ഊത്രളികാവ് വെടിക്കെട്ട് തൽസമയ ദൃശ്യം. HD LIVE ഉത്രാളിക്കാവ് പൂരം 2020

LIVE ഉത്രാളിക്കാവ് പൂരം 2020

കേരളക്കരയിലെ തന്നെ പ്രശസ്തമായ പൂരങ്ങളില്‍ ഒരു പൂരമാണ്‌ ഊത്രാളിക്കാവ് പൂരം.. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്തെ “രുധിരമാഹാകാളികാവ് ” ക്ഷേത്രത്തിലാണ് ഈ പൂരം കൊണ്ടാടുന്നത്.. ദൃശ്യചാരുതയാലും, സാംസ്ക്കാരിക തനിമയിലും പ്രസിദ്ധമായ ഊത്രാളി പൂരം ഏതൊരു വടക്കാഞ്ചേരിക്കാരന്റെയും അഭിമാനമാണ്.. ഇത് വടക്കാഞ്ചേരി നിവാസികളെ സംബന്ധിച്ച് വെറും ഒരു പൂരം മാത്രമല്ല ഒരു നാടിന്റെ സംസ്ക്കാരമാണ്, ഐക്യമാണ്, എല്ലാറ്റിനും ഉപരി അവരുടെ സ്വകാര്യ അഹങ്കാരമാണ്.. കുമരനെല്ലൂര്‍, വടക്കാഞ്ചേരി, എങ്കക്കാട് എന്നീ ദേശങ്ങള്‍ ഒരേ മനസ്സോടെ ഒന്നിച്ചു ചേര്‍ന്ന് നടത്തുന്ന ഉത്രാളി പൂരം ഏതൊരു മനുഷ്യന്റെ മനസ്സിലും മായാത്ത ഓര്‍മയാണ്..

മൂന്നു ദേശങ്ങളും സൗഹൃദപരമായാണെങ്കിലും മത്സരിച്ചു നടത്തുന്ന ഈ പൂരം ജാതിമതഭേദമന്യേ ഏവരും കൊണ്ടാടുന്നു.. ആനപ്പൂരം, പഞ്ചവാദ്യം, പാണ്ടിമേളം, കൂട്ടഎഴുന്നള്ളിപ്പ്, കുടമാറ്റം എന്നീ പൂരക്കഴ്ചകളാല്‍ സമ്പന്നമായ ഈ പൂരം പക്ഷെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗം കൊണ്ടാണ്.. മൂന്നു ദേശങ്ങളും മത്സരിച്ചു നടത്തുന്ന ഈ വെടിക്കെട്ട്‌ കാണാന്‍ വിവിധ ദേശങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ ഒത്തുചേരുന്നു.. ഊത്രാളി പൂരത്തിന്റെ മാത്രം പ്രത്യേകതയാണീ ദൃശ്യവിരുന്നു.. മൂന്നു ദേശങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന “കുമരനെല്ലൂര്‍ ദേശം” പൂരത്തെ കൊണ്ടാടാനായി ഒരുക്കുന്ന പൂരപ്രദര്‍ശനം, പൂരപന്തല്‍, പൂരത്തിനായി അണിനിരത്തുന്ന ഗജവീരന്മാര്‍, മേളകുലപതികള്‍ എന്നിവയെല്ലാം മറ്റുള്ളവരില്‍ നിന്ന് എന്നും വേറിട്ട്‌ നില്‍ക്കുന്നതാണ്..

Author: gajaveeran