ആനയടി പൂരം 2018 ജനുവരി 18 ന്

പഴയിടം ശ്രീ നരസിഹസ്വാമി ക്ഷേത്രം, ആനയടി, ശൂരനാട്, കോല്ലം ജില്ലാ

” ആനയടി പൂരം 2018 ജനുവരി 18 ന് ”
എന്താണ് ആനയടി പൂരം ?
എവിടെയാണ് ആനയടി പൂരം ?
എന്ന് എപ്പോൾ ?
*ഏതൊക്കെ ആനകൾ *?
എപ്പോൾ വന്നാൽ ഇത്രെയും ആനകളെ കാണാം ?????
????????????????????????????????????????
കേരളത്തിലെ പ്രശസ്തമായ പ്രധാനപ്പെട്ട ആനകളും കൊല്ലം ജില്ലയിലെ എല്ലാ ആനകളും ഉൾപ്പെടെ 100നോട് അടുത്തുവരുന്ന ആനകളുടെ മഹാപൂരമാണ് ആനയടിപ്പൂരം
ഓരോ വർഷവും 500 -700 ഭക്തജനങ്ങളാണ് ഇവിടെ ആനയെ നേർച്ച എഴുന്നളിക്കാൻ ക്ഷേത്രത്തിൽ അപേക്ഷ നൽകുന്നത്
ഇത്രെയും എണ്ണം ആനകളെ ഇവിടെ എത്തിക്കുക എന്നത് ഈ കാലഘട്ടത്തിൽ സംഭവിക്കുക അസാധ്യമാണ് അതിനാൽ നൂറോളം ആനകളെ കണ്ടെത്തി പത്താം ഉൽസവ ദിവസം (ആനയടി പൂരം) 2018 ജനുവരി 18 എഴുന്നളിക്കും.
ആനകളെ കിട്ടാതെ വരുന്ന ഭക്തർ ആനക്ക് വരുന്ന ചെലവ് ക്ഷേത്രത്തിൽ അടച്ചു ക്ഷേത്ര ആനയുടെ തിടമ്പിൽ മാല സമർപ്പിച്ചു ക്ഷേത്രത്തിനു വലം വെച്ച്‌ നേർച്ച നിറവേറും.
കൊല്ലം ജില്ലയിൽ ആണ് ആനയടി എന്ന ഗ്രാമം ,
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ തുടക്ക ഭാഗവും കൊല്ലം ജില്ലയുടെ അവസാനഭാഗത്തും ആയിട്ടാണ് ഈ ഗ്രാമം
തെക്ക് നിന്നും വരുന്നവർ
????കരുനാഗപ്പള്ളി-പുതിയകാവ് -ചക്കുവള്ളി -ശൂരനാട് വഴിയും
അല്ലെങ്കിൽ
????കൊട്ടിയം -കുണ്ടറ -ഭരണിക്കാവ് -ചക്കുവള്ളി -ശൂരനാട് വഴിയും
അല്ലെങ്കിൽ
????ചവറ-ശാസ്താംകോട്ട -ഭരണിക്കാവ് -ചക്കുവള്ളി -ശൂരനാട് വഴിയും
ആനയടി യിൽ എത്തിച്ചേരാം
വടക്ക്, കിഴക്ക് ഭാഗത്തുനിന്നും വരുമ്പോൾ
അടൂർ,ചെങ്ങന്നൂർ,കായങ്കുളം ,മാവേലിക്കര തുടങ്ങിയ ഏതെങ്കിലും ഒരു സ്ഥലത്ത് എത്തിയതിനു ശേശം ചാരുമൂട് -താമരക്കുളം വഴി ആനയടിയിൽ എത്തിച്ചേരാം

(Google map location ആവശ്യമുള്ളവർ +91904848266 ഈ നമ്ബറിൽ Whatsapp message ചെയ്യുക)
2018 ജനുവരി 18 നു 3 മണി മുതൽ നെറ്റിപ്പട്ടം കെട്ടിയലങ്കരിച്ച 75 ൽ പരം ആനകളെയും കാണാൻ സാധിക്കും മേളം : പത്മശ്രീ മട്ടാന്നൂർ
അന്നേദിവസം ( ജനുവരി 18) രാവിലെ തന്നെ ആനയടി യിൽ എത്താൻ കഴിയുന്നവർക്ക് ആനയടിയുടെ വിവിധ ഭാഗങ്ങളിലായി വിവിധയിനം മേളങ്ങളും വിവിധ ആന കമ്മിറ്റികളുടെ ആന ചമയവും, #കെട്ടുകാഴ്ച്ചയും, ഘോഷയാത്രയും, പുലികളിയും, നാടൻ കലാരൂപങ്ങളും കണ്ട് ആസ്വദിക്കാം

അപ്പോൾ മറക്കണ്ട ആനയടിപ്പൂരം ജനുവരി 18 ന്

Author: gajaveeran

Leave a Reply

Your email address will not be published. Required fields are marked *