ത്രിശ്ശൂർ പൂരം ഒരോ മലയാളിയുടെയും ആവേശവും അനുഭവമാണ്,എന്നാൽ അത് കടൽ കടന്ന് വിദേശത്ത് എത്തുമ്പോഴോ, അപ്പോൾ കഥ ആകെ മാറുകയായി. ഇതാ ഇവിടെ നാട്ടിൽ പൂരം നടക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്വന്തം പൂരം

കടൽ കടന്ന് വിദേശത്ത് അതും ദുബായിൽ എത്തിച്ച് നമ്മൾ മലയാളികൾ നാട്ടിൽ മാത്രമല്ല വിദേശത്തും നടത്താൻ സാധിക്കുമെന്നും തെളിയിച്ചിരിക്കുന്നു. മുൻകാലങ്ങളിൽ പൂരം വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഒരു പൂരം ആദ്യമായിട്ടാണ്. അതും തനതായ കേരളത്തിന്റെ സാംസ്ക്കാരിക ശൈലിയിൽ തന്നെ ഇന്നലെ വെള്ളിയാഴ്ച വർണ്ണശബളമായ രീതിയിൽ വളരെ ഭംഗിയായും, നിറകാഴ്ച്ചകളുടെ രൂപത്തിലും വൻ വിജയമാക്കി തീർത്ത നമ്മുടെ നാടിന്റെ പൂരം ഏതൊരു മലയാളിക്കും അഭിമാനം കൊള്ളാവുന്നതാണ്. ഒരോ മലയാളിക്കും പൂരവും വെടിക്കെട്ടും എന്നത് അവന്റെ ജീവിത സപന്ദനമാണ്. സത്യമാണ് ത്രിശ്ശൂർ പൂരേം ഇല്ലങ്കിൽ കേരളം ഇല്ല മലയാളികളും ഇല്ല.മേളത്തിന്റെയും കുടമാറ്റത്തിന്റെയുംവെടിക്കെട്ടിന്റെയും ആവേശത്തില്‍  മുഴുകി തീർന്നു ദുബായിലെ പൂരപ്രേമികൾ.

പൂരത്തിന്റെ മുഴുവൻതനിമയും നിലനിർത്തി ഇന്ത്യക്ക് പുറത്ത് നമ്മുടെ തൃശ്ശൂർ ഗഡീസ് കൂട്ടായ്മ തൃശ്ശൂർ പൂരം വൻ വിജയമാക്കി തീർത്തു. ഇന്നലെ ദുബായ് ബോളിവുഡ് പാർക്കിൽ രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയാണ് ആഘോഷം അതി ഗംഭീരമായി നടത്തിയത്.ഇവിടെ നമ്മൾ തെളിയിച്ചു മലയാളി എന്നും മലയാളി ആണെന്ന്.

തേക്കിൻകാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ബോളിവുഡ് പാർക്കിൽ വിവിധ പരിപാടികളും ആഘോഷങ്ങളും അരങ്ങേറിയത്. പൂരക്കച്ചവട കാഴ്ചകൾ നൽകുന്ന വിവിധസ്റ്റാളുകൾ, രാവിലെ പതിനൊന്നു മണിക്ക് ഇരുപത്തി അഞ്ച് പേരുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിൽ വരവ്,
തൃശൂര്‍ പൂരത്തിന് ചെണ്ടപ്പുറത്ത് കോലു വീഴുമ്പോള്‍ അതിനൊപ്പം തുള്ളുന്ന പ്രവാസികളുടെ മനസ്. പ്രത്യേകിച്ച്
പ്രത്യേകിച്ച് പൂരപ്രേമികളുടെ. പ്രവാസികള്‍കളായ പൂരപ്രേമികള്‍ക്ക് മേളത്തിന്‍റെ ആവേശപ്പെരുക്കം സമ്മാനിക്കുന്നതായിരുന്നു ഇന്നലെ ദുബായിൽ നടന്ന കാലപ്രമാണം ചെണ്ടമഹോല്‍സവം.
ചെണ്ടയിൽ മേളപ്പെരുക്കം തീർത്ത് കൊട്ടിക്കയറുകയായിരുന്നു പെരുവനം കുട്ടൻ മാരാർ.അതെ
വൈകീട്ട് നാലിന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ എഴുപത്തി അഞ്ച് പേർ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളത്തിന്റെ നാദലയ വിന്യാസമായി മാറുന്ന പാണ്ടിമേളം,

ഇന്ത്യയ്ക്ക് പുറത്ത് ഇത്രയും പേര്‍ ഒരു വേദിയില്‍ ഒന്നിച്ച് കൊട്ടിക്കയറുന്നത് ഇതാദ്യം എന്നു തന്നെ പറയേണ്ടിവരും.അതിനോടു കൂടി ഗജവീരന്മാരുടെ (ആനകൾ മനുഷ്യ നിർമിതമാണ്) പുറത്ത് അതി മനോഹരമായ കുടമാറ്റം, രാത്രി 7.30-ന് പുലിക്കളി, കുമ്മാട്ടിക്കളി, കാവടിയാട്ടം, വിവിധ തരത്തിലുള നാടൻ കലാരൂപങ്ങൾ, അമ്പതിലേറെ കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരി മേളം, തുടർന്ന് വെടിക്കെട്ട് തുടങ്ങി വിവിധ കലാപരി പാടികൾ കൊണ്ട് ദുബായി ഗഡീസ് തൃശ്ശൂർ പൂരം വർണ്ണ വിസമയവും ഒരിക്കലും മറക്കാനാവത്ത ഒരു അനുഭവമുമായി മാറ്റി. ഇവിടെ നടന്നു പൂരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നു മാത്രമല്ല ഇന്ത്യയിലുളള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, നിരവധി വിദേശ രാജ്യക്കാർ അങ്ങനെ പതിനായിരങ്ങൾ പങ്കെടുത്ത ഒരു പൂരം ദുബായിയുടെ മണ്ണിൽ കൊണ്ടാടി മലയാളി നമ്മുടെ കേരള തനമി വിളിച്ചറിയിച്ചു എന്നുള്ളതാണ്.

ഞാനും കണ്ടു പൂരം എന്ന ഭാവത്തില്‍ നടന്നിരുന്ന ആ നല്ല കാലത്തിന്റെ ഓര്‍മ്മള്‍ ഉള്ളില്‍ നിറച്ച് കേരളം വിട്ടു മരുഭൂമിയുടെ മണലാരണ്യത്തിൽ ജീവിക്കുന്ന നമുക്ക് ഇന്നും തൃശ്ശൂര്‍ പൂരത്തിന്റെ ലഹരിയില്‍
ഇവിടെ ദുബായിൽ ഇങ്ങനെ ഒരു പൂരം സംഘടിപ്പിക്കുവാനും അതു കാണാനുള്ള ഭാഗ്യവും കിട്ടിയതിനു ദൈവത്തോട് നന്ദി പറയേണ്ടി ഇരിക്കുന്നു, കൂടെ ദുബായി ഭരണാധികാരികൾക്ക് അതു മാത്രമല്ല എകദേശം പതിനാറു മണിക്കൂറിൽ കൂടുതൽ സമയം അനുവദിച്ചു കൊടുത്ത പാർക്ക് അധികാരികൾക്കും എങ്ങനെ നന്ദിയും കടപ്പാടും പറയണമെന്നു പോലും അറിയാത്ത ഒരു അവസ്ഥ. ഇത്രയും മണിക്കൂർ ദുബായി
പൂരത്തിന്‌  പോയി കണ്ടവർക്കും പൊകാന്‍ പറ്റാത്തവര്‍ക്കും പൂരം ആശംസകള്‍ നേരുന്നു.ഇനി ഒരു കാര്യം ചെയ്യാൻ പറ്റും നാട്ടിലെ ത്രീശ്ശൂർ പൂരത്തിനു് ഇനി കുറച്ചു ദിവസങ്ങൾ മാത്രം, കാണാൻ സാധിക്കുന്നവർ പോകാൻ ശ്രമിക്കുക.എല്ലാവർക്കു മുൻകൂറായി ഒരിക്കൽ കൂടി പൂരാശംസകൾ നേരുന്നു….

തൃശ്ശൂർപൂരം മെയ് 13ന്…!

❤❤

????തൃശ്ശൂർ പൂരം 2019????

  • മെയ്യ് 11 സാമ്പിൾ വെടിക്കെട്ട്????
  • മെയ്യ് 12 പൂര വിളംബരം ????
  • മെയ്യ് 13 തൃശ്ശൂർപൂരം????
  • മെയ്യ് 14 പകൽപൂരം????????