ത്രിശ്ശൂർ പൂരം:സാമ്പിള്‍ വെടിക്കെട്ട്

ത്രിശ്ശൂർ പൂരം:സാമ്പിള്‍ വെടിക്കെട്ട്:
***********************************
ഒട്ടുമിക്ക ഉത്സവങ്ങളുടെയും മർമ്മ പ്രധാനമായ ഘടകങ്ങളിൽ ഒന്നാണ് വെട്ടിക്കട്ട്, ഒരു അർത്ഥത്തിൽ പറഞ്ഞാൽ എതൊരു പൂരത്തെയേ അല്ലങ്കിൽ ഒരു ഉത്സവം, പള്ളി പെരുനാൾ, നേർച്ചകൾ, ചന്ദനക്കുടം ഇവയൊക്കെ പരിപൂർണ്ണമാക്കാൻ വെടിക്കെട്ട് അനിവാര്യമാണ്. നമുക്കറിയാം എന്താണ് വെടിക്കെട്ട് എന്ന്, പക്ഷെ ഇപ്പോൾ പണ്ടു കാലങ്ങളിലെ പോലെ വെടിക്കെട്ട് നടത്താൻ എളുപ്പം സാധിക്കില്ല, കാരണങ്ങൾ പലത്, ഇപ്പോൾ വലിയ രീതിയിലുള്ള അല്ലെങ്കിൽ ചെറിയ രീതിയിലുള്ളതായാലും സർക്കാൻ അനുമതി നിർബന്ധം ആണ്. നമ്മൾ മലയാളികൾ കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങൾ, ആഘോഷങ്ങൾക്കെല്ലാം പടക്കം പൊട്ടിക്കാറുണ്ട്.വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന സ്ഫോടകവസ്തുക്കളെയാണ്‌ പടക്കങ്ങൾ എന്ന് പറയുന്നത്, പടക്കങ്ങൾ വർണ്ണങ്ങൾ വിതറുന്നവയും, പൊട്ടിത്തെറിക്കുന്നവയുമുണ്ട്. കേരളത്തിൽ പ്രധാനമായും ദീപാവലി,വിഷു,ക്രിസ്മസ് എന്നീ ആഘോഷങ്ങൾക്കാണ്‌ പടക്കം പൊട്ടിക്കുന്നത്, തൃശ്ശൂർ പൂരം തുടങ്ങിയ ഉത്സവങ്ങളുടെ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുന്നത് നിർമ്പദ്ധമാണ്.

ഭഗവതീക്ഷേത്രങ്ങളിൽ ഉൽസവത്തിന് പ്രധാനമാണ് വെടിക്കെട്ട്. സാധാരണയായി, കതിന ,കളർ അമിട്ടുകൾ, അമിട്ട് എന്നിങ്ങനെ, കരിമരുന്ന് വിവിധ അളവുകളിൽ വിദഗ്ദ്ധർ ചേർന്നുണ്ടാക്കിയാണ് , ഉൽസവപറമ്പുകളിൽ, ഗവൺമെന്റിന്റ പ്രത്യേക അനുമതിയോടെ പൊട്ടിക്കുന്നത്. ഭഗവതീക്ഷേത്രങ്ങളിൽ ,ദിവസേന,കാലത്തും,വൈകീട്ടും കതിന വെടി പൊട്ടിക്കാറുണ്ട്. കേരളത്തിലെ എറ്റവും വലിയ വെടിക്കെട്ട് നെന്മാറ ആണ്. ഉത്രാളിക്കാവ്, അന്തിമാഹകാളൻകാവ് പറക്കൊടുക്കാവ്, ത്രിശ്ശൂർ പൂരം ഇവയെല്ലാം പ്രസിദ്ധമാണ്.

ഇന്ന് മെയ് 11 ശനിയാഴ്ച അതെ പൂരങ്ങളുടെ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ,
ആകാശം നിറയെ കരിമരുന്നിന്റെ വര്‍ണ വിസ്മയം തീര്‍ത്ത് നാളെ തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട്,അതും
രണ്ടു ഭാഗക്കാരുടെ അതായത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെതാണ്. സാമ്പിൾ വെടിക്കട്ട് നടത്തുന്നതിന്
പെസോ നിബന്ധനകൾ പാലിക്കുന്നതിന് ഇരു ദേവസ്വങ്ങൾക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്.
വെടിക്കെട്ട് വീക്ഷിക്കുന്നതിന് മൈതാനത്തിൽ നിന്ന് 100 മീറ്റർ പരിധിക്കപ്പുറത്തേയക്ക് ജനങ്ങളെ മാറ്റി നിർത്തും. 
പൂരം സാമ്പിൾ വെടിക്കെട്ടിൽ ആസ്വാദകരെ കാത്തിരിക്കുന്നത് പലതരം വർണങ്ങളുടെ വൈവിധ്യങ്ങളാണ്‌. പാറമേക്കാവ്
തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ മാനത്ത് ദൃശ്യമാകുക.അതിന് വേണ്ടി
പാറമേക്കാവും തിരുവമ്പാടിയും രഹസ്യ അറിയിൽ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്.

അതായത് ഇന്ന് ശനിയാഴിച്ച വൈകീട്ട് ഏഴുമണിയോടെയാണ് സാമ്പിൾ വെടിക്കെട്ടിന് തുടക്കമിടുന്നത്. ഇന്ന്
മെയ് 11നുള്ള സാമ്പിൾ വെടിക്കെട്ട് സമയം: പാറമേക്കാവ് രാത്രി ഏഴ് മുതൽ ഒമ്പത് വരെ, തിരുവമ്പാടി ഏഴ് മുതൽ 8.30 വരെ.
തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തീ കൊളുത്തുക അതിനു ശേഷം പാറമേക്കാവും.വര്‍ണവിതാനം കൂട്ടി കാഠിന്യം കുറച്ചാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.  കൃത്യമായ ശബ്ദവിന്യാസത്തിലൂടെയാണ് പൂരം വെടിക്കെട്ട് മറ്റു വെടിക്കെട്ടുകളേക്കാള്‍ കസറുന്നത്. അതിനു മേളത്തിന്റെ ചടുലതാളവും കൈവരുന്നു. സാമ്പിള്‍ വെടിക്കെട്ട് കൊഴുപ്പിക്കാന്‍ ഇരുവിഭാഗവും അവസാനമിനുക്കുപണികളിലാണ്. 
സാമ്പിളിനുള്ള കുഴിയെടുക്കലും വെടിക്കോപ്പ് എത്തിക്കലുമെല്ലാം എകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. പൂരദിവസത്തെ വെടിക്കെട്ടിനുള്ള വെടിക്കോപ്പുകൾ പിന്നീടാണ് എത്തിക്കുന്നത്.മെയ് 14 നുള്ള മുഖ്യ വെടിക്കെട്ട്: പാറമേക്കാവ് പുലർച്ചെ മൂന്ന് മുതൽ ആറ് മണി വരെ. തിരുവമ്പാടി പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെ.

രണ്ടു കൂട്ടരും മാനത്ത് പുത്തന്‍ ഇന്ദ്രജാലങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടില്‍ ദൃശ്യമാക്കുന്നത് തേക്കിന്‍കാടിന്റെ പരിസങ്ങളും ആകാശ നീലിമയും തീക്കൂടുകളുടെ അദ്ഭുതകാഴ്ച്ചകളിലേക്കു പോകുന്നത് നമുക്കും പൂരപ്രേമികള്‍ക്കു കണ്‍തുറക്കെ കാണാൻ കഴിയും.പൂര വിശേങ്ങൾ കഴിയുന്നില്ല, ഇനിയുമുണ്ട്, തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം, പാറമേക്കാവിന്റെ ചമയപ്രദര്‍ശനം  അങ്ങനെ പലതും പലതും, കാത്തിരിക്കുക പുതിയ വിശേഷങ്ങൾക്കായി.
…നൂഹൂ…

Author: Haris Noohu