തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം

പ്രിയ ആനപ്രേമികളെ….
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ എഴുന്നള്ളിപ്പുകൾക്കുള്ള നിരോധനം നീക്കം ചെയ്യുന്നത് സംബന്ധിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം ഭരണസമിതി തൃശ്ശൂർ ജില്ലാ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷ പരിഗണിച്ചു ഇന്ന് യോഗം ചേരുകയുണ്ടായി. ബഹു: ജില്ലാ കളക്ടറും അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റും പങ്കെടുത്ത യോഗത്തിൽ തികച്ചും അനുകൂലമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്.അതു പ്രകാരം ആനയുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം അന്തിമതീരുമാനം കൈക്കൊള്ളുന്നതായിരിക്കും .
കൊറോണ ഉൾപ്പെടെയുള്ള അടിയന്തിര വിഷയങ്ങൾ നിലനിൽക്കെ നീട്ടി വെച്ച മോണിറ്ററിങ് കമ്മിറ്റി അടിയന്തിരമായി വിളിച്ചു ചേർക്കാൻ ഇടപെട്ട CPIM ജില്ല സെക്രട്ടറി എം എം വർഗീസിനും,ജില്ല സെക്രെട്ടറിയേറ്റ് അംഗവും മുൻ MLA യുമായ ബാബു എം പാലിശ്ശേരിക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. കൂടാതെ
യോഗത്തിൽ അനുകൂല നിലപാട് എടുക്കുന്നതിനു പരിശ്രമിച്ച. ശ്രീ. പി എം സുരേഷ്.(ആന തൊഴിലാളി യൂണിയൻ ) മഹേഷ്‌,വത്സൻ ചമ്പക്കര. (എലിഫന്റ് ഓണർ ഫെഡറേഷൻ )എന്നിവരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..

മാത്രമല്ല, എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകി കൂടെ നിലയുറപ്പിച്ച എല്ലാ ആനപ്രേമികളോടും പ്രത്യേകിച്ച് രാമൻ സ്നേഹികളോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

എന്ന്,
തെച്ചിക്കോട്ടുകാവ് ഭരണസമിതി.

Author: gajaveeran