Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram

തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ളപ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ്.

ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറയുന്ന ജനലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനസഞ്ചയം ദൃശ്യചാരുതയുടെ മികവിന്റെ പൂരത്തിനു സാക്ഷികളാകാൻ 24 മണിക്കൂറിൽ താഴെ മാത്രം.വിദേശ ആഭ്യന്തര ടൂറിസ്റ്റുകളും പൂരപ്രേമികളും കേരളത്തിലെ ഏറ്റവും പ്രഗത്ഭരായത വാദ്യകലാകാരന്മാര്‍ തീര്‍ക്കുന്ന നാദപ്രപഞ്ചവും ഗജരാജാക്കന്മാര്‍ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പും ഉത്രാളിക്കാവില്‍ മാത്രം കാണുന്ന കരിമരുന്നിന്റെ രൗദ്രതയും കണ്ട് ആസ്വദിക്കാൻ എല്ലാ പൂര ഉത്സവപ്രേമികളുടെ കണ്ണം മനസ്സം നിറക്കാൻ ഉത്രാളിക്കാവ് ഒരുങ്ങി കഴിഞ്ഞു.

മദ്ധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളിൽ പ്രമുഖമായ സ്ഥാനമാണു് ഉത്രാളിക്കാവിലെ പൂരത്തിനുള്ളതു്. ഇവിടുത്തെ വാര്‍ഷിക മഹോത്സവമാണ്‌ ഉത്രാളിക്കാവ്‌ പൂരം. ഭദ്രകാളി പ്രധാന ദേവതയായിട്ടുളള ഈ ക്ഷേത്രത്തിലെ പൂര മഹോത്സവം കുംഭമാസത്തിലെ
ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നതു്. ഈ എട്ടു ദിവസവും രാവും പകലും ആനകളുടെ ഘോഷയാത്രയും പാണ്ടിമേളവും പഞ്ചവാദ്യവും ഉണ്ടായിരിക്കും. കാഴ്‌ച്ചക്കാര്‍ ആനന്ദം പകരാന്‍ കേരളത്തിന്‌റെ തനതായ കലാരൂപങ്ങളടെ അവതരണവും ക്ഷേത്ര (ഇതേ ദിവസം തന്നെയാണു് നാലുകിലോമീറ്റർ അകലെയുള്ള പ്രസിദ്ധമായ മച്ചാട്ടുവേലയും). ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും.

എങ്കക്കാവ്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിൽ നിന്നുള്ള മൂന്നു പങ്കുകാരാണു് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകൾ വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജൻ വേല എന്നീ പരിപാടികളും മുട്ടിറക്കൽ എന്ന വഴിപാടുചടങ്ങും പതിവുണ്ട്.

ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം ഇവിടത്തെ ‘നടപ്പുര’ പഞ്ചവാദ്യം ആണു് . ക്ഷേത്രവാദ്യാസ്വാദകർക്ക് തൃശ്ശൂർ പൂരത്തിന്റെ ‘ഇലഞ്ഞിത്തറ മേളം’(പാണ്ടിമേളം), ‘മഠത്തിൽനിന്നുള്ള വരവ്’(പഞ്ചവാദ്യം), ആറാട്ടുപുഴ ‘കൈതവളപ്പ്’ പാണ്ടിമേളം, ശേഷമുള്ള പഞ്ചാരി ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണു് ‘നടപ്പുര’ പഞ്ചവാദ്യവും.

കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു് ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്ക്കും പിറ്റേന്നു പുലർച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തിൽ നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും വ്യക്തമായും കണ്ടാസ്വദിക്കാനും ഈ കുന്നുകൾ സൌകര്യപ്രദമാണു്.

യാത്രാസൗകര്യം
******
ഉത്രാളിക്കാവിൽ എത്തിച്ചേരാൻ
************
തൃശരിൽ നിന്ന് ഷോർണൂരിലേക്ക് പോകുന്ന റൂട്ടിൽ വടക്കഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായി പരുത്തിപ്പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കാഞ്ചേരിയിൽ റെയിൽവേസ്റ്റേഷനുണ്ട്. അല്ലെങ്കിൽ തൃശൂരിലോ ഷോർണൂരിലോ ട്രെയിൻ ഇറങ്ങി സ്വകാരി ബസിൽ വടക്കാഞ്ചേരിയിൽ എത്തിച്ചേരാം.
സമീപ റെയില്‍വെ സ്റ്റേഷന്‍ : തൃശ്ശൂര്‍, ഏകദേശം 20 കി. മീ. അകലെ
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, തൃശ്ശൂരില്‍ നിന്ന് ഏകദേശം 58 കി. മീ. അകലെ..

ഉത്രാളിക്കാവ് പൂരം പങ്കെടുക്കുന്ന ഗജവീരൻമാരും അവരുടെ ദേശവും
************
എങ്കക്കാട് ദേശം
******
തിരുവമ്പാടി ചന്ദ്രശേഖരൻ
ഈ ദേശത്തിനു വേണ്ടി ചന്ദ്രശേഖരൻ തിടമ്പേറ്റും
***********
പുതുപ്പള്ളി സാധു
കിരൺ നാരായണൻകുട്ടി
ഊക്കൻസ് കുഞ്ചു
എടക്കളത്തൂർ അർജുനൻ
നായരമ്പലം രാജശേഖരൻ
തെച്ചിക്കോട്ടുകാവ് ദേവീദാസൻ
പനങ്കുളത്തുക്കാവ് ജഗന്നാഥൻ
വലിയപുരക്കൽ സൂര്യൻ
വരടിയം ജയറാം
മച്ചാട് ധർമൻ
വലിയപുരക്കൽ ആര്യനന്ദൻ
അക്കിക്കാവ് കാർത്തികേയൻ
ഓമലൂർ ഗോവിന്ദൻകുട്ടി

വടക്കാഞ്ചേരി ദേശം
********
പാമ്പാടി രാജൻ
*ഈ ദേശത്തിനു വേണ്ടി
പാമ്പാടി രാജൻ തിടമ്പേറ്റും*
**********
ഭാരത് വിനോദ്
ഉഷശ്രീ ശങ്കരൻകുട്ടി
നന്ദിലത് ഗോപാലകൃഷ്ണൻ
വൈലാശ്ശേരി അർജുനൻ
കാഞ്ഞിരങ്ങാട്ട് ശേഖരൻ
ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻ
പൂതൃക്കോവിൽ പാർത്ഥസാരഥി
മച്ചാട് കർണൻ
എഴുത്തച്ഛൻ ശങ്കരനാരായണൻ
ഉഷശ്രീ ദുർഗ ദാസൻ
വടക്കുറുമ്പക്കാവ് ദുർഗദാസൻ
ശ്രീഭദ്ര ആദി കേശവൻ

കുമരനെല്ലൂർ ദേശം
********
പുതുപ്പള്ളി കേശവൻ
*ഈ ദേശത്തിനു വേണ്ടി
പുതുപ്പള്ളി കേശവൻ തിടമ്പേറ്റും*
************
പാമ്പാടി സുന്ദരൻ
ബാസ്റ്റിൻ വിനയസുന്ദർ
പാറന്നൂർ നന്ദൻ
മുള്ളത് ഗണപതി
മച്ചാട് ഗോപാലൻ
മനിശ്ശേരി രാജേന്ദ്രൻ

വടക്കാഞ്ചേരി, കുമാരനെല്ലൂര്‍, എങ്കക്കാട് ദേശങ്ങളാണ് പൂരത്തിനു നേതൃത്വം നല്‍കുന്നത്. നാളെ രാവിലെ 11.30ഓടെ എങ്കക്കാട് വിഭാഗം കാവില്‍ നാദപ്പെരുമഴയ്ക്കു തുടക്കം കുറിക്കുന്നതോടെയാണ്  24 മണിക്കൂര്‍ നീണ്ടുനിന്ന ഉത്രാളിക്കാവ് പാടം പൂത്തുതുടക്കം ആകുന്നത്.ഈസമയത്ത് കുമരനെല്ലൂര്‍ വിഭാഗം ഉത്രാളിക്കാവിലേക്കു പുറപ്പെടും. രണ്ടോടെ എങ്കക്കാട് വിഭാഗം ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി മുല്ലയ്ക്കല്‍ ആലിന്‍ചുവട്ടിലേക്കും പിന്‍വാങ്ങുന്നതോടെ കുമരനെല്ലൂര്‍ വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനു തുടക്കമാകും. വടക്കാഞ്ചേരി വിഭാഗത്തിന്റെ ചരിത്രപ്രസിദ്ധമായ നടപ്പുരവാദ്യത്തിന് ടൗണിലെ കരുമരക്കാട് ശിവക്ഷേത്രത്തില്‍ തുടങ്ങും.

കോവിലകത്തും പൂരമെന്നു വിശേഷിപ്പിക്കുന്ന വടക്കാഞ്ചേരി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനു രാജകീയ പ്രൗഡിയോടെ തോക്കേന്തിയ പോലീസ് അകമ്പടിയാകും. മേളത്തിനുപിന്നാലെ ആകാശ ത്തെ മേളപ്പെരുക്കത്തിനും തട്ടകദേ   ശങ്ങള്‍ തിരികൊളുത്തും. ഊഴമനുസരിച്ച് എങ്കക്കാട് വിഭാഗം ആദ്യം കമ്പക്കെട്ടിനു തുടക്കം കുറിക്കും. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം രാത്രി ഒമ്പതോടെ യാണ് എങ്കക്കാട് വിഭാഗം കരിമരുന്നിനു തീകൊളുത്തുന്നത്.   കുമരനെല്ലൂര്‍ ദേശം വൈകിട്ട് അ ഞ്ചോടെ കമ്പക്കെട്ടിനു തുടക്കം കുറിക്കും. തുടര്‍ന്ന് വടക്കാഞ്ചേരി വിഭാഗവും വെടിക്കെട്ടിനു തീ പകര്‍ന്നു നൽകും. ഉത്രാളിപ്പാടത്തിനിടയിലൂടെ  കടന്നുപോകുന്ന റെയില്‍വേപാതയ്ക്ക് ഇരുവശത്തുമായിരുന്നു എങ്കക്കാട് വിഭാഗത്തിന്റെ വെടിക്കെട്ട് നടക്കുന്നത്.

കുമരനെല്ലൂര്‍, വടക്കാഞ്ചേരി വിഭാഗങ്ങളുടെ വെടിക്കെട്ടിനുശേഷം മൂന്നു ദേശങ്ങളും കാവിന് അഭിമുഖമായി 33 ഗജനിരയുമായി അണിനിരക്കും. തുടര്‍ന്ന് കൂട്ടിഎഴുന്നള്ളിപ്പും കുടമാറ്റവും നമുക്ക് കാണാൻ സാധിക്കും. കാവും പരിസരവും പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍ കൊണ്ട് സജീവമാകും. ഹരിജന്‍ വേല കാവില്‍ കയറുന്നതോടെ ഉത്രാളിക്കാവ് പൂരത്തിന്റെ പകല്‍ ചടങ്ങുകള്‍ക്കു സമാപനമാകും. പൂരരാത്രിയില്‍ ടൗണിലെ കരുമരക്കാട് ശിവക്ഷേത്രത്തില്‍ വടക്കാഞ്ചേരി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സാംസ്കാരിക കാലാപരിപാടികളും അരങ്ങേറും. രാത്രിയില്‍ പകല്‍പൂരത്തിന്റെ ആവര്‍ത്തനം ഉണ്ടാകും.അന്നു പുലര്‍ച്ചെ 4.45ന് പടക്കങ്ങള്‍കൊണ്ട് തീര്‍ത്ത പന്തലില്‍ കരിമരുന്നിന്റെ കലാശപ്പൊരിൽ കഴിഞ്ഞാൽ എല്ലാം അവസാനിക്കും. എല്ലാവർക്കും ഇരുപത്തി നാലു മണിക്കൂർ എല്ലാം കണ്ട് കേട്ട് ആസ്വദിക്കാൻ കിട്ടുന്ന ഒരു അവസരം. ഒരു കാര്യം ശ്രദ്ധിക്കുക, ഭയങ്കര ചൂടാണ്, ആവശ്യമായ ഭക്ഷണ സാധനങ്ങൾ, കുടിക്കാനുള്ള വെള്ളം ഇവ കരുതുക.അതു പോലെ എറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുക, പ്രതേകിച്ച് പാർക്കിങ്ങിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം. യാതൊരു തരത്തിലും ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ട്രാഫിക്ക് നിയമങ്ങൾ പാലിക്കുക, കാരണം വലിയ തിരക്കാണ്, എന്തെങ്കിലും ഒരു അത്യാഹിതം ഉണ്ടായാൽ തടസങ്ങൾ ഉണ്ടാകാൻ പാടില്ല. നമുക്കെല്ലാം ഓർമ്മയുണ്ടല്ലോ പണ്ട് 2013 ൽ വെടിക്കെട്ടു സമയത്ത് ഉണ്ടായ ട്രയിൻ അപകടം. എല്ലാവരും പൂരം കാണുന്നതോടൊപ്പം സുരക്ഷിതമായ സ്ഥലങ്ങളിൽ നിൽക്കാൻ ശ്രദ്ധിക്കണം.

മുകളിൽ പറഞ്ഞിരിക്കുന്ന ലിസ്റ്റ് അപൂർണമാണ്.ആനകളുടെയും മറ്റു കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം..മുകളിൽ കാണുന്ന ആനകളിൽ എല്ലാം കാണണമെന്നില്ല. ചിലപ്പോൾ കൂടുകയോ കുറയുകയോ ചെയ്യാം,അന്തിമമായ തീരുമാനം ഒരോ ദേശക്കാർക്കാണ്.

Location Google Maps https://goo.gl/maps/ERF3hxoqFne9rD5J7

….ഹാരിസ് നൂഹൂ….

Author: Haris Noohu