തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ദൃശ്യസൗന്ദര്യമായി.

തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍
വെടിക്കെട്ട് ദൃശ്യസൗന്ദര്യമായി.
******************************
വർണ്ണ ശമ്പളമായ സാമ്പിൾ വെടിക്കെട്ടേടെ ശക്തന്റെ മണ്ണിൽ ത്രിശ്ശൂർ പൂരത്തിനു് തുടക്കമായി, മഴ മേഘങ്ങളെ വെട്ടിച്ച മുറിച്ച് ആകാശത്തിൽ ചുവന്ന പരവതാനി വിരിച്ച് തിരുവമ്പാടിയും പാറമേക്കാവും തങ്ങളുടെ അതിഗംഭീരമായ വരവ് സാമ്പിൾ വെടിക്കെട്ടോടെ അറിയിച്ചു.
ശക്തന്റെ തട്ടകത്തെ ആവേശത്തിലാക്കി തൃശൂര്‍ നഗരം പൂരത്തിരക്കിലമര്‍ന്നു കഴിഞ്ഞു, നാളെ ഒരു ദിവസം എങ്ങനെ തള്ളി നീക്കാം എന്നാണ് ചിന്ത, ഒരു കൂട്ടം നാളെ രാവിലെത്തെ പൂര വിളമ്പരം, അതിനു ശേഷമുള്ള ആനചമയങ്ങൾ, അലങ്കാര വസതുക്കൾ തുടങ്ങിയവ കാണാനുള്ള തിരക്കിൽ. എന്നാൽ തിങ്കളാഴ്ച്ചയാകാന്‍ കാത്തിരിക്കുകയാണ് ഒരു വൻ ജനസാഗരം, തൃശൂര്‍ നഗരവും പൂരപ്രേമികളും വെടിക്കെട്ടു കമ്പക്കാരും. എന്നു വേണ്ട, പറഞ്ഞറിയിക്കാൻ പറ്റുന്നതിനുമപ്പുറമാണ്. ഇന്ന് വൈകിട്ട് പൂരാവേശത്തിന് തിരികൊളുത്തി ശക്തന്റെ വാനില്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തി വൻ വിജയമായി ആഘോഷിച്ചു. പലർക്കും തെറ്റി സാമ്പിൾ വെടിക്കെട്ട് പുതിയ നിയമങ്ങൾ കാരണം പഴയതുപോലെ കാണുമോ എന്നൊക്കെ എന്നാൽ എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിൽ വര്‍ണംകൂട്ടി ശബ്ദംകുറച്ച് വെടിക്കെട്ടിനു തീയിടുമ്പോള്‍ ഇടിമുഴക്കം നഷ്ടമാകുമെന്നു കരുതിയവര്‍ക്ക് ശക്തിപ്രകടനം വേറിട്ട കാഴ്ച്ചയായി മാറി.

കഴിഞ്ഞ കാലങ്ങളിലെ നിയന്ത്രണങ്ങളും പുതിയ ചിട്ടവട്ടങ്ങളും നിബന്ധനകളുമൊക്കെ പൂരം വെടിക്കെട്ടിന്റെ പോയകാല രൗദ്രഗാംഭീര്യം ഇല്ലാതാക്കുമെന്ന ആശങ്കകള്‍ പുര പ്രേമികൾക്ക് ഉണ്ടായിരുന്നുവെങ്കിലും വെടിക്കെട്ടു കമ്പക്കാര്‍ക്ക് പ്രതീക്ഷച്ചതിലും കൂടുതലാണ് ഇന്നത്തെ സാമ്പിള്‍ വെടിക്കെട്ടിൽ നിന്നും കിട്ടിയത്, വിഡിയേകളിലും ലൈവിലും കണ്ടതിൽ അത്രക്ക് മനോഹരമായിട്ടാണ് രണ്ട് കൂട്ടരും നടത്തിയത് . വടക്കുംനാഥന്റെ മണ്ണിൽ പൂരാവേശം നിറച്ച് സാമ്പിൾ വെടിക്കെട്ട് വൻ വിജയത്തോടെ തന്നെ നടന്നു. ശബ്ദ വർണ വിസ്മയങ്ങൾ സമന്വയിപ്പിച്ച വെടിക്കെട്ട് കാണാൻ ആയിരങ്ങളാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും സ്വരാജ് റൗണ്ട് പരിസരത്ത് എത്തിചേർന്നത്.നിശ്ചയിച്ച സമയത്തിൽ നിന്നും ചെറിയ സമയ വിത്യാസത്തിലാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചത്. വർണവിസ്മയങ്ങൾക്ക് ആദ്യം തിരുവമ്പാടി തിരി കൊളുത്തിയതോടെ അക്ഷമയോടെ കാത്തിരുന്ന കാണികളുടെ ആവേശവും ആകാശത്തോളമെത്തി. കുഴി മിന്നലും ഓലപ്പടക്കവും ഗുണ്ടുമടക്കം ആദ്യം ശബ്ദം കൊണ്ട് വിസ്മയം തീർത്തു. പിന്നീട് പാറമേക്കാവ് വിഭാഗത്തിന്റെ ഊഴമായിരുന്നു. സമാനമായ രീതിയിൽ പാറമേക്കാവും കത്തിക്കയറിയതോടെ ആകാശത്ത് തുടർച്ചയായി വർണ വിസ്മയങ്ങൾ പെയ്തിറങ്ങി.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ സാമ്പിൾ വെടിക്കെട്ടിനായി ഒരുക്കിയിരുന്നത്. നൂറു മീറ്റർ അകലം പാലിച്ച് ജനങ്ങളെ മാറ്റി നിർത്തി. എക്സ്പ്ളോസീവ് നിയമം അനുസരിച്ചുള്ള വെടിമരുന്നെന്ന കണക്ക് ഇരു വിഭാഗവും പാലിക്കുന്നുണ്ടോയെന്ന് കർശനമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പൂരാവേശം ഒട്ടും ചോർന്ന് പോകാതെ അപകടരഹിതമായി തന്നെ സാമ്പിൾ വെടിക്കെട്ട് വൻ വിജയം ആക്കി അരങ്ങേറി ജനങ്ങൾ ആവേശ കൊടുമുടിയിൽ എത്തി.

കുണ്ടന്നൂർ സ്വദേശി പി.എം. സജിയുടെ നേതൃത്വത്തിലാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ഒരുക്കം നടന്നത്. സജി ത്രിശ്ശൂർ പൂരത്തിന്ന് നേതൃത്വം നൽകുന്നത് ഇത് മൂന്നാം തവണയാണ്. കഴിഞ്ഞ മൂന്നുമാസമായുള്ള ഒരുക്കങ്ങളാണ് ഇവർ വെടിക്കെട്ടിന് വേണ്ടി ചിലവഴിച്ചത്. ഇതിനു വേണ്ടി എകദേശം അമ്പതിൽ കൂടുതൽ ജോലിക്കാരാണ് രാവും പകലം വെടിക്കോപ്പുകൾ ഉണ്ടാകാൻ പിന്നാമ്പുറത്ത് ഉണ്ടായിരുന്നത്. ഇന്ന് ആകാശത്ത് ഇവർ വിരിയിച്ചത് മഴവില്ലിനു പുറമെ, സിൽവർ, സൂര്യകാന്തി ഇനങ്ങളിലുള്ള പരീക്ഷണങ്ങൾ അങ്ങനെ പലതും കൊണ്ട് തിരുവമ്പാടി വർണ്ണ വിസ്മയങ്ങൾ ആകാശ അന്തരീക്ഷത്തിൻ തീർത്ത് കാണികളെ ആവേശഭരിതരാക്കി.

പാറമേക്കാവിനു വേണ്ടി തന്റെ മൂന്നാം ഊഴം അറിയിച്ചു കൊണ്ടാണ്
കുണ്ടന്നൂർ ശ്രീനിവാസനും കൂട്ടരം സാമ്പിൾ വെടിക്കെട്ട് നടത്തി വർണ്ണ പൊലിമ ആകാശത്ത് വിടർത്തിയത്. അണിത്തുറയിൽ മൂന്നുമാസക്കാലമായി ഒരുക്കം തുടങ്ങിയിട്ട്. എകദേശം നാൽപ്പതിൽ കൂടുതൽ പേർ രാവും പകലും ജോലി നോക്കിയിരുന്നൂ.
മധുരരാജയിലെ മീശ സ്റ്റൈലിൽ വർണങ്ങൾ വരുന്ന വിസ്മയമാണ് ഇവർ ഇവിടെ വിസ്മയ വർണ്ണങ്ങൾ കൊണ്ടാടി കൂടാതെ റെയിൻബോയും മറ്റു പുതിയ പുതിയ തരത്തിലുള്ള വർണ്ണങ്ങൾ ആകാശനീലിമയിൽ ചുവന്ന അന്തരീക്ഷം സൃഷ്ട്ടിച്ചു . ഇവിടെ ഈ വർഷം മുൻകാലങ്ങളിലെ പോലെ പച്ച നിറം ആകാശത്ത് കാണാൻ സാധിച്ചില്ല കാരണം
നിരോധിക്കപ്പെട്ട ബേറിയത്തിനു പകരം പച്ചനിറം നൽകുന്ന രാസവസ്തു ഉണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും വെടിക്കെട്ടുകാർക്ക് ഇത് ലഭ്യമായിട്ടില്ല. ഇതിനാലാണ് ഇത്തവണത്തെ വെടിക്കെട്ട് പച്ചയില്ലാത്തതാകുന്നത്.

ഇന്നത്തെ സാമ്പിൾ വെടിക്കെട്ട് കണ്ട് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്
വരാനിരിക്കുന്ന പൂരം വെടിക്കെട്ട് ഒരു തരത്തിലും മോശമാകില്ലെന്ന സൂചനയാണ് സാമ്പിള്‍ വെടിക്കെട്ടിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അഗ്നിപ്പൂക്കളുടെയും ആകാശ വർണ്ണ വസ്മയങ്ങളുടെയും യഥാർത്ഥ വിസ്മയനടനം കാണാൻ ഇനി മണിക്കൂറുകൾ മാത്രം. ഇവിടം കൊണ്ടൊന്നും പൂരവിശേഷങ്ങൾ തീരുന്നില്ല, കാത്തിരിക്കുക പുതിയ വിശേഷങ്ങൾക്കായി.
…ഹാരീസ് നൂഹു…

Author: gajaveeran