തി അഞ്ച് വർഷം ആയിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള പുതിയ സംവിധാനങ്ങളുമായി ദാസേട്ടൻ ഈ രംഗത്ത് പിടിച്ചു നിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ……………

2018 മാർച്ച് 31 ശനിയാഴ്ച മാതൃഭൂമി പത്രത്തിൽ ‘നാട്ടാനകൾ ഇല്ലാതാകുമ്പോൾ’ എന്ന ലേഖനം വായിക്കുവാൻ ഇടയായി. അതിൽ ഏറ്റവും രസകരമായി തോന്നിയത് , ”ഇത്രത്തോളം നാട്ടാനകൾ ഉണ്ടായിട്ടും, ഇത്രയധികം പൂരങ്ങൾക്ക് ഇവയെ കൊണ്ടുവരുന്ന രീതിയുണ്ടായിട്ടും, ഇത്രയധികം ആനപ്രേമികൾ ഉണ്ടായിട്ടും ആന ചികിത്സ എന്നത് ഇപ്പോഴും ബാലികേറാമലയാണ് ” എന്ന അവരുടെ കണ്ടെത്തലാണ്. സംഭവം സത്യമാണ്. എന്നാൽ ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.?

മയക്കുവെടിക്ക് ഉപയോഗിക്കുന്ന സൈല സിൻ ഹൈഡ്രോക്ലോറൈഡ് പോലുള്ള മരുന്നുകളും മറ്റും ആനകളുടെ ആയുസ്സിന് ഭീഷണിയാകുന്നെന്ന വാദം നില നിൽക്കുമ്പോൾ തന്നെ ക്യാപ്ചർ ബെൽറ്റ് മൂലം മുറിവുകൾ ഉണ്ടാകാതിരിന്നിട്ടുപോലു,എന്നാൽ ആനകളുടെ അന്തകർ എന്ന രീതിയിൽ ക്യാപ്ച്ചർ ബെൽറ്റുകളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നതെന്തിനാണ്…… അങ്ങനെയും ഇവിടെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലേ.ഇപ്പോൾ അങ്ങനെയുള പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നു തന്നെ വിശാസിക്കാം.
{ᴋᴏᴍʙᴀɴᴢ}
…ഹാരിസ് നൂഹൂ…

Author: gajaveeran