elephant mud bath മഡ് ബാത്ത് ആനകൾ എറ്റവും ഇഷ്ടപ്പെടുന്ന കുളി

African_Bush_Elephant_mud_bath

elephant mud bath മഡ് ബാത്ത് ആനകൾ എറ്റവും ഇഷ്ടപ്പെടുന്ന കുളി

ആഫ്രിക്കൻ ആനകൾ എറ്റവും ഇഷ്ടപ്പെടുന്ന കുളി,മഡ് ബാത്ത് അല്ലെങ്കിൽ മണ്ണു വാരിയെറിഞ്ഞ് കുളിക്കുന്നത്.നമ്മുടെ ആനകളും ഒട്ടും മോശമല്ല.
നമുക്ക് സാധാരണ കാണാൻ കഴിയുന്ന ഒരു കാര്യമാണല്ലോ
ആനയെ കുളിപ്പിച്ചുകഴിഞ്ഞാലും മണ്ണും ചെളിയും വാരി മേത്തിടുകയെന്നതാണ്, ആനയുടെ പ്രകൃതമാണ്.അതിനു കാരണം ഇതാണ്..

ആനകൾക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവൻ മണ്ണു‌ വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പ്രാണികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പൊടിവാരിയിടൽ ആവശ്യമായി വരുന്നു.
ഓരോ കുളിക്കു ശേഷവും ആന മണ്ണ് ദേഹത്തു വാരിയിടുന്നത് ആവർത്തിക്കും. ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രി‍ക്കുക ബുദ്ധിമുട്ടാണ്. ഇതിനായി ദിനംമുഴുവൻ പ്രയത്നിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വലിപ്പവും ത്വക്കിന്റെ പ്രതലവും തമ്മിലുള്ള അനുപാതം ആനയ്ക്ക് മനുഷ്യരുടേതിനേക്കാൾ വളരെ കൂടുതലാണ്

Author: Haris Noohu